ശ്മശാന പരിസരത്ത് മദ്യപിക്കവേ പൊലീസെത്തി, ഗ്ലാസുമായി ആക്രമിച്ചു; എസ്ഐക്ക് പരിക്ക്

എസ്‌ഐ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി
ശ്മശാന പരിസരത്ത് മദ്യപിക്കവേ പൊലീസെത്തി, ഗ്ലാസുമായി ആക്രമിച്ചു; എസ്ഐക്ക് പരിക്ക്

കൊടുവള്ളി: മദ്യപസംഘത്തിന്റെ ആക്രമണത്തില്‍ എസ്‌ഐക്ക് പരിക്ക്. കൊടുവള്ളി പൊലീസ് സ്റ്റേഷന്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ ജിയോ സദാനന്ദനാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ട് അഞ്ചോടെ കൊടുവള്ളി നെടുമലയിലാണ് സംഭവം.

ശ്മശാന പരിസരത്ത് മദ്യപിക്കവേ പൊലീസെത്തി, ഗ്ലാസുമായി ആക്രമിച്ചു; എസ്ഐക്ക് പരിക്ക്
ഫ്‌ളഷിന്റെ ബട്ടണ്‍ ഇളക്കിമാറ്റി, നവകേരള ബസിന്റെ ശുചിമുറി നശിപ്പിച്ചു

നെടുമല ശ്മശാന പരിസരത്ത് അഞ്ചംഗ സംഘം മദ്യപിക്കുകയായിരുന്നു. ഈ സമയം എസ്‌ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് പട്രോളിങ് സംഘം സ്ഥലത്തെത്തി. പൊലീസിനെ കണ്ടപ്പോള്‍ പൊട്ടിയ ഗ്ലാസ് ചീളുപയോഗിച്ച് സംഘം ആക്രമിക്കുകയായിരുന്നു. എസ്‌ഐ ജിയോ സദാനന്ദന്റെ വലതുകൈയിലെ രണ്ട് വിരലിന് മുറിവേറ്റു. അക്രമത്തിന് ശേഷം മദ്യപസംഘം കാറില്‍ രക്ഷപ്പെട്ടു. എസ്‌ഐ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. സംഭവത്തില്‍ കുന്ദമംഗലം പൊലീസ് കേസെടുത്തിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com