ശശി തരൂരിന്റെ പേഴ്സണൽ സ്റ്റാഫ് സ്വർണക്കടത്തിന് അറസ്റ്റിൽ

ഇവരിൽ നിന്ന് 500 ഗ്രാം സ്വർണം പിടിച്ചെടുത്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഡൽഹി: ശശി തരൂർ എംപിയുടെ പേഴ്സണൽ സ്റ്റാഫ് സ്വർണ്ണക്കടത്തിന് കസ്റ്റംസിന്റെ പിടിയിൽ. പേഴ്സണൽ സ്റ്റാഫ് ശിവകുമാർ ഉൾപ്പെടെ രണ്ട് പേരെ ദില്ലി വിമാനത്താവളത്തിൽ നിന്ന് പിടികൂടുകയായിരുന്നു. ഇവരിൽ നിന്ന് 500 ഗ്രാം സ്വർണം പിടിച്ചെടുത്തതായാണ് റിപ്പോർട്ട്.

വിദേശ യാത്ര കഴിഞ്ഞ് വന്ന ആളിൽ നിന്ന് സ്വർണം കൈപ്പറ്റിയെന്നാണ് കണ്ടെത്തിയിരിുക്കുന്നത്. ഇന്നലെ രാവിലെ ദുബായിൽ നിന്ന് ഡൽഹിയിൽ എത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം വാങ്ങിയത്.

അതേസമയം കോൺഗ്രസ് - സിപിഐഎം സ്വർണ കടത്ത് സഖ്യമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തുനിന്ന് ശശി തരൂരിന്റെ എതിര്‍സ്ഥാനാര്‍ത്ഥി കൂടിയാണ് രാജീവ് ചന്ദ്രശേഖര്‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com