മുസ്ലീം പള്ളിയിലെ നേർച്ചപ്പെട്ടിയിൽ നിന്ന് പണം കവരാൻ ശ്രമിച്ചയാളെ കൈയോടെ പിടികൂടി വിശ്വാസി

ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പള്ളിയിലുള്ളവർ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു
മുസ്ലീം പള്ളിയിലെ നേർച്ചപ്പെട്ടിയിൽ നിന്ന് പണം കവരാൻ ശ്രമിച്ചയാളെ കൈയോടെ പിടികൂടി വിശ്വാസി

മൂവാറ്റുപുഴ: നമസ്ക്കരിക്കാനെന്ന വ്യാജേന മുസ്ലീം പള്ളിയിൽ കയറി നേർച്ചപെട്ടിയിൽ നിന്ന് പണം കവരാരെന്ന ശ്രമിച്ച ആൾ പിടിയിൽ. പേഴയ്ക്കാപ്പിള്ളി സെൻട്രൽ ജുമാമസ്ജിദിലാണ് സംഭവം നടന്നത്. കൊല്ലം സ്വദേശി നിസാമുദ്ദീൻ എന്നയാളെയാണ് പള്ളിയിൽ പ്രാർത്ഥിക്കാൻ വന്ന വിശ്വാസി കൈയോടെ പിടികൂടിയത്.

തിങ്കളാഴ്ച്ച രാവിലെ 9.30യോടെ പള്ളിയിലെത്തിയ നിസാമുദ്ദീൻ പരിസരം മുഴുവൻ നോക്കി ആരും ഇല്ലെന്ന് കണ്ടതോടെ കൈയിൽ കരുതിയിരുന്ന വെട്ടുക്കത്തി ഉപയോ​ഗിച്ച് പൂട്ട് പൊട്ടിച്ചത്. ഉടൻ തന്നെ ഒരു വിശ്വാസി അവിടെ എത്തിയപ്പോൾ നിസാമുദ്ദീൻ കടന്നു കളയാൻ ശ്രമിച്ചെങ്കിലും കുടുങ്ങുകയായിരുന്നു.

ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പള്ളിയിലുള്ളവർ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. മുസ്‌ലിം പള്ളികളിൽ കയറി കവർച്ച നടത്തുകയാണ് ഇയാളുടെ പതിവെന്ന് പൊലീസ് പറഞ്ഞു.

മുസ്ലീം പള്ളിയിലെ നേർച്ചപ്പെട്ടിയിൽ നിന്ന് പണം കവരാൻ ശ്രമിച്ചയാളെ കൈയോടെ പിടികൂടി വിശ്വാസി
വടകരയിൽ സംഘർഷമുണ്ടാകുമെന്ന് മുന്നറിയിപ്പ്; എഡിജിപി ക്യാമ്പ് ചെയ്യും

Related Stories

No stories found.
logo
Reporter Live
www.reporterlive.com