48,804 കോ​ടി രൂ​പ; മൂന്ന് വർഷം കൊണ്ട് കേരളത്തിൽ മദ്യം വിറ്റ് നേടിയ തുക, ബെവ്കോ​ റിപ്പോർട്ട്

മൂന്ന് ​വ​ർ​ഷം​കൊ​ണ്ട് മ​ദ്യ​പാ​നി​ക​ളി​ൽ​നി​ന്ന് നി​കു​തി​യാ​യി കി​ട്ടി​യ​ത് 40,305.95 കോ​ടി​യാ​ണ്
 48,804 കോ​ടി രൂ​പ; മൂന്ന് വർഷം കൊണ്ട്  കേരളത്തിൽ മദ്യം വിറ്റ്
നേടിയ തുക, ബെവ്കോ​ റിപ്പോർട്ട്

കൊ​ച്ചി: സംസ്ഥാനത്ത് സർക്കാരിന്റെ മദ്യ നയവുമായി ബന്ധപ്പെട്ട് വിവാദങ്ങളും ചർച്ചകളും കൊഴുക്കുകയാണ്. ഡ്രൈ​ഡേ ഒ​ഴി​വാ​ക്ക​ൽ, ബാ​ർ കോ​ഴ ആ​രോ​പ​ണ​ത്തി​ൽ അ​ന്വേ​ഷ​ണം എ​ന്നി​ങ്ങ​നെ വിഷയത്തിൽ ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​മ്പോ​ഴും സം​സ്ഥാ​ന​ത്ത്​ മ​ദ്യ ഉ​പ​ഭോ​ഗം കുത്തനെ ഉയരുന്നതായാണ് കണക്കുകൾ. ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​റി​ന്‍റെ ഭ​ര​ണ​ത്തി​ന് കീ​ഴി​ലു​ള്ള മൂ​ന്നു​വ​ർ​ഷം കൊ​ണ്ട് വി​റ്റ​ഴി​ഞ്ഞ​ത് 48,804.72 കോ​ടി രൂ​പ​യു​ടെ വി​ദേ​ശ മ​ദ്യ​മാ​ണെ​ന്ന് സം​സ്ഥാ​ന ബി​വ​റേ​ജ​സ്​ കോ​ർ​പ​റേ​ഷ​ൻ വ്യ​ക്ത​മാ​ക്കു​ന്നു.

മൂന്ന് ​വ​ർ​ഷം​കൊ​ണ്ട് മ​ദ്യ​പാ​നി​ക​ളി​ൽ​നി​ന്ന് നി​കു​തി​യാ​യി കി​ട്ടി​യ​ത് 40,305.95 കോ​ടി​യാ​ണ്. ഈ ​കാ​ല‍യ​ള​വി​ൽ 4667.06 കോ​ടി​യു​ടെ ബി​യ​റും വൈ​നും വില്പന നടത്തി. 2020-21 മു​ത​ൽ 2023-24 വ​രെ കാ​ല​യ​ള​വി​ൽ വി​റ്റ​ഴി​ച്ച​ത് 7274.40 ല​ക്ഷം ലി​റ്റ​ർ വി​ദേ​ശ ​മ​ദ്യ​മാ​ണ്. 2920.70 ല​ക്ഷം ലി​റ്റ​ർ ബി​യ​റും 42.70 ല​ക്ഷം ലി​റ്റ​ർ വൈ​നും വി​റ്റി​ട്ടു​ണ്ട്. 2021-22ൽ 18.66 ​കോ​ടി ന​ഷ്​​ട​ത്തി​ലാ​യി​രു​ന്ന ബെ​വ്കോ 2022-23ൽ 103.37 ​കോ​ടി​യു​ടെ ലാ​ഭം നേ​ടി.

 48,804 കോ​ടി രൂ​പ; മൂന്ന് വർഷം കൊണ്ട്  കേരളത്തിൽ മദ്യം വിറ്റ്
നേടിയ തുക, ബെവ്കോ​ റിപ്പോർട്ട്
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു; യുവാക്കള്‍ അറസ്റ്റിൽ

Related Stories

No stories found.
logo
Reporter Live
www.reporterlive.com