എങ്ങനെ മനുഷ്യത്വമില്ലാതെ പെരുമാറാൻ കഴിയുന്നു?; പന്തീരങ്കാവ് പീഡനക്കേസിൽ റിപ്പോർട്ട് തേടിയതായി ഗവർണർ

റിപ്പോർട്ട്‌ ലഭിച്ച ശേഷം പെൺകുട്ടിയെ കാണാൻ പോവുന്നത് തീരുമാനിക്കും
എങ്ങനെ മനുഷ്യത്വമില്ലാതെ പെരുമാറാൻ കഴിയുന്നു?;
പന്തീരങ്കാവ് പീഡനക്കേസിൽ  റിപ്പോർട്ട് തേടിയതായി ഗവർണർ

തിരുവനന്തപുരം: പന്തീരങ്കാവ് ​​ഗാർഹിക പീഡനക്കേസിൽ രാജ്ഭവൻ റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പന്തീരങ്കാവ് വിഷയം ഇന്നലെയാണ് ശ്രദ്ധിക്കുന്നത്. റിപ്പോർട്ട്‌ ലഭിച്ച ശേഷം പെൺകുട്ടിയെ കാണാൻ പോവുന്നത് തീരുമാനിക്കും. സംഭവം സമൂഹത്തിന് നാണക്കേടാണ്. അതിനെ കുറിച്ച് സംസാരിക്കുന്നത് തന്നെ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. എങ്ങനെയാണ് ഇങ്ങനെ മനുഷ്യത്വം ഇല്ലാതെ പെരുമാറാൻ കഴിയുന്നതെന്നും ​ഗവ‍ർണർ ചോദിച്ചു.

സിഎഎ വിഷയത്തിൽ മുൻകാലങ്ങളിലെ പ്രധാനമന്ത്രിമാർ പറഞ്ഞിരുന്നു, ഇന്ന് അത് നടപ്പിലായെന്ന് ​ഗവർണർ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനത്തില്‍ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും രാഷ്ട്രപതിയോട് കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പറവൂര്‍ സ്വദേശിനിയായ നവവധുവാണ് കോഴിക്കോട് പന്തീരാങ്കാവിലെ ഭര്‍തൃവീട്ടില്‍ ക്രൂരമായ ഗാര്‍ഹിക പീഡനത്തിന് ഇരയായത്. എറണാകുളത്ത് നിന്ന് വിവാഹ സല്‍ക്കാരചടങ്ങിന് എത്തിയ ബന്ധുക്കളാണ് യുവതിയുടെ ശരീരത്തിലെ പരിക്കുകള്‍ കണ്ടത്. വീട്ടുകാര്‍ യുവതിയുടെ മുഖത്തും കഴുത്തിലും മര്‍ദനമേറ്റതിന്റെ പാടുകള്‍ കണ്ട് കാര്യം തിരക്കിയപ്പോഴാണ് മര്‍ദന വിവരം പുറത്തറിഞ്ഞത്. മെയ് 5-ന് എറണാകുളത്ത് വെച്ചായിരുന്നു ഇവരുടെ വിവാഹം.

ഭര്‍ത്താവ് രാഹുല്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നും ഫോണ്‍ ചാര്‍ജര്‍ കഴുത്തില്‍ കുരുക്കി ബെല്‍റ്റ് കൊണ്ട് പുറത്തടിച്ചുവെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തല്‍. മുഷ്ടി ചുരുട്ടി ഇടിച്ചു. കരച്ചില്‍ കേട്ടിട്ടും ആരും സഹായിക്കാന്‍ വന്നില്ലെന്നും യുവതി പറഞ്ഞു. രാഹുല്‍ ലഹരി വസ്തു ഉപയോഗിച്ചിരുന്നതായും യുവതി പറയുന്നു. ഫോണ്‍ രാഹുലിന്റെ കയ്യിലായിരുന്നതിനാൽ വീട്ടുകാരെ വിവരമറിയിക്കാന്‍ കഴിഞ്ഞില്ല. രാഹുലിന്റെ അമ്മയും സ്ത്രീധനത്തിന്റെ പേരില്‍ സംസാരിച്ചിരുന്നുവെന്നും രാഹുലിന്റെ പിന്നില്‍ അമ്മയാണെന്ന് കരുതുന്നുവെന്നുമായിരുന്നു യുവതിയുടെ ആരോപണം.

പന്തീരാങ്കാവ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും അതില്‍ പറഞ്ഞ പല മൊഴികളും എഫ്ഐആറില്‍ പറയുന്നില്ലന്നും സ്റ്റേഷനില്‍ എത്തിയപ്പോള്‍ പ്രതിയായ രാഹുലിന്റെ തോളത്ത് പൊലീസ് കൈയിട്ട് നില്‍ക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞതെന്നും യുവതി റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു.

എങ്ങനെ മനുഷ്യത്വമില്ലാതെ പെരുമാറാൻ കഴിയുന്നു?;
പന്തീരങ്കാവ് പീഡനക്കേസിൽ  റിപ്പോർട്ട് തേടിയതായി ഗവർണർ
'രാഹുൽ മുമ്പ് മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്തിട്ടുണ്ട്'; ചെയ്ത തെറ്റിന് മാപ്പ് ചോദിച്ച് അമ്മ

Related Stories

No stories found.
logo
Reporter Live
www.reporterlive.com