നവവധുവിന് മർദ്ദനമേറ്റ സംഭവം; ഭർത്താവിനെതിരെ കേസ്, ബന്ധം തുടരാൻ താൽപര്യം ഇല്ലെന്ന് യുവതി

എറണാകുളത്ത് നിന്ന് വിവാഹ സൽക്കാരചടങ്ങിന് എത്തിയ ബന്ധുക്കളാണ് യുവതിയുടെ ശരീരത്തിലെ പരിക്കുകൾ കണ്ടത്.

നവവധുവിന് മർദ്ദനമേറ്റ സംഭവം; ഭർത്താവിനെതിരെ കേസ്, ബന്ധം തുടരാൻ താൽപര്യം ഇല്ലെന്ന് യുവതി
dot image

കോഴിക്കോട്: കോഴിക്കോട് ഭർത്തൃവീട്ടിൽ നവവധുവിന് മർദനമേറ്റ സംഭവത്തിൽ ഭർത്താവ് പന്തീരാങ്കാവ് സ്വദേശി രാഹുലിന് എതിരെ പോലീസ് കേസെടുത്തു. ഗാർഹിക പീഡന വകുപ്പുകൾ ചുമത്തിയാണ് കേസ്. വധുവിൻ്റെ വീട്ടുകാരാണ് പരാതി നൽകിയത്.

എറണാകുളത്ത് നിന്ന് വിവാഹ സൽക്കാരചടങ്ങിന് എത്തിയ ബന്ധുക്കളാണ് യുവതിയുടെ ശരീരത്തിലെ പരിക്കുകൾ കണ്ടത്. വീട്ടുകാര് യുവതിയുടെ മുഖത്തും കഴുത്തിലും മർദനമേറ്റതിന്റെ പാടുകൾ കണ്ട് കാര്യം തിരക്കിയപ്പോഴാണ് മർദന വിവരം പുറത്തറിഞ്ഞത്. മെയ് 5ന് എറണാകുളത്ത് വെച്ചായിരുന്നു ഇവരുടെ വിവാഹം.

വിവാഹ ബന്ധം തുടരാൻ താൽപര്യം ഇല്ലെന്ന് യുവതി പൊലീസിനെ അറിയിച്ചു. കുടുംബത്തോടൊപ്പം യുവതി നാട്ടിലേക്ക് മടങ്ങി.

dot image
To advertise here,contact us
dot image