ഐസിഎസ്ഇ, ഐഎസ്‌സി ഫലം പ്രസിദ്ധീകരിച്ചു; കേരളത്തില്‍ മികച്ച വിജയം

ഇംപ്രൂവ്‌മെന്റ് പരീക്ഷ ജൂലൈയില്‍ നടക്കും
ഐസിഎസ്ഇ, ഐഎസ്‌സി ഫലം പ്രസിദ്ധീകരിച്ചു; കേരളത്തില്‍ മികച്ച വിജയം

തിരുവനന്തപുരം: ഐസിഎസ്ഇ പത്താം തരം, ഐഎസ്‌സി 12ാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. ഫലം cisce.org എന്ന സൈറ്റിലും ഡിജി ലോക്കറിലും ഫലം ലഭ്യമാകും. ഐസിഎസ്ഇ പത്താംതരം പരീക്ഷയില്‍ രാജ്യത്ത് 82.48 ശതമാനം സ്‌കൂളുകള്‍ക്ക് 100 ശതമാനം വിജയമുണ്ട്. 12ാം ക്ലാസ് പരീക്ഷയില്‍ 66.18 ശതമാനം സ്‌കൂളുകള്‍ക്കാണ് 100 ശതമാനം വിജയം.

ദേശീയ തലത്തില്‍ ഐസിഎസ്ഇയില്‍ 99.47 ശതമാനവും ഐഎസ്‌സിയില്‍ 98.19 ശതമാനവുമാണ് വിജയം. കേരളത്തില്‍ 10ാം ക്ലാസില്‍ 99.99 ശതമാനവും പന്ത്രണ്ടാം ക്ലാസില്‍ 99.93 ശതമാനവുമാണ് വിജയ ശതമാനം.

ഐസിഎസ്ഇ, ഐഎസ്‌സി ഫലം പ്രസിദ്ധീകരിച്ചു; കേരളത്തില്‍ മികച്ച വിജയം
ശ്മശാന പരിസരത്ത് മദ്യപിക്കവേ പൊലീസെത്തി, ഗ്ലാസുമായി ആക്രമിച്ചു; എസ്ഐക്ക് പരിക്ക്

ഈ വര്‍ഷം ഇംപ്രൂവ്‌മെന്റ് ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ജൂലൈയില്‍ നടക്കുന്ന പരീക്ഷയില്‍ പങ്കെടുക്കാം. പരമാവധി രണ്ട് വിഷയങ്ങള്‍ക്കാണ് ഇംപ്രൂവ്‌മെന്റിന് അപേക്ഷിക്കാന്‍ സാധിക്കുക.

Related Stories

No stories found.
logo
Reporter Live
www.reporterlive.com