കിടപ്പുരോഗിയായ പിതാവിനെ വാടകവീട്ടില്‍ ഉപേക്ഷിച്ച് മകന്‍ മുങ്ങി

ഷണ്‍മുഖന് മൂന്ന് മക്കളുണ്ട്. പൊലീസും പാലിയേറ്റീവ് പ്രവര്‍ത്തകരും സ്ഥലത്തെത്തി.
കിടപ്പുരോഗിയായ പിതാവിനെ വാടകവീട്ടില്‍ ഉപേക്ഷിച്ച് മകന്‍ മുങ്ങി

കൊച്ചി: അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകന്‍ കുടുംബ സമേതം മുങ്ങി. എറണാകുളം തൃപ്പൂണിത്തുറ ഏരൂരിലാണ് സംഭവം. കിടപ്പുരോഗിയായ പിതാവ് ഷണ്മുഖനെ മകന്‍ അജിത്തും കുടുംബവും വാടക വീട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. ഭക്ഷണവും വെള്ളവും കിട്ടാതെ ഷണ്‍മുഖന്‍ അവശനിലയിലായിരുന്നു. വാടക വീടിന്റെ ഉടമയാണ് നിലവില്‍ വൃദ്ധന് ഭക്ഷണവും വെള്ളവും നല്‍കുന്നത്. 24 മണിക്കൂര്‍ വൃദ്ധന്‍ വീട്ടിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ടത് ആരും അറിഞ്ഞിരുന്നില്ല. വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മകന്‍ ഉപേക്ഷിച്ചു പോയ വിവരം ഉടമസ്ഥന്‍ അറിയുന്നത്. ഷണ്‍മുഖന് മൂന്ന് മക്കളുണ്ട്. പൊലീസും പാലിയേറ്റീവ് പ്രവര്‍ത്തകരും സ്ഥലത്തെത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com