


 
            തിരുവനന്തപുരം: കെഎസ്യു ക്യാമ്പില് തമ്മില്ത്തല്ല്. നെയ്യാര് ഡാമില് നടക്കുന്ന മേഖലാ ക്യാമ്പിലാണ് കെഎസ്യു പ്രവര്ത്തകര് ഏറ്റുമുട്ടിയത്. വാക്ക് തര്ക്കവും അഭിപ്രായ വ്യത്യാസവുമാണ് സംഘര്ഷത്തിന് കാരണം. രണ്ട് ദിവസമായി നടന്നുവരുന്ന ക്യാമ്പിന്റെ സമാപനം ഇന്ന് ഉച്ചയ്ക്കാണ്. അതിനിടെയാണ് ശനിയാഴ്ച്ച രാത്രി പ്രവര്ത്തകര് തമ്മില് ഏറ്റുമുട്ടിയത്. നേതാക്കള് ഇടപെട്ട് ഇവരെ പിടിച്ചുമാറ്റുകയായിരുന്നു. കെഎസ്യു പ്രവര്ത്തകരല്ലാത്ത രണ്ടുപേര് ക്യാമ്പിലേക്ക് എത്തിയെന്നും സൂചനയുണ്ട്.
ഇടുക്കിയില് നടന്ന കെഎസ്യു നേതൃക്യാമ്പില് കെപിസിസി നേതൃത്വത്തിനും അധ്യക്ഷനുമെതിരെ വിമര്ശനങ്ങള് ഉയര്ന്നിരുന്നു. അതിന്റെ തുടര്ച്ചയാണ് ഇന്നലത്തെ സംഘര്ഷത്തിലേക്ക് നയിച്ചതെന്നും വിവരമുണ്ട്. ക്യാമ്പ് തുടങ്ങിയദിവസം മുതല് അലങ്കോലപ്പെടുത്താനുള്ള ശ്രമം ഒരു വിഭാഗം നടത്തിയെന്നും ചിലര് ആരോപിച്ചു.
 
                        
                        