ഓട്ടോറിക്ഷ കെട്ടിവലിച്ചു കൊണ്ടുപോകുന്ന കയറില്‍ കുരുങ്ങി; ആലുവയില്‍വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്
ഓട്ടോറിക്ഷ കെട്ടിവലിച്ചു കൊണ്ടുപോകുന്ന കയറില്‍ കുരുങ്ങി; ആലുവയില്‍വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കൊച്ചി: റോഡില്‍ കയറ് കഴുത്തില്‍ കുരുങ്ങി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ആലുവ കമ്പനിപ്പടിയിലാണ് സംഭവം. ഓട്ടോറിക്ഷ കെട്ടിവലച്ചു കൊണ്ടുപോവുകയായിരുന്ന കയറിലാണ് വിദ്യാര്‍ത്ഥിയുടെ കഴുത്ത് കുരുങ്ങിയത്. കളമശ്ശേരി ഐടിഐയിലെ വിദ്യാര്‍ത്ഥിയായ ഫഹദ് ആണ് മരിച്ചത്. നാളെ ഐഎസ്ആര്‍ഒയില്‍ അപ്രന്റിസായി ജോയിന്‍ ചെയ്യാനിരിക്കെയാണ് മരണം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com