പൊന്നാനി ബോട്ട് അപകടം; സർക്കാർ ധനസഹായം പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തം

സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്നാണ് വിവിധ സംഘടനകളുടെ ആവശ്യം
പൊന്നാനി ബോട്ട് അപകടം; സർക്കാർ ധനസഹായം പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തം

മലപ്പുറം: പൊന്നാനി ബോട്ട് അപകടത്തിൽ സർക്കാർ ധനസഹായം പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തം. അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും സർക്കാർ ധനസഹായം അനുവദിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിന്മേൽ കപ്പലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ച സംഭവത്തിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്നാണ് വിവിധ സംഘടനകളുടെ ആവശ്യം. അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ 25 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം അനുവദിക്കണമെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. അപകടത്തിൽപ്പെട്ട ബോട്ടിനും മതിയായ നഷ്ടപരിഹാരം നൽകാൻ സർക്കാറിന് ബാധ്യതയുണ്ട്. ഇത്തരം അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടികളും സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും വെൽഫെയർ പാർട്ടി ചൂണ്ടിക്കാട്ടി.

പൊന്നാനി ബോട്ട് അപകടം; സർക്കാർ ധനസഹായം പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തം
ധനമന്ത്രി കെ എൻ ബാലഗോപാൽ ആശുപത്രിയിൽ

ബോട്ടപകടത്തിൽ പരിക്കേറ്റവർക്ക് സർക്കാർ ധനസഹായം നൽകണമെന്ന് എസ്ഡിപിഐ മലപ്പുറം ജില്ല വസ്തുത അന്വേഷണ സംഘം ആവശ്യപെട്ടു. അപകടത്തിൽ മരിച്ചവരും പരിക്കേറ്റവരും വാടക വീടുകളിൽ താമസിക്കുന്നവരും നിത്യവൃത്തിക്ക് കഷ്ടപെടുന്നവരുമാണ്. ചരക്ക് കപ്പൽ ഇടിച്ചു തകർന്ന ബോട്ടിൽ ഒരു ലക്ഷം രൂപയുടെ മത്സ്യം ഉണ്ടായിരുന്നു. പരിക്കേറ്റവർക്ക് ഇനി ബദൽ സംവിധാനം ഒരുങ്ങാൻ സമയമെടുക്കും.

ഇക്കാര്യങ്ങൾ മനസിലാക്കി സർക്കാർ സഹായിക്കണമെന്ന് എസ്ഡിപിഐ വ്യക്തമാക്കി. സമാന ആവശ്യം സർക്കാരിനെ അറിയിക്കാൻ ഒരുങ്ങുകുയാണ് വിവിധ മത്സ്യതൊഴിലാളി കൂട്ടായ്മകളും. കഴിഞ്ഞ ദിവസം പുലർച്ചെ ഉണ്ടായ അപകടത്തിൽ പൊന്നാനി സ്വദേശികളായ അബ്ദുൽ സലാം, ഗഫൂർ, എന്നിവരാണ് മരിച്ചത്. അപകടത്തിൽ കപ്പൽ ജീവനക്കാർക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com