കെഎംസിസി യോഗത്തിലെ കയ്യാങ്കളി; നാല് ഭാരവാഹികളെ സസ്‌പെന്‍ഡ് ചെയ്തു

പിഎംഎ സലാമിനേയും സംഘത്തെയും പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യുകയായിരുന്നു.
കെഎംസിസി യോഗത്തിലെ കയ്യാങ്കളി; നാല് ഭാരവാഹികളെ സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട്: കെഎംസിസി യോഗത്തിലുണ്ടായ കയ്യാങ്കളിയില്‍ നടപടി. കെഎംസിസി ഭാരവാഹികളെ സസ്‌പെന്‍ഡ് ചെയ്തു. കുവൈത്ത് കെഎംസിസി അംഗങ്ങളായ ഷറഫുദ്ദീന്‍ കണ്ണേത്ത്, മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂര്‍, ഷാഫി കൊല്ലം, നിഷാന്‍ അബ്ദുള്ള തുടങ്ങിയവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

സംസ്ഥാന ജനറല്‍സെക്രട്ടറി പിഎംഎ സലാം പങ്കെടുത്ത യോഗത്തിലാണ് ഒരു വിഭാഗം പ്രതിഷേധിച്ചത്. കുവൈത്ത് കെഎംസിസിയിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ് പ്രതിഷേധത്തിനിടയാക്കിയത്. പിഎംഎ സലാമിനേയും സംഘത്തെയും പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യുകയായിരുന്നു.

കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളുടെ തിരഞ്ഞെടുപ്പ് നിയന്ത്രിക്കാന്‍ എത്തിയതായിരുന്നു ലീഗ് നേതാക്കള്‍. യോഗം ആരംഭിച്ച് പിഎംഎ സലാം ഉദ്ഘാടന പ്രസംഗം നടത്തുന്നതിനിടെ കുവൈത്ത് കെഎംസിസി ജനറല്‍സെക്രട്ടറി ശരഫുദ്ദീന്‍ കണ്ണെത്തിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം കെഎംസിസി പ്രവര്‍ത്തകര്‍ യോഗത്തിലേക്ക് എത്തുകയായിരുന്നു. വേദി കയ്യേറിയ പ്രവര്‍ത്തകര്‍ വേദിയിലിരുന്ന പിഎംഎ സലാമിനെയും അബ്ദുറഹിമാന്‍ രണ്ടത്താണിയേയും ആബിദ് ഹുസൈന്‍ തങ്ങളെയും കയ്യേറ്റം ചെയ്യുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com