മുസ്ലിം ലീഗ് സംസ്ഥാന നേതൃയോഗം മെയ് 18 ന്; തിരഞ്ഞെടുപ്പ് അവലോകനം അജണ്ട

സമസ്ത മുഖപത്രം സുപ്രഭാതത്തിന്റെ ദുബായ് എഡിഷന് ഉദ്ഘാടനം മെയ് 18 നാണ് നടക്കുന്നത്.

dot image

കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന നേതൃയോഗം മെയ് 18 ന് കോഴിക്കോട് നടക്കും. തിരഞ്ഞെടുപ്പ് അവലോകനമാണ് മുഖ്യ അജണ്ട. മുസ്ലിം ലീഗ് സംസ്ഥാന ജനറല് സെക്രട്ടറി പിഎംഎ സലാമിനെതിരായ ഉമര്ഫൈസി മുക്കത്തിന്റെ പരാമര്ശം ചര്ച്ചയാകും. സമസ്തയില് സഖാക്കള് ഉണ്ട് എന്ന സലാമിന്റെ പരാമര്ശത്തിനെതിരെ ഉമര് ഫൈസി മുക്കം രംഗത്തെത്തിയിരുന്നു. നിലവിലെ പ്രശ്നങ്ങള്ക്ക് കാരണം സലാം ആണെന്നും മുശാവറയില് അംഗങ്ങളായ മതപണ്ഡിതര്ക്ക് രാഷ്ട്രീയം ഇല്ലെന്നുമായിരുന്നു ഉമര് ഫൈസി മുക്കത്തിന്റെ പരാമര്ശം.

സമസ്ത മുഖപത്രം സുപ്രഭാതത്തിന്റെ ദുബായ് എഡിഷന് ഉദ്ഘാടനം മെയ് 18 നാണ് നടക്കുന്നത്. ചടങ്ങളില് മുസ്ലിം ലിഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങളെ ക്ഷണിച്ചിരുന്നു. സാദിഖലി തങ്ങള് ചടങ്ങളില് പങ്കെടുക്കുന്നില്ല.

dot image
To advertise here,contact us
dot image