പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ ചുമതല മാറ്റം; ഫറോക്ക് എസിപി അന്വേഷിക്കും

അന്വേഷണ സംഘം ഇന്ന് രാഹുലിൻ്റെ മൊഴിയെടുക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കും.

dot image

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ ഫറോക്ക് എസിപിക്ക് അന്വേഷണ ചുമതല. ഏഴംഗ സ്പെഷ്യൽ ടീം കേസ് അന്വേഷിക്കും. എസിപി സാജു കെ അബ്രഹാമിനാണ് അന്വേഷണ ചുമതല. അന്വേഷണ സംഘം ഇന്ന് രാഹുലിൻ്റെ മൊഴിയെടുക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കും. പന്തീരാങ്കാവ് പൊലീസിന് വീഴചയെന്ന ആരോപണത്തിന് പിന്നാലെയാണ് ചുമതല മാറ്റം.

അതേസമയം, പന്തീരാങ്കാവില് നവവധുവിനെ ഭര്തൃഗൃഹത്തില് മര്ദ്ദിച്ച സംഭവത്തില് പ്രതി രാഹുൽ വിവാഹ തട്ടിപ്പ് വീരനെന്നാണ് പുറത്തുവരുന്ന വിവരം. ഇയാൾ മുമ്പും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായുള്ള തെളിവുകൾ പൊലീസിന് ലഭിച്ചു. രാഹുലുമായി വിവാഹം ഉറപ്പിച്ച പെൺകുട്ടികൾ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. കോട്ടയത്തും എറണാകുളത്തും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായാണ് വിവരം. രജിസ്റ്റർ ചെയ്ത പെൺകുട്ടി രാഹുലിന്റെ സ്വഭാവ വൈകല്യം മനസ്സിലാക്കിയതോടെ വിവാഹ മോചനം തേടുകയായിരുന്നു. നിയമപരമായി വിവാഹമോചനം നേടും മുമ്പാണ് പറവൂരിലെ പെൺകുട്ടിയുമായുള്ള വിവാഹം നടന്നത്. മുൻ വിവാഹങ്ങളുടെ വിവരം രാഹുലിന്റെ കുടുംബം മറച്ചുവെച്ചെന്ന് യുവതിയുടെ പിതാവ് ആരോപിച്ചു. ബഹുഭാര്യത്വം ചൂണ്ടിക്കാണിച്ചാണ് യുവതിയുടെ പിതാവ് പരാതി നൽകിയിരിക്കുന്നത്.

പറവൂര് സ്വദേശിനിയായ നവവധുവാണ് കോഴിക്കോട് പന്തീരാങ്കാവിലെ ഭര്തൃവീട്ടില് ക്രൂരമായ ഗാര്ഹിക പീഡനത്തിന് ഇരയായത്. എറണാകുളത്ത് നിന്ന് വിവാഹ സല്ക്കാരചടങ്ങിന് എത്തിയ ബന്ധുക്കളാണ് യുവതിയുടെ ശരീരത്തിലെ പരിക്കുകള് കണ്ടത്. വീട്ടുകാര് യുവതിയുടെ മുഖത്തും കഴുത്തിലും മര്ദനമേറ്റതിന്റെ പാടുകള് കണ്ട് കാര്യം തിരക്കിയപ്പോഴാണ് മര്ദന വിവരം പുറത്തറിഞ്ഞത്. മെയ് 5-ന് എറണാകുളത്ത് വെച്ചായിരുന്നു ഇവരുടെ വിവാഹം.

പന്തീരാങ്കാവ് പീഡനം:രാഹുൽ വിവാഹ തട്ടിപ്പുവീരൻ? ബന്ധം വേര്പ്പെടുത്താതെ വീണ്ടും വിവാഹം,തെളിവ് ലഭിച്ചു
dot image
To advertise here,contact us
dot image