ചിന്നക്കനാലിലെ ഭൂമി ഇടപാട് കേസ്; മാത്യു കുഴൽനാടനെതിരെ എഫ്ഐആർ

കേസിലെ 16-ാം പ്രതിയാണ് മാത്യുകുഴൽനാടൻ
ചിന്നക്കനാലിലെ ഭൂമി ഇടപാട് കേസ്; മാത്യു കുഴൽനാടനെതിരെ എഫ്ഐആർ

ഇടുക്കി: ചിന്നക്കനാലിലെ ഭൂമി ഇടപാട് കേസിൽ മാത്യു കുഴൽനാടനെതിരെ എഫ്ഐആർ. ഇടുക്കി വിജിലൻസ് യൂണിറ്റ് ആണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കേസിലെ 16-ാം പ്രതിയാണ് മാത്യുകുഴൽനാടൻ. കേസിൽ ആകെ 21 പ്രതികളാണുള്ളത്. ഇന്നലെ വൈകീട്ടാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

ചിന്നക്കനാലിലെ ഭൂമി ഇടപാട് കേസ്; മാത്യു കുഴൽനാടനെതിരെ എഫ്ഐആർ
'സമരം നിയമവിരുദ്ധം', ഖേദം പ്രകടിപ്പിച്ച് എയർ ഇന്ത്യ; വിഷയം പരിശോധിക്കുന്നതായി വ്യോമയാന മന്ത്രാലയം

ക്രമക്കേട് ഉണ്ടെന്ന് അറിഞ്ഞിട്ട് മാത്യു കുഴൽനാടൻ ഭൂമി വാങ്ങിയെന്ന് എഫ്ഐആറിൽ പറയുന്നു. എഫ്ഐആർ ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിക്കും. തുടർന്നാകും തുടരന്വേഷണം സംബന്ധിച്ച നടപടികളിലേക്ക് കടക്കുക. 2012 മുതൽ ഭൂമിയുമായി ബന്ധപ്പെട്ട ഇടപാട് നടത്തിയവരാണ് പ്രതികൾ. 2012ലെ ദേവികുളം തഹസിൽദാർ ഷാജിയാണ് ഒന്നാം പ്രതി.

ഇടുക്കി ചിന്നക്കനാലിലെ കപ്പിത്താൻ റിസോർട്ട് പ്രവർത്തിക്കുന്ന മാത്യുക്കുഴൽ നടൻറെ ഭൂമിയുമായി ബന്ധപ്പെട്ട് വിജിലൻസ് നടത്തിയ അന്വേഷണത്തിൽ സർക്കാർ പുറമ്പോക്ക് ഭൂമിയടക്കം കയ്യേറി റിസോർട്ട് നിർമ്മിച്ചു എന്ന് കണ്ടെത്തുകയും തുടർന്ന് റവന്യൂ വകുപ്പും കേസ് എടുത്തിരുന്നു. ഇതിന്റെ നടപടികൾ തുടർന്നു വരുന്നതിനിടയിലാണ് കുഴൽനാടനെതിരെ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ക്രമക്കേട് നടന്നിട്ടുണ്ട് എന്ന് അറിഞ്ഞിട്ടും ഭൂമി ഇടപാട് നടത്തി എന്നുള്ളതാണ് വിജിലൻസിന്റെ കണ്ടെത്തൽ.

നിയമപദേശം തേടുവാൻ എത്തിയ മുൻതല ഉടമകളോട് അവസരം മുതലെടുത്ത് ഭൂമി വാങ്ങുകയായിരുന്നു. 2012 മുതൽ ഭൂമിയുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ നടന്നിട്ടുണ്ട്. അതേസമയം മാത്യു കുഴൽനാടൻ അനധികൃതമായി ഭൂമി കയ്യേറിയതിൽ റവന്യൂ വകുപ്പ് എടുത്തിരിക്കുന്ന കേസിൽ കുഴൽനാടന്റെ അപേക്ഷ പ്രകാരം ഭൂമി വീണ്ടും അളക്കുന്നത് ഈയാഴ്ച ഉണ്ടാകുമെന്നാണ് വിവരം. വീണ്ടും അളന്നുതിട്ടപ്പെടുത്തുമ്പോൾ അനധികൃതമായി ഭൂമി കൈവശപ്പെടുത്തിയിട്ടുണ്ട് എന്ന് തെളിഞ്ഞാൽ ഏറ്റെടുക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് റവന്യൂ വകുപ്പും കടക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com