'ശരിയാക്കിയിട്ട് പോവാം'; വാതിലിന്റെ തകരാര്‍ പരിഹരിക്കാന്‍ നവകേരള ബസ് ഗ്യാരേജില്‍ കയറ്റി

കോഴിക്കോട് നിന്നാണ് ബസ്സിന്റെ ആദ്യ സര്‍വീസ് ആരംഭിച്ചത്.
'ശരിയാക്കിയിട്ട് പോവാം'; വാതിലിന്റെ തകരാര്‍ പരിഹരിക്കാന്‍ നവകേരള ബസ് ഗ്യാരേജില്‍ കയറ്റി

കോഴിക്കോട്: ആദ്യ യാത്രയില്‍ തന്നെ വാതിലിന് തകരാര്‍ സംഭവിച്ച നവകേരള ബസ് ഗ്യാരേജില്‍ കയറ്റി പ്രശ്‌നം പരിഹരിച്ചു. വാതിലിന്റെ കേടുപാട് പരിഹരിക്കുന്നതിനായി ബത്തേരി ഗ്യാരേജിലാണ് ബസ് കയറ്റിയത്. പ്രശ്‌നം പരിഹരിച്ചതിന് ശേഷം യാത്ര തുടരും. കോഴിക്കോട് നിന്നാണ് ബസ്സിന്റെ ആദ്യ സര്‍വീസ് ആരംഭിച്ചത്.

യാത്ര തുടങ്ങി അല്‍പസമയത്തിനകം ബസ്സിന്റെ വാതില്‍ കേടാവുകയായിരുന്നു. വാതില്‍ തനിയെ തുറന്നുവരികയായിരുന്നു. വാതില്‍ താല്‍ക്കാലികമായി കെട്ടിവെച്ചാണ് യാത്ര തുടര്‍ന്നത്.

കോഴിക്കോട്-ബെംഗളൂരു റൂട്ടിലാണ് 'നവകേരള ബസ്' സര്‍വീസ് നടത്തുന്നത്. പുലര്‍ച്ചെ നാലിന് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട് 11.30-ന് ബെംഗളൂരുവിലെത്തും. ഉച്ചയ്ക്ക് 2.30-ന് ബെംഗളൂരുവില്‍നിന്ന് യാത്രയാരംഭിച്ച് രാത്രി 10-ന് കോഴിക്കോട്ട് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര സമയം ക്രമീകരിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com