പത്രവായന മൂല്യനിർണയത്തിൻ്റെ ഭാഗമാക്കും; പരീക്ഷയ്ക്ക് വിദ്യാർത്ഥികൾക്ക് അനുബന്ധ ചോദ്യങ്ങൾ ഉണ്ടാകും

വായന പോഷണ പരിപാടിയുടെ അക്കാദമിക ചുമതല എസ് സി ഇ ആർ ടിക്ക് തന്നെയായിരിക്കും

dot image

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ പത്രവായനയും അനുബന്ധ പ്രവർത്തനങ്ങളും മൂല്യനിർണയത്തിൻ്റെ ഭാഗമാക്കാൻ ശുപാർശ ചെയ്ത് വിദ്യാഭ്യാസ വകുപ്പ്. പത്രവായനയുമായി ബന്ധപ്പെട്ട അക്കാദമിക പ്രവർത്തനങ്ങൾ നിരന്തര മൂല്യനിർണയത്തിൽ ഉൾപ്പെടുത്തണമെന്നും രൂപരേഖ എസ് സി ഇ ആർ ടി അസസ്മെൻറ് സെൽ തയാറാക്കുന്ന വിലയിരുത്തൽ മാർഗനിർദേശത്തിൽ ഉൾപ്പെടുത്താനുമാണ് ശിപാർശ.

ഇനി മുതൽ സ്കൂൾ അസംബ്ലിയിൽ കുട്ടികളെ കൊണ്ട് വാർത്തകൾ വായിപ്പിക്കണമെന്നും ഇത്തരം വാർത്തകളെ അടിസ്ഥാനമാക്കി ചിത്രങ്ങൾ വരപ്പിക്കണമെന്നും അതുമായി അനുബന്ധ പ്രവർത്തനങ്ങൾ നടത്തണമെന്നും ശുപാർശ ചെയ്തിട്ടുണ്ട്. വായന പോഷണ പരിപാടിയുടെ അക്കാദമിക ചുമതല എസ് സി ഇ ആർ ടിക്ക് തന്നെയായിരിക്കും.

വായന പരിപോഷണ പരിപാടി അജണ്ടയാക്കി പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനുള്ള ചുമതല സമഗ്രശിക്ഷാ കേരളത്തിനായിരിക്കും. മന്ത്രി വി ശിവൻകുട്ടി വിളിച്ച പത്രമാധ്യമ പ്രതിനിധികളുടെ യോഗത്തിനു ശേഷമാണ് ഇതുസംബന്ധിച്ച് എസ് സി ഇ ആർ ടി റിപ്പോർട്ട് തയാറാക്കി സമർപ്പിച്ചത്.

'കൂടുതൽ കരുത്തുള്ള സ്ത്രീയായി തിരിച്ചു വരും'; ഹജ്ജ് യാത്രയുടെ വിവരങ്ങൾ പങ്ക് വെച്ച് സാനിയ മിർസ
dot image
To advertise here,contact us
dot image