പീരുമേട് നിയമസഭാ തിരഞ്ഞെടുപ്പ് കേസ്: ഹൈക്കോടതി വിധി നാളെ

വസ്തുതകള് മറച്ചുവെച്ചാണ് വാഴൂര് സോമന്റെ സത്യവാങ്മൂലം എന്നാണ് തിരഞ്ഞെടുപ്പ് ഹര്ജിയിലെ പ്രധാന ആക്ഷേപം

പീരുമേട് നിയമസഭാ തിരഞ്ഞെടുപ്പ് കേസ്: ഹൈക്കോടതി വിധി നാളെ
dot image

കൊച്ചി: പീരുമേട് നിയമസഭാ തിരഞ്ഞെടുപ്പ് കേസില് ഹൈക്കോടതി നാളെ വിധി പറയും. എല്ഡിഎഫിലെ വാഴൂര് സോമന്റെ വിജയം ചോദ്യം ചെയ്ത് യുഡിഎഫ് സ്ഥാനാര്ത്ഥി സിറിയക് തോമസ് നല്കിയ ഹര്ജിയിലാണ് വിധി. വസ്തുതകള് മറച്ചുവെച്ചാണ് വാഴൂര് സോമന്റെ സത്യവാങ്മൂലം എന്നാണ് തിരഞ്ഞെടുപ്പ് ഹര്ജിയിലെ പ്രധാന ആക്ഷേപം.

നാളെ വിരമിക്കാനിരിക്കെയാണ് ജസ്റ്റിസ് മേരി തോമസ് രാവിലെ 11ന് തിരഞ്ഞെടുപ്പ് കേസില് വിധി പ്രസ്താവിക്കുന്നത്. വാഴൂര് സോമനെ വിജയിയായി പ്രഖ്യാപിച്ച റിട്ടേണിംഗ് ഓഫീസറുടെ നടപടി നിയമ വിരുദ്ധമാണെന്നാണ് പ്രധാന ആക്ഷേപം.

വാഴൂര് സോമനെ വിജയിയായി പ്രഖ്യാപിച്ച നടപടി റദ്ദാക്കണം, അപൂര്ണ്ണമായ നാമനിര്ദ്ദേശ പത്രിക അംഗീകരിച്ച നടപടി ജനപ്രാതിനിധ്യ നിയമത്തിന് വിരുദ്ധമാണെന്നും പരാതിയുണ്ട്. സംസ്ഥാന വെയര് ഹൗസിംഗ് കോര്പ്പറേഷന് ചെയര്മാനായിരിക്കെയാണ് വാഴൂര് സോമന് നിയമസഭാ തിരഞ്ഞെടുപ്പില് മത്സരിക്കാന് നാമനിര്ദ്ദേശ പത്രിക നല്കിയത്. ഇത് ഇരട്ട പദവിയുടെ പരിധിയില് വരുമെന്നുമാണ് യുഡിഎഫ് സ്ഥാനാര്ത്ഥിയുടെ ആക്ഷേപം.

dot image
To advertise here,contact us
dot image