യൂത്ത് കോണ്‍ഗ്രസ് നേതാവ് പുന്ന നൗഷാദ് വധം; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് അറസ്റ്റ്
യൂത്ത് കോണ്‍ഗ്രസ് നേതാവ് പുന്ന നൗഷാദ് വധം; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

തൃശ്ശൂര്‍: ചാവക്കാട്ടെ യൂത്ത് കോണ്‍ഗ്രസ് നേതാവ് പുന്ന നൗഷാദ് കൊലപാതക കേസില്‍ രണ്ടു പേര്‍കൂടി അറസ്റ്റില്‍. വാടാനപ്പള്ളി സ്വദേശി ഷെരീഫ്, ചാവക്കാട് സ്വദേശി ഷാഫി എന്നിവരാണ് അറസ്റ്റിലായത്. പാലക്കാട് ക്രൈംബ്രാഞ്ച് ആണ് പ്രതികളെ പിടികൂടിയത്. ഇതോടെ ഈ കേസില്‍ പിടിയിലായവരുടെ എണ്ണം 14 ആയി. ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് അറസ്റ്റ്.

കൊല നടന്ന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അറസ്റ്റ്. കേസിലെ മുഖ്യപ്രതിയും എസ്ഡിപിഐ നേതാവുമായ പുന്ന സ്വദേശി അറയ്ക്കല്‍ ജമാല്‍, വടക്കേക്കാട് സ്വദേശി ഫെബീര്‍, ഫൈസല്‍, മുഹമ്മദ് മുസ്തഫ്, ഫാമിസ് അബൂബക്കര്‍, മുബീന്‍ എന്നിവരെ അന്വേഷണ സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

യൂത്ത് കോണ്‍ഗ്രസ് നേതാവ് പുന്ന നൗഷാദ് വധം; രണ്ടുപേര്‍ കൂടി അറസ്റ്റില്‍
കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ അമ്മ മാധവി രാജെ സിന്ധ്യ അന്തരിച്ചു

2019 ജൂണ്‍ 30നാണ് ചാവക്കാട് പുന്നയില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്. ഇതില്‍ നൗഷാദ് കൊല്ലപ്പെടുകയായിരുന്നു. എസ്ഡിപിഐ പ്രവര്‍ത്തകനെ അക്രമിച്ചതിലുള്ള പകയാണ് കൊലക്ക് കാരണമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com