അടുക്കളപ്പണികളില്‍ ഏര്‍പ്പെട്ട് അമ്മയും അച്ഛനും; മൂന്നാം ക്ലാസിലെ പാഠപുസ്തകം ശ്രദ്ധേയം

‘വീട്ടിലെ പ്രധാന തൊഴിലിടമാണ് അടുക്കള, ചിത്രം നോക്കൂ...' എന്ന കുറിപ്പോടെയാണ് ചിത്രമുള്ളത്
അടുക്കളപ്പണികളില്‍ ഏര്‍പ്പെട്ട് അമ്മയും അച്ഛനും; മൂന്നാം ക്ലാസിലെ  പാഠപുസ്തകം ശ്രദ്ധേയം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ മൂന്നാം ക്ലാസിലെ പുതിയ പാഠപുസ്തകത്തിലെ ആശയം ശ്രദ്ധേയമാകുന്നു. അടുക്കളപ്പണികളില്‍ ലിംഗവ്യത്യാസമില്ലെന്ന് കാണിക്കുന്ന പാഠപുസ്തകത്തിന്‍റെ ഏടാണ് ചര്‍ച്ചയാകുന്നത്. അമ്മയും അച്ഛനും അടുക്കളപ്പണികളില്‍ ഏര്‍പ്പെട്ടിരിക്കുന്നതാണ് ചിത്രത്തിലുള്ളത്. ‘വീട്ടിലെ പ്രധാന തൊഴിലിടമാണ് അടുക്കള, ചിത്രം നോക്കൂ...' എന്ന കുറിപ്പോടെയാണ് ചിത്രമുള്ളത്.

ചിത്രത്തില്‍ അച്ഛന്‍ തേങ്ങ ചിരകുകയും അമ്മ പാചകത്തില്‍ ഏര്‍പ്പെട്ടിരിക്കുകയുമാണ്. സമത്വമെന്ന ആശയം വീട്ടില്‍ നിന്ന് തുടങ്ങണമെന്ന സന്ദേശമാണ് ചിത്രം നല്‍കുന്നത്. ഇതിനെ അനുകൂലിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയിട്ടുള്ളത്. ഇത് ചരിത്രപരമായ മാറ്റമാണെന്നും നല്ല മാറ്റത്തിന് അഭിനന്ദനങ്ങളെന്നും അഭിപ്രായങ്ങളുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com