തലച്ചോർ കാർന്നുതിന്നുന്ന അമീബിയ ബാധിച്ചു; കോഴിക്കോട് അഞ്ചുവയസ്സുകാരി ഗുരുതരാവസ്ഥയിൽ

തലച്ചോർ കാർന്നുതിന്നുന്ന അമീബിയ ബാധിച്ചു; കോഴിക്കോട് അഞ്ചുവയസ്സുകാരി ഗുരുതരാവസ്ഥയിൽ

കടലുണ്ടി പുഴയിൽ കുളിച്ചതിന് ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്

കോഴിക്കോട്: ബ്രെയിൻ ഈറ്റിങ് അമീബിയ ബാധിച്ച് അഞ്ചുവയസ്സുകാരി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. മലപ്പുറം മൂന്നുയൂർ കളിയാട്ടമുക്ക് സ്വദേശിയായ കുട്ടിയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലെ വെന്‍റിലേറ്ററിൽ തുടരുന്നത്.

കടലുണ്ടി പുഴയിൽ കുളിച്ചതിന് ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്. മേയ്‌ പത്തിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സമാനമായ രോഗ ലക്ഷണങ്ങളുമായി മറ്റു നാലു കുട്ടികളെക്കൂടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com