എറണാകുളത്ത് ഹോട്ടലുകളിൽ പരിശോധന; പഴകിയ ഭക്ഷണം പിടിച്ചെടുത്തു

വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി

dot image

കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഹോട്ടലുകളിലും ബേക്കറി ബോർമ്മകളിലും നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് നടപടി. നാല് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്ത് നശിപ്പിച്ചു. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഹോട്ടൽ ബ്രീസ്, പാർക്ക് റെസിഡൻസി, ബെക്ക്ലാവ ബോർമ, അൽ താജ് എന്നീ സ്ഥാപനങ്ങൾക്കാണ് നോട്ടീസ് നൽകിയത്.

dot image
To advertise here,contact us
dot image