മതേതര ഇന്ത്യക്കായി കേരളത്തിലെ എംപിമാര്‍ മുന്‍പന്തിയില്‍ ഉണ്ടാവണം; കാന്തപുരത്തെ സന്ദർശിച്ച് സുധാകരന്‍

മതേതര ഇന്ത്യയുടെ നിലനില്‍പ്പിനും ഭരണഘടനാ സംരക്ഷണത്തിനും കേരളത്തില്‍ നിന്നുള്ള എം പിമാര്‍ മുന്‍പന്തിയില്‍ ഉണ്ടാവണമെന്ന് കാന്തപുരം
മതേതര ഇന്ത്യക്കായി
കേരളത്തിലെ എംപിമാര്‍ മുന്‍പന്തിയില്‍ ഉണ്ടാവണം; കാന്തപുരത്തെ സന്ദർശിച്ച് സുധാകരന്‍

കോഴിക്കോട്: കേരളത്തിലെ യുഡിഎഫ് വിജയത്തിൽ നന്ദി അറിയിക്കാൻ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ കാരന്തൂർ മർകസിലെത്തി സന്ദർശിച്ചു. ഡൽഹിയിലേക്ക് പോകും മുൻപേ കാന്തപുരത്തെ കണ്ട് നന്ദി പറയണമെന്ന് നിർബന്ധമുണ്ടായിരുന്നു. ആത്മാർത്ഥമായ സഹായവും വലിയ പിന്തുണയും ലഭിച്ചുവെന്ന് കെ സുധാകരൻ പറഞ്ഞു.

കെ സുധാകരന്റെ സന്ദർശനത്തിൽ സന്തോഷം അറിയിച്ച കാന്തപുരം മതേതര ഇന്ത്യയുടെ നിലനിൽപിനും ഭരണഘടനാ സംരക്ഷണത്തിലും കേരളത്തിൽ നിന്നുള്ള എംപിമാർ മുൻപന്തിയിൽ ഉണ്ടാവണമെന്ന് ഉണർത്തി. കൂടിക്കാഴ്ചയിൽ ഡിസിസി പ്രസിഡന്റ് അഡ്വ പ്രവീൺ കുമാർ, അഡ്വ. പി എം നിയാസ്, റിജിൽ മാക്കുറ്റി എന്നിവർ സംബന്ധിച്ചു.

കേരളത്തിലെ ആകെയുള്ള 20 ലോക്സഭാ സീറ്റില്‍ 18 ലും യുഡിഎഫാണ് വിജയിച്ചത്. ഒരു സീറ്റില്‍ എല്‍ഡിഎഫും ഒരു സീറ്റില്‍ ബിജെപിയും വിജയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com