ചര്‍ച്ചയായി മുഖ്യമന്ത്രിയുടെ കുടുംബസമേതമുള്ള വിദേശയാത്ര, വരുമാനം എവിടെ നിന്നെന്ന് പ്രതിപക്ഷം?

അനൗദ്യോഗിക സ്വകാര്യ യാത്രയായതിനാൽ അത്തരം അറിയിപ്പുകൾ ഒന്നും ഉണ്ടായിരുന്നില്ല
ചര്‍ച്ചയായി മുഖ്യമന്ത്രിയുടെ കുടുംബസമേതമുള്ള വിദേശയാത്ര, വരുമാനം എവിടെ നിന്നെന്ന് പ്രതിപക്ഷം?

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കുടുംബസമേതമുള്ള വിദേശയാത്രയാണ് ഇപ്പോഴത്തെ സജീവ ചർച്ചാവിഷയം. സ്വകാര്യ ആവശ്യങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ യാത്രയിൽ പ്രോട്ടോകോൾ പ്രശ്നങ്ങളില്ലാത്തതിനാൽ മറ്റു സാഹചര്യങ്ങളെ ആയുധമാക്കുകയാണ് പ്രതിപക്ഷം. പകരം ചുമതല ഏൽപ്പിക്കാത്തതും യാത്രയുടെ ചിലവും ഉയർത്തിക്കാണിച്ചാണ് ബിജെപിയും കോൺഗ്രസ്സും വിമർശനം ഉന്നയിക്കുന്നത്. എന്നാൽ യാത്രയിൽ എന്തു പ്രശ്നം എന്ന ചോദ്യം ഉയർത്തിയാണ് ഭരണപക്ഷം പ്രതിരോധം തീർക്കുന്നത്.

സ്വകാര്യ സന്ദർശനത്തിനായി മുഖ്യമന്ത്രിയും കുടുംബവും ഇന്നലെയാണ് യാത്ര തിരിച്ചത്. 16 ദിവസം നീണ്ടു നിൽക്കുന്ന യാത്രയിൽ ഇന്തോനേഷ്യ, സിംഗപ്പൂർ, യുഎഇ എന്നിവിടങ്ങളിലാണ് അദ്ദേഹം സന്ദർശനം നടത്തുക. യാത്ര കഴിഞ്ഞ് 21 ന് കേരളത്തിൽ മടങ്ങിയെത്തുകയും ചെയ്യും. സാധാരണ ഔദ്യോഗിക യാത്രയ്ക്കായി മുഖ്യമന്ത്രി വിദേശത്തേക്ക് പോകുമ്പോൾ സർക്കാർ തന്നെ അറിയിപ്പ് പുറപ്പെടുവിക്കാറുണ്ട്. പക്ഷേ അനൗദ്യോഗിക സ്വകാര്യ യാത്രയായതിനാൽ അത്തരം അറിയിപ്പുകൾ ഒന്നും ഉണ്ടായിരുന്നില്ല.

ഔദ്യോഗിക ബഹുമതിയിലിരിക്കുന്നവർ വിദേശയാത്രയ്ക്ക് അനുമതി തേടുമ്പോൾ 3 കാര്യങ്ങളാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ഇന്ത്യയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായ പരിപാടികളിൽ പങ്കെടുക്കരുത്. ഇന്ത്യ വിരുദ്ധ പ്രസ്താവനകൾ നടത്താൻ പാടില്ല. ഇന്ത്യയും സന്ദർശനം നടത്തുന്ന രാജ്യവും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ ഏൽപ്പിക്കുന്ന ഒന്നിലും പങ്കാളിയാക്കരുത്. ഇവ പാലിക്കുകയാണെങ്കിൽ വ്യക്തിപരമായി വിദേശത്തേക്ക് പോകുന്നവരെ കേന്ദ്രസർക്കാരിന് തടയാനാവില്ല.

ചര്‍ച്ചയായി മുഖ്യമന്ത്രിയുടെ കുടുംബസമേതമുള്ള വിദേശയാത്ര, വരുമാനം എവിടെ നിന്നെന്ന് പ്രതിപക്ഷം?
മുസ്ലിം ലീഗ് സംസ്ഥാന നേതൃയോഗം മെയ് 18 ന്; തിരഞ്ഞെടുപ്പ് അവലോകനം അജണ്ട

സ്വകാര്യ ആവശ്യങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ യാത്രയിൽ പ്രോട്ടോകോൾ പ്രശ്നങ്ങളില്ലാത്തതിനാൽ മറ്റു സാഹചര്യങ്ങളെ ആയുധമാക്കുകയാണ് പ്രതിപക്ഷം. പ്രതിപക്ഷത്തിൻ്റെ പ്രധാന ചോദ്യം മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രയ്ക്കുള്ള ചിലവ് വഹിക്കുന്നത് ആര് എന്നതാണ്? മുഖ്യമന്ത്രിയാണ് ചിലവ് വഹിക്കുന്നതെങ്കിൽ അതിനുള്ള വരുമാനം ഇവിടെ നിന്ന്? മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും പകരം ചുമതല മറ്റാർക്കെങ്കിലും നൽകാത്തത് എന്തുകൊണ്ട്?

മറ്റൊന്ന്, രാജ്യം ലോക്സഭാ പ്രചാരണച്ചൂടിലായിരിക്കെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും മുതിർന്ന പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ പാർട്ടി മത്സരിക്കുന്ന സംസ്ഥാനങ്ങളിൽ ഓടി നടന്ന് വോട്ട് തേടുകയാണ്. എന്നാൽ ഇന്ത്യയിലെ ഏക ഇടത് മുഖ്യമന്ത്രിയായ പിണറായി വിജയനാകട്ടെ വിദേശത്ത് പോയിരിക്കുകയാണ്. എന്നാൽ പ്രതിപക്ഷ ആരോപണങ്ങൾ പാടെ തള്ളുകയാണ് ഇടതുമുന്നണി. മുഖ്യമന്ത്രി നിയമലംഘനമോ ചട്ടലംഘനമോ നടത്തിയിട്ടില്ലെന്നാണ് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറയുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com