നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍; അഡ്മിഷന്‍ നോട്ടിഫിക്കേഷന്‍ മെയ് 20 നുള്ളില്‍; മന്ത്രി ആര്‍ ബിന്ദു

'അടിസ്ഥാനപരമായ മാറ്റങ്ങള്‍ അടക്കമാണ് കരിക്കുലം തയ്യാറാക്കിയത്'
നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍; അഡ്മിഷന്‍ നോട്ടിഫിക്കേഷന്‍ മെയ് 20 നുള്ളില്‍; മന്ത്രി 
ആര്‍ ബിന്ദു

തിരുവനന്തപുരം: സര്‍വകലാശാലകളില്‍ നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള കരിക്കുലം തയ്യാറാക്കി കഴിഞ്ഞതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. നിലവിലെ മൂന്ന് വര്‍ഷത്തോട് ഒരു വര്‍ഷം കൂട്ടി ചേര്‍ക്കുക എന്നതല്ല പുതിയ ബിരുദ കോഴ്‌സുകൊണ്ട് ഉദ്ദേശിക്കുന്നത്. അടിസ്ഥാനപരമായ മാറ്റങ്ങള്‍ അടക്കമാണ് കരിക്കുലം തയ്യാറാക്കിയത്. സമൂലമായ മാറ്റം കൊണ്ടുവരിക എന്നതാണ് ലക്ഷ്യം.

നാലാം വര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓണേഴ്‌സ് ബിരുദം ലഭിക്കും. ഒന്നിലേറെ വിഷയങ്ങളില്‍ താല്‍പര്യം ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് അതനുസരിച്ചു വിഷയങ്ങള്‍ തിരഞ്ഞെടുക്കാം. ആവശ്യത്തിന് അനുസരിച്ച് ക്രെഡിറ്റുകള്‍ നേടിയാല്‍ രണ്ടര വര്‍ഷം കൊണ്ട് ബിരുദം ലഭിക്കും. എകീകൃത അക്കാദമിക് കലണ്ടര്‍ ഉണ്ടാക്കും. അഡ്മിഷന്‍ നോട്ടിഫിക്കേഷന്‍ മെയ് 20 നുള്ളില്‍ വരും. ജൂണ്‍ ഏഴ് വരെ അപേക്ഷ സ്വീകരിക്കും. ആദ്യ അലോട്‌മെന്റ് ജൂണ്‍ 22ന് നടക്കും.

നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍; അഡ്മിഷന്‍ നോട്ടിഫിക്കേഷന്‍ മെയ് 20 നുള്ളില്‍; മന്ത്രി 
ആര്‍ ബിന്ദു
ജെസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി

ജൂലൈ ആദ്യവാരം മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. കോളേജ് യൂണിയന്‍ ഇലക്ഷന്‍ സെപ്റ്റംബര്‍ 30നു മുമ്പായി നടക്കുമെന്നും മന്ത്രി അറിയിച്ചു. നാലാം വര്‍ഷം ഗവേഷണത്തിന് പ്രാധാന്യം നല്‍കും. എക്‌സിറ്റ് സര്‍ട്ടിഫിക്കറ്റ് മൂന്നാം വര്‍ഷത്തില്‍ മാത്രമേ നല്‍കൂ. ഇടയ്ക്ക് പഠനം നിര്‍ത്തിയ കുട്ടികള്‍ക്ക് റീ എന്‍ട്രിക്കുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com