ട്രിപ്പിള്‍ ഫൈഫര്‍ നേട്ടവുമായി ഡഫി; മൂന്നാം ടെസ്റ്റിലും വിന്‍ഡീസിനെ തകർത്തു, പരമ്പര തൂത്തുവാരി ന്യൂസിലാന്‍ഡ്

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഒരു സമനിലയും രണ്ട് വിജയവുമായി ന്യൂസിലാന്‍ഡ് സ്വന്തമാക്കി

ട്രിപ്പിള്‍ ഫൈഫര്‍ നേട്ടവുമായി ഡഫി; മൂന്നാം ടെസ്റ്റിലും വിന്‍ഡീസിനെ തകർത്തു, പരമ്പര തൂത്തുവാരി ന്യൂസിലാന്‍ഡ്
dot image

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ന്യൂസിലാന്‍ഡ്. പരമ്പരയിലെ അവസാന മത്സരത്തിൽ 323 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് കിവീസ് സ്വന്തമാക്കിയത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഒരു സമനിലയും രണ്ട് വിജയവുമായി ന്യൂസിലാന്‍ഡ് സ്വന്തമാക്കി.‌

ബേ ഓവലിൽ നടന്ന നിര്‍ണായക ഇന്നിങ്‌സില്‍ 462 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 138 റണ്‍സിന് പുറത്താകുകയായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ ജേക്കബ് ഡഫിയാണ് വിന്‍ഡീസിനെ തകര്‍ത്തത്. അജാസ് പട്ടേല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

രണ്ടാം ഇന്നിങ്സിൽ‌ 67 റണ്‍സെടുത്ത ബ്രന്‍ഡന്‍ കിംഗിന് മാത്രമാണ് വിന്‍ഡീസ് നിരയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചത്. ജോണ്‍ ക്യാംപെല്‍ (16), തെവിന്‍ ഇംലാച്ച് (15), ആന്‍ഡേഴ്‌സണ്‍ ഫിലിപ്പ് (10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 575 റണ്‍സെന്ന നിലയില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇരട്ട സെഞ്ചുറി നേടിയ ഡെവോണ്‍ കോണ്‍വേയും (227) സെഞ്ച്വറി നേടിയ ടോം ലാഥമുമാണ് (137) ടീമിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.

പിന്നാലെ മറുപടി ബാറ്റിംഗിനെത്തിയ വിന്‍ഡീസ് 420 റണ്‍സിന് എല്ലാവരും പുറത്തായി. ബ്രന്‍ഡന്‍ കിംഗ് (123) സെഞ്ച്വറി നേടി. ജേക്കബ് ഡഫി നാലും അജാസ് പട്ടേല്‍ മൂന്നും വിക്കറ്റും വീഴ്ത്തി. മൈക്കല്‍ റേ രണ്ട് പേരെ പുറത്താക്കി. 155 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് ന്യൂസിലന്‍ഡിന് ഉണ്ടായിരുന്നത്. പിന്നീട് രണ്ടാം ഇന്നിംഗ്‌സില്‍ 306 റണ്‍സ് കൂടി നേടി ലീഡ് 461 റണ്‍സാക്കി ഉയര്‍ത്തി. ഇത്തവണയും കോണ്‍വെ (100) - ലാതം (101 സെഞ്ചുറി നേടി. കെയ്ന്‍ വില്യംസണ്‍ (40), രചിന്‍ രവീന്ദ്ര (46) എന്നിവര്‍ പുറത്താവാതെ നിന്നു.

Content Highlights: NZ vs WI: Jacob Duffy's five-fer triggers collapse as New Zealand crush West Indies

dot image
To advertise here,contact us
dot image