ആലപ്പുഴയില്‍ കുഴിമന്തിക്കട പൊലീസുകാരൻ അടിച്ചു തകർത്തു; കസ്റ്റഡിയില്‍

ആലപ്പുഴയില്‍ കുഴിമന്തിക്കട പൊലീസുകാരൻ അടിച്ചു തകർത്തു; കസ്റ്റഡിയില്‍

ജോസഫ് എന്ന പൊലീസുകാരനെ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു

ആലപ്പുഴ: കുഴിമന്തിക്കട പൊലീസുകാരൻ അടിച്ചു തകർത്തു. വലിയ ചുടുകാടിന് സമീപമുള്ള അഹ്‌ലൻ എന്ന കുഴിമന്തിക്കടയാണ് പൊലീസുകാരൻ അടിച്ചു തകർത്തത്. ഇവിടെ നിന്ന് വാങ്ങിയ ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധ ഉണ്ടായെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ജോസഫ് എന്ന പൊലീസുകാരനെ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ പക്കൽ ആയുധം ഉണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

logo
Reporter Live
www.reporterlive.com