പ്രശസ്ത നാടക നടൻ എം സി ചാക്കോ അന്തരിച്ചു

നിരവധി സിനിമകളിലും സീരിയലുകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. 'കാഴ്ച', 'പളുങ്ക്', 'നായകൻ' തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ
പ്രശസ്ത നാടക നടൻ എം സി ചാക്കോ അന്തരിച്ചു

പ്രശസ്ത നാടക നടൻ എം സി ചാക്കോ(75) അന്തരിച്ചു. വാർധക്യ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. എം. സി കട്ടപ്പന എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 1977-ൽ ആറ്റിങ്ങൽ ദേശാഭിമാനി തിയേറ്റേഴ്‌സിന്റെ 'പുണ്യതീർത്ഥംതേടി' എന്ന പ്രൊഫഷണൽ നാടകത്തിലാണ് ആദ്യമായി അഭിനയിച്ചത്.

മുപ്പതോളം നാടകങ്ങളിലായി ഏഴായിരത്തിലധികം വേദികളിൽ എം. സി കട്ടപ്പന അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകളിലും സീരിയലുകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. 'കാഴ്ച', 'പളുങ്ക്', 'നായകൻ' തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com