വീടുകളിലും കടകളിലും വെള്ളം കയറി, ഗതാഗതക്കുരുക്ക്; വെള്ളക്കെട്ടില്‍ വലഞ്ഞ് ജനം

ഇന്ന് രാവിലെ കനത്ത മഴ പെയ്‌തെങ്കിലും ഉച്ചയോടെ മഴയ്ക്ക് ശമനമുണ്ട്
വീടുകളിലും കടകളിലും വെള്ളം കയറി, ഗതാഗതക്കുരുക്ക്; വെള്ളക്കെട്ടില്‍ വലഞ്ഞ് ജനം

കൊച്ചി: മഴ കുറഞ്ഞെങ്കിലും വെള്ളക്കെട്ടില്‍ വലഞ്ഞ് ജനം. കൊച്ചിയിലെ തമ്മനം ശാന്തിപുരം കോളനിയില്‍ 60 ഓളം വീടുകളില്‍ വെള്ളം കയറി. ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലും മഴയുണ്ട്. ആലപ്പുഴ-തുറവൂര്‍ റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

ഇന്നലെ വൈകീട്ടോടെയാണ് മധ്യകേരളത്തില്‍ മഴ ശക്തമായത്. രാത്രിയോടെ കൊച്ചി നഗരത്തിലെ കളമശ്ശേരി, സൗത്ത് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, കടവന്ത്ര, തമ്മനം, കലൂര്‍ തുടങ്ങിയ ഭാഗങ്ങളില്‍ വെള്ളം കയറി. ഇന്ന് രാവിലെ കനത്ത മഴ പെയ്‌തെങ്കിലും ഉച്ചയോടെ മഴയ്ക്ക് ശമനമുണ്ട്.

അപ്രതീക്ഷിത മഴയില്‍ വീടുകളിലും കടകളിലും വെള്ളം കയറിയത് വലിയ ദുരിതമുണ്ടാക്കി. കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ ഇന്നലെ വെള്ളം കയറിയെങ്കിലും രാത്രിയോടെ വെള്ളം ഇറങ്ങി. വെള്ളം കയറിയത് കാരണം ഒട്ടേറെ ബൈക്കുകള്‍ക്ക് കെടുപാട് സംഭവിച്ചു. തമ്മനം ശാന്തിപുരത്തെ വീടുകളില്‍ വെള്ളം കയറിയത് ദുരിതമുണ്ടാക്കി.

വെള്ളക്കെട്ട് കാരണം ആലപ്പുഴയില്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. അടുത്ത രണ്ടുദിവസത്തേക്ക് മഴ പെയ്യുമെന്ന മുന്നറിയിപ്പ് ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com