കേരളത്തിന് വേണ്ടി ആഞ്ഞുപിടിച്ച് നിൽക്കും, സംസ്ഥാന സർക്കാർ മുടക്കാതിരുന്നാൽ മതി: സുരേഷ് ഗോപി

ജോർജ് കുര്യൻ മന്ത്രിയായതോടെ ജോലി വീതം വയ്ക്കാൻ സാധിക്കുമെന്നും സുരേഷ് ഗോപി

dot image

ഡൽഹി: താൻ കേരളത്തിനു വേണ്ടിയും തമിഴ്നാടിനും വേണ്ടിയാണ് നില കൊള്ളുന്നതെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. കേരളത്തിന് വേണ്ടി ആഞ്ഞുപിടിച്ച് നിൽക്കും. സംസ്ഥാന സർക്കാർ അഭിപ്രായ ഭിന്നത ഉണ്ടാക്കി അത് മുടക്കാതിരുന്നാൽ മതിയെന്നും സുരേഷ് ഗോപി പറഞ്ഞു.

കേന്ദ്രസഹമന്ത്രി സ്ഥാനം പോലും വേണ്ട എന്നാണ് താൻ പറഞ്ഞത്. എന്ത് ചുമതല വന്നാലും ഏറ്റെടുക്കും. എംപി ക്ക് എല്ലാ വകുപ്പുകളിലും ഇടപെടാൻ കഴിയും. ജോർജ് കുര്യൻ മന്ത്രിയായതോടെ ജോലി വീതം വയ്ക്കാൻ സാധിക്കുമെന്നും സത്യപ്രതിജ്ഞയ്ക്ക് ശേഷം സുരേഷ് ഗോപി പ്രതികരിച്ചു.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി ബിജെപി ടിക്കറ്റിൽ മത്സരിച്ച് ജയിച്ച് ലോക്സഭയിലെത്തിയ സുരേഷ് ഗോപിയുടെ മന്ത്രിപദം ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല. നരേന്ദ്രമോദി തന്നെ നേരിട്ടെത്തി പ്രചാരണത്തിന് ചുക്കാൻ പിടിച്ചാണ് സുരേഷ് ഗോപി കേരളത്തെ പ്രതിനിധീകരിച്ച് കേന്ദ്ര മന്ത്രിസഭയിൽ അംഗമാവുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയും 72 മന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് ശേഷം ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയാകുന്ന നേതാവാണ് നരേന്ദ്രമോദി. ഇത് മൂന്നാം തവണയാണ് മോദി സർക്കാർ അധികാരത്തിലെത്തുന്നത്. രാഷ്ട്രപതി ദ്രൗപതി മുർമു എല്ലാവർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. ഹിന്ദിയിലും ഇംഗ്ലീഷിലും എംപിമാർ സത്യവാചകം ചൊല്ലി.

അധികാരത്തിലേറി മൂന്നാം മോദി സർക്കാർ, കേരളത്തിന് രണ്ട് മന്ത്രിമാർ, 9 പേർ പുതുമുഖങ്ങൾ
dot image
To advertise here,contact us
dot image