പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പൊലീസിന് ഗുരുതര വീഴ്ച്ച, നിയന്ത്രിക്കുന്നത് ആരെന്നും വി ഡി സതീശന്‍

പന്തീരാങ്കാവിലെ ഭര്‍തൃവീട്ടില്‍ മര്‍ദ്ദനമേറ്റ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി നവവധു രംഗത്തെത്തിയിരുന്നു
പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പൊലീസിന് ഗുരുതര വീഴ്ച്ച, നിയന്ത്രിക്കുന്നത് ആരെന്നും വി ഡി സതീശന്‍

തിരുവനന്തപുരം: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പൊലീസിന് ഗുരുതര വീഴ്ച്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പരാതിയുമായി ചെന്ന പെണ്‍കുട്ടിയുടെ പിതാവിനെ ആശ്വസിപ്പിക്കുന്നതിന് പകരം പരിഹസിക്കുകയാണ് പൊലീസ് ചെയ്തത്. ഇത് കേരളത്തില്‍ ആദ്യത്തെ സംഭവം അല്ലെന്നും സതശീന്‍ ആരോപിച്ചു. പന്തീരാങ്കാവിലെ ഭര്‍തൃവീട്ടില്‍ മര്‍ദ്ദനമേറ്റ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി നവവധു രംഗത്തെത്തിയിരുന്നു. ഭര്‍ത്താവ് രാഹുല്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നും ഫോണ്‍ ചാര്‍ജര്‍ കഴുത്തില്‍ കുരുക്കി ബെല്‍റ്റ് കൊണ്ട് പുറത്തടിച്ചുവെന്നും യുവതി വെളിപ്പെടുത്തി. മുഷ്ടി ചുരുട്ടി ഇടിച്ചു കരച്ചില്‍ കേട്ടിട്ടും ആരും സഹായിക്കാന്‍ വന്നില്ലെന്നും യുവതി പറഞ്ഞു.

രാഹുലിന്റെ അമ്മയും സ്ത്രീധനത്തിന്റെ പേരില്‍ സംസാരിച്ചിരുന്നുവെന്നും രാഹുലിന്റെ പിന്നില്‍ അമ്മയാണെന്ന് കരുതുന്നുവെന്നും യുവതി ആരോപിച്ചു. പന്തീരാങ്കാവ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും അതില്‍ പറഞ്ഞ പല മൊഴികളും എഫ് ഐ ആറില്‍ പറയുന്നില്ലന്നും സ്റ്റേഷനില്‍ എത്തിയപ്പോള്‍ പ്രതിയായ രാഹുലിന്റെ തോളത്ത് പൊലീസ് കൈയിട്ട് നില്‍ക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞതെന്നും യുവതി റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ കുടുബം തീരുമാനിച്ചതായി യുവതി പറയുന്നു. പൊലീസിന്റെ നിസ്സംഗതക്കെതിരെയാണ് പ്രതിപക്ഷ നേതാവ് വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പൊലീസിന് ഗുരുതര വീഴ്ച്ച, നിയന്ത്രിക്കുന്നത് ആരെന്നും വി ഡി സതീശന്‍
ഭര്‍തൃവീട്ടില്‍ മര്‍ദ്ദനമേറ്റ സംഭവം; കൂടുതൽ വെളിപ്പെടുത്തലുകളുമായി നവവധു

പൊലീസ് ഇരയോടൊപ്പമോ വേട്ടക്കാര്‍ക്കൊപ്പമോയെന്നും പൊലീസിനെ നിയന്ത്രിക്കുന്നത് ആരെന്നും വി ഡി സതീശന്‍ ചോദിച്ചു. രാഹുല്‍ ലഹരി വസ്തു ഉപയോഗിച്ചിരുന്നതായും യുവതി പറഞ്ഞു. തന്റെ ഫോണ്‍ രാഹുലിന്റെ കയ്യിലായിരുന്നുവെന്നും അതിനാല്‍ പീഡന വിവരം വീട്ടുകാരെ വിവരമറിയിക്കാന്‍ കഴിഞ്ഞില്ലെന്നും യുവതി വെളിപ്പെടുത്തയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com