യുവാവ് ജീവനൊടുക്കിയ സംഭവം; ബിജെപി നേതാക്കളും പൊലീസും ചേർന്ന് കള്ളകേസിൽ കുടുക്കിയെന്ന് കുടുംബം

പ്രതികളെ സംരക്ഷിക്കാൻ പൊലീസ് നടത്തിയ ഗൂഢാലോചന അന്വേഷിക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും വീട് സന്ദർശിച്ച പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു

dot image

കൊച്ചി: എറണാകുളത്ത് അടിപിടി കേസിൽ പൊലീസ് പ്രതി ചേർത്ത യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവുമായി കുടുംബം. പ്രാദേശിക ബിജെപി നേതാക്കളും പൊലീസും ചേർന്ന് അഭിജിത്തിനെ കള്ള കേസിൽപ്പെടുത്തിയെന്ന് മാതാവ് മിനി പറഞ്ഞു. അഭിജിത്തിനെ ക്രൂരമായി മർദ്ദിച്ചവർക്കെതിരെ പൊലീസ് കേസ് എടുത്തില്ലെന്നും ആരോപണമുണ്ട്. അതേസമയം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അഭിജിത്തിന്റെ വീട് സന്ദർശിച്ചു. ബിജെപിക്കാരായ പ്രതികളെ സംരക്ഷിക്കാൻ പൊലീസ് നടത്തിയ ഗൂഢാലോചന അന്വേഷിക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും വീട് സന്ദർശിച്ച പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

കഴിഞ്ഞ മാസം 16നാണ് 20കാരനായ അഭിജിത്ത് വീടിനുള്ളിൽ ആത്മഹത്യ ചെയ്തത്. തിരുവാല്ലൂർ ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അഭിജിത്തിനെതിരെ ആലുവ വെസ്റ്റ് പൊലീസ് കേസ് എടുത്തിരുന്നു. എന്നാൽ ക്രൂരമായി മർദ്ദനമേറ്റ അഭിജിത്തിന്റെ പരാതിയിൽ ആർക്കുമെതിരെ കേസ് എടുത്തിട്ടുമില്ല. ജോലിക്കായി മാലിദ്വീപിലേക്ക് പോകാനിരിക്കെയാണ് അഭിജിത്തിനെ പോലീസ് പ്രതിയാക്കിയത്.

എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി; കണ്ണൂർ നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ പ്രതിഷേധം

അഭിജിത്തിന്റെ ജീവിതം ശരിയാക്കി തരുമെന്ന് പ്രാദേശിക ബിജെപി നേതാക്കൾ ഭീഷണി മുഴക്കിയിരുന്നതായി കുടുംബം പറഞ്ഞു. പൊലീസ് ഇതിന് കൂട്ടുനിന്നുവെന്നും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും റൂറൽ എസ് പിക്കും അഭിജിത്തിന്റെ കുടുംബം പരാതി നൽകിയിട്ടുണ്ട്.

(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)

dot image
To advertise here,contact us
dot image