അവയവ കച്ചവടത്തിനായി മനുഷ്യക്കടത്ത്; അവയവം വിറ്റവരെയും വാങ്ങിയവരെയും കണ്ടെത്താൻ അന്വേഷണ സംഘം

വർഷങ്ങളായി ഇറാനിൽ കഴിയുന്ന കൊച്ചി സ്വദേശി മധുവാണ് രാജ്യാന്തര അവയവക്കടത്ത് കേസിലെ മുഖ്യപ്രതി
അവയവ കച്ചവടത്തിനായി മനുഷ്യക്കടത്ത്; അവയവം വിറ്റവരെയും വാങ്ങിയവരെയും കണ്ടെത്താൻ അന്വേഷണ സംഘം

കൊച്ചി: രാജ്യാന്തര അവയവക്കടത്ത് കേസിൽ അവയവം വിറ്റവരെയും വാങ്ങിയവരെയും കണ്ടെത്താൻ അന്വേഷണ സംഘം. വൃക്ക വിറ്റ പാലക്കാട്‌ സ്വദേശി ഷമീർ പൊള്ളാച്ചിയിലുണ്ടെന്നാണ് സൂചന. വർഷങ്ങളായി ഇറാനിൽ കഴിയുന്ന കൊച്ചി സ്വദേശി മധുവാണ് രാജ്യാന്തര അവയവക്കടത്ത് കേസിലെ മുഖ്യപ്രതി.

കഴിഞ്ഞ വർഷവും ഇയാൾ ഡൽഹിയിൽ വന്ന് മടങ്ങി പോയിരുന്നു. 2014 മുതൽ ഇയാൾ അവയവക്കച്ചവടം നടത്തുകയാണ്. വൃക്ക വിൽക്കാൻ വേണ്ടിയാണ് സാബിത്ത് നാസർ മധുവിനെ പരിചയപ്പെടുന്നത്. മധുവിൻ്റെ അടുത്ത അനുയായിയാണ് സാബിത്ത്. ശ്രീലങ്കയിലും മറ്റും പോയെങ്കിലും സാബിത്തിന് വൃക്ക വിൽക്കാൻ പറ്റിയില്ല. മധുവിന്റെ നിർദേശപ്രകാരമാണ് പിന്നീട് കൂട്ടാളിയായി ഇയാൾ ഇറാനിലേക്ക് പോയത്.

ഇയാളുടെ അടിക്കടിയുള്ള വിദേശ യാത്രകൾ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ചു വരികയായിരുന്നു. ഇതിന്റെ തുടർച്ചയായാണ് അറസ്റ്റ് നടന്നത്. അവയവക്കച്ചവടത്തിന്റെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുന്നതും ആവശ്യമായ രേഖകൾ തയ്യാറക്കുന്നതും സജിത്ത് ശ്യാം ആയിരുന്നു. കൊച്ചിയിലെ ഓഫീസ് കേന്ദ്രീകരിച്ചാണ് ഇയാളുടെ പ്രവർത്തനം. മധുവും സജിത്തും ചേർന്ന് ഇതിനായി ഒരു കമ്പനിയും രജിസ്റ്റർ ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം അറസ്റ്റിലായ ആന്ധ്ര സ്വദേശി ബെല്ലം കൊണ്ട രാംപ്രസാദ് ഹൈദരാബാദ് കേന്ദ്രീകരിച്ച് നേരത്തെ അവയവക്കച്ചവടം നടത്തുന്നുണ്ടായിരുന്നു. 2019 മുതലാണ് ഇവർ രാജ്യാന്തര അവയവക്കച്ചവട റാക്കറ്റ് ആയി പ്രവർത്തിക്കാൻ തുടങ്ങിയത്. വലിയ നിയമക്കുരുക്ക് ഇല്ലാതെ അവയവക്കച്ചവടം നടത്താമെന്ന വാഗ്ദാനം നൽകിയാണ് ഇവർ ഇറാനിലേക്ക് ആളുകളെ കൊണ്ടുപോയത്. സമ്പന്നരായ ആവശ്യക്കാരായിരുന്നു പ്രധാന ലക്ഷ്യം. ദാതാക്കളിലും സ്വീകർത്താക്കളിലും ഭൂരിഭാഗവും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.

അവയവ കച്ചവടത്തിനായി മനുഷ്യക്കടത്ത്; അവയവം വിറ്റവരെയും വാങ്ങിയവരെയും കണ്ടെത്താൻ അന്വേഷണ സംഘം
നിയമസഭ തിരഞ്ഞെടുപ്പ്: അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു

പാലക്കാട്‌ സ്വദേശി ഷമീർ ഒന്നരമാസം മുൻപാണ് ഇറാനിൽ പോയി വൃക്ക വിറ്റത്. ഇയാൾ അതിന് ശേഷം നാട്ടിൽ വന്നിട്ടില്ല. സമൂഹ മാധ്യമങ്ങൾ വഴിയും ഇടനിലക്കാർ വഴിയുമാണ് ദാതാക്കളെ കണ്ടെത്തുന്നത്. ഒരു കച്ചവടത്തിൽ നിന്ന് കുറഞ്ഞത് 20 ലക്ഷം രൂപയെങ്കിലും ലാഭം സംഘത്തിന് ലഭിക്കുന്നുണ്ട് എന്നാണ് സംശയിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com