കണ്ണൂരില് വീണ്ടും കോട്ട കെട്ടാന് കെ എസ്

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും സുധാകരന് ലീഡ്

dot image

കണ്ണൂര്: കണ്ണൂരില് യുഡിഎഫിന് തുടര്ച്ചയായി വിജയം സമ്മാനിക്കാന് സുധാകരന്റെ മുന്നേറ്റം. ഇടതു മണ്ഡലങ്ങളില് പോലും സുധാകരന് വ്യക്തമായ ഭൂരിപക്ഷം നേടി മുന്നേറുകയാണ്. പോസ്റ്റല് വോട്ടില് കൗണ്ടിങ് തുടങ്ങിയപ്പോള് എല്ഡിഎഫ് സ്ഥാനാര്ഥി എം വി ജയരാജനായിരുന്നു മുന്നേറ്റം എന്നാല്, ഇലക്ട്രോണിക് വോട്ടിങ്ങ് മെഷിന് തുറന്നപ്പോള് ഓരോ ഘട്ടത്തിലും സുധാകരന് മുന്നേറുകയായിരുന്നു. സുധാകാരന് 22,417 ഭൂരിപക്ഷത്തില് വ്യക്തമായി മുന്നിട്ടു നില്ക്കുകയാണ്.

2019ല് നടന്ന ലോക്സഭ തിരഞ്ഞെടുപ്പില് കണ്ണൂര് സിറ്റിംഗ് എംപിയായിരുന്ന സിപിഐഎമ്മിലെ പി കെ ശ്രീമതിയെ ഒരു ലക്ഷം വോട്ടുകള്ക്കടുത്തുള്ള ഭൂരിപക്ഷത്തില് തോല്പ്പിച്ചാണ് സുധാകരന് വീണ്ടും ലോക്സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. 2014ലെ ലോക്സഭ തിരഞ്ഞെടുപ്പില് കണ്ണൂരില് മത്സരിച്ചെങ്കിലും സിപിഐഎമ്മിലെ പി കെ ശ്രീമതിയോട് 7000ത്തിനടുത്ത് വോട്ടിന് തോറ്റിരുന്നു. തുടര്ന്ന് കഴിഞ്ഞ തവണ മണ്ഡലം തിരിച്ചു പിടിക്കുകയായിരുന്നു.

നിലവില് കണ്ണൂര് എംപിയും കെപിസിസി അധ്യക്ഷനുമായ കെ സുധാകരന് തുടര്ച്ചയായി രണ്ടാം തവണയാണ് കണ്ണൂരില് നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുന്നത്. നാല് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം വനം, കായിക മന്ത്രിയുടെ ചുമതലയും വഹിച്ചിട്ടുണ്ട്. സി രഘുനാഥാണ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്ഥി.

dot image
To advertise here,contact us
dot image