14 വര്ഷം മുമ്പ് വിവാഹ മോചനം, കോടതിയുടെ ഒറ്റചോദ്യത്തില് അവര് വീണ്ടും ഒന്നിക്കുന്നു, കൂട്ടിന് മകളും

നഷ്ടപ്പെട്ട ദിനങ്ങളുടെ വേദനയല്ല, വരാനിരിക്കുന്ന സന്തോഷങ്ങളുടെ പ്രത്യാശയാണ് ഈ യാത്രയുടെ ഇന്ധനം

14 വര്ഷം മുമ്പ് വിവാഹ മോചനം, കോടതിയുടെ ഒറ്റചോദ്യത്തില് അവര് വീണ്ടും ഒന്നിക്കുന്നു, കൂട്ടിന് മകളും
dot image

ആലപ്പുഴ: കുടുംബ കോടതികളില് നാം കണ്ടിട്ടുളളത് കൂടുതലും സങ്കടകാഴ്ചകളാണ്. അപൂര്വ്വമെങ്കിലും ഈ കോടതികള് ചിലപ്പോള് പുനര്സമാഗമങ്ങള്ക്കും വേദിയാകാറുണ്ട്. ആലപ്പുഴ കുടുംബ കോടതി സാക്ഷ്യംവഹിച്ചത് ഒരു ആഹ്ളാദകരമായ ഒത്തുചേരലിന്റെ കാഴ്ചകള്ക്കായിരുന്നു.

ആലപ്പുഴ കുതിരപ്പന്തി അശ്വസി നിവാസില് സുബ്രഹ്മണ്യ(57)വും കുതിരപ്പന്തി രാധാനിവാസില് കൃഷ്ണകുമാരി(50)യും വീണ്ടും വിവാഹിതരാകാന് തീരുമാനിച്ചിരിക്കുകയാണ്. ഒരിക്കല് വേര്പിരിഞ്ഞ ഇടത്ത്, അന്ന് ഊര്ന്ന് പോയ കൈകള് കോര്ത്തുപിടിച്ച് 14 വര്ഷങ്ങള്ക്കിപ്പുറം അവര് പുതിയൊരു പ്രയാണം ആരംഭിക്കുകയാണ്. റിട്ട.നഴ്സിങ് അസിസ്റ്റന്റാണ് സുബ്രഹ്മണ്യം. കൃഷ്ണകുമാരി അങ്കണവാടി ജീവനക്കാരിയും.

വേര്പിരിയുമ്പോള് പിഞ്ചുകുഞ്ഞായിരുന്ന മകളും ഉണ്ട് ഇപ്പോള് കൂടെ. നഷ്ടപ്പെട്ട ദിനങ്ങളുടെ വേദനയല്ല, വരാനിരിക്കുന്ന സന്തോഷങ്ങളുടെ പ്രത്യാശയാണ് ഈ യാത്രയുടെ ഇന്ധനം. 2006ലായിരുന്നു സുബ്രഹ്മണ്യവും കൃഷ്ണകുമാരിയും തമ്മിലുള്ള വിവാഹം. രണ്ട് വര്ഷത്തിനിടെ മകള് പിറന്നു. വീണ്ടുമൊരു രണ്ടു വര്ഷം കഴിഞ്ഞപ്പോള് ഒന്നിച്ചുപോകാനാവില്ലെന്ന ചിന്തയില് ഉഭയ സമ്മതപ്രകാരം വിവാഹ മോചിതരായി.

മകള്ക്ക് ജീവനാംശം ആവശ്യപ്പെട്ട് കഴിഞ്ഞ മാസം കൃഷ്ണകുമാരി വീണ്ടും കുടുംബ കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച ജഡ്ജി വിദ്യാധരന് ചോദിച്ച ചോദ്യമാണ് ഇപ്പോഴത്തെ ഒത്തുചേരലിന് കാരണമായത്. പുനര്വിവാഹം കഴിക്കാത്ത ഇരുവരോടും വീണ്ടും ഒരുമിച്ചു ജീവിച്ചുകൂടെ എന്നായിരുന്നു ആ ചോദ്യം. ഇരു കക്ഷികളുടെയും അഭിഭാഷകര് കൂടി മുന്കയ്യെടുത്തതോടെ എല്ലാത്തിനും സമംഗള പര്യവസാനം. കോടതികളില് വല്ലപ്പോഴും മാത്രം സംഭവിക്കാറുള്ള ഒത്തുചേരല് വക്കീലന്മാരും സന്തോഷത്തിലാണ്. അടുത്ത ദിവസം തന്നെ സുബ്രഹ്മണ്യവും കൃഷ്ണകുമാരിയും വീണ്ടും വിവാഹിതരാകും.

വീശിയത് അതിശക്തമായ സൗര കൊടുങ്കാറ്റ്; ഇന്ത്യന് സാറ്റലൈറ്റുകളെ ഐഎസ്ആര്ഒ സംരക്ഷിച്ചത് ഇങ്ങനെ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us