കേരളത്തില്‍ വരുന്നു ലൈറ്റ് ട്രാം; ആലോചനയുമായി കെഎംആര്‍എല്‍

1880ല്‍ റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലാണ് ലൈറ്റ് ട്രാം സംവിധാനം ആദ്യമായി ആരംഭിക്കുന്നത്.
കേരളത്തില്‍ വരുന്നു ലൈറ്റ് ട്രാം; ആലോചനയുമായി കെഎംആര്‍എല്‍

കൊച്ചി: സംസ്ഥാനത്ത് രണ്ട് റൂട്ടുകളില്‍ ലൈറ്റ് ട്രാം പദ്ധതി ആലോചിച്ച് കെഎംആര്‍എല്‍. തിരുവനന്തപുരത്തും കോഴിക്കോടും പദ്ധതി നടപ്പിലാക്കാനാണ് കെഎംആര്‍എല്‍ ആലോചന. ഈ രണ്ട് രണ്ട് റൂട്ടുകളിലും അര്‍ബന്‍ മാസ് ട്രാന്‍സിറ്റ് കമ്പനി ലിമിറ്റഡ് ഫീസിബിലിറ്റി പഠനം നടത്തി കഴിഞ്ഞിട്ടുണ്ട്.

ലൈറ്റ് ട്രാം പദ്ധതികളില്‍ പ്രശസ്തമായ ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്ന്‍ മാതൃകയില്‍ ലൈറ്റ് ട്രാം സംസ്ഥാനത്തും നടപ്പിലാക്കാനാണ് ആലോചിക്കുന്നത്. മെട്രോ റെയില്‍ പദ്ധതിയേക്കാള്‍ ചെലവ് കുറവാണെന്നും പെട്ടെന്ന് തീരുമെന്നതുമാണ് ലൈറ്റ് ട്രെയിന്‍ പദ്ധതിയിലേക്ക് ആലോചന മാറാനുള്ള കാരണം.

1880ല്‍ റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലാണ് ലൈറ്റ് ട്രാം സംവിധാനം ആദ്യമായി ആരംഭിക്കുന്നത്. സാദാ റോഡുകളിലൂടെ മെട്രോ റെയിലിന് സമാനമായ കോച്ചുകള്‍ ഓടിക്കാമെന്നതാണ് ട്രാമിന്റെ പ്രത്യേകത. പ്രത്യേക ട്രാക്കുകള്‍ റോഡില്‍ നിര്‍മ്മിച്ചും ട്രാക്കില്ലാതെയും ഓടിക്കാം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com