മുതിര്ന്ന സിപിഐഎം നേതാവ് കെ എസ് ശങ്കരൻ അന്തരിച്ചു

കേരളത്തിലെ കര്ഷക തൊഴിലാളി സമരത്തിന്റെ മുന്നണി പോരാളിയായിരുന്നു അദ്ദേഹം

dot image

തൃശ്ശൂര്: സിപിഐഎമ്മിന്റെ മുതിര്ന്ന നേതാവ് കെ എസ് ശങ്കരന് അന്തരിച്ചു. 89 വയസായിരുന്നു. തൃശ്ശൂര് വേലൂര് സ്വദേശിയാണ്. കേരളത്തിലെ കര്ഷക തൊഴിലാളി സമരത്തിന്റെ മുന്നണി പോരാളിയായിരുന്നു അദ്ദേഹം.

ഇന്ന് പുലര്ച്ചെ ഒരുമണിയോടെ നെഞ്ച് വേദനയെ തുടര്ന്ന് സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വാര്ധക്യ സഹജമായ അസുഖത്തെ തുടര്ന്ന് പറവൂരിലുള്ള മകളുടെ വീട്ടിലായിരുന്നു അദ്ദേഹം.

ഭൗതീക ശരീരം ഉച്ചയ്ക്ക് മൂന്ന് മണിവരെ വേലൂരിലെ വസതിയിലും തുടര്ന്ന് രണ്ടര വരെ സിപിഐഎമ്മിന്റെ വടക്കാഞ്ചേരി ഏരിയ കമ്മറ്റി ഓഫീസിലും പൊതു ദര്ശനത്തിന് വെയ്ക്കും. തുടര്ന്ന് ഐവര് മഠത്തില് സംസ്കാരം.

വേലൂര് പഞ്ചായത്ത് മെമ്പറായി അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.നിരവധി ജനകീയ, വിപ്ലവ സമരങ്ങള്ക്ക് നേതൃത്വവും നല്കിയിട്ടുണ്ട്. കര്ഷക തൊഴിലാളി യൂണിയന്റെ സംസ്ഥാന കമ്മിയംഗം, ജില്ലാ പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, സിപിഐഎം വടക്കാഞ്ചേരി ഏരിയ കമ്മറ്റി സെക്രട്ടറി, തൃശ്ശൂര് ജില്ലാ കമ്മറ്റിയംഗം എന്നീ നിലകളില് ദീര്ഘ കാലം പ്രവര്ത്തിച്ചിട്ടുണ്ട്.

കേന്ദ്ര നേതൃത്വം വിളിച്ചു; സുരേഷ് ഗോപി ഇന്ന് ഡല്ഹിയിലേക്ക്, മന്ത്രിയാകുമോ?

ജനാധിപത്യ മഹിളാ അസോസിയേഷന്റെ സംസ്ഥാന കമ്മറ്റി അംഗമായിരുന്ന കെ.വി.പുഷ്പയാണ് ഭാര്യ. ദേശാഭിമാനിയില് ജോലി ചെയ്യുന്ന ഒലീന, ഷോലിന, ലോഷിന എന്നിവര് മക്കളാണ്.

dot image
To advertise here,contact us
dot image