വെട്ടിലായോ സുധാകരൻ? അധ്യക്ഷ സ്ഥാനം തിരികെ കിട്ടിയില്ല, അനിശ്ചിതമായി തുടരുന്നതിൽ ആശങ്ക; കെസിയെ കണ്ടു

പാർട്ടിയെ പ്രതിസന്ധിയിലാക്കിയ പല പ്രസ്താവനകളും ഇനിയുമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാൻ സുധാകരനെ മാറ്റണം എന്ന വികാരമാണ് പലർക്കുമുള്ളത്
വെട്ടിലായോ സുധാകരൻ? അധ്യക്ഷ സ്ഥാനം തിരികെ കിട്ടിയില്ല, അനിശ്ചിതമായി തുടരുന്നതിൽ ആശങ്ക; കെസിയെ കണ്ടു

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും കെപിസിസി അധ്യക്ഷ സ്ഥാനം തിരികെ നൽകാത്തതിൽ അമർഷം പ്രകടിപ്പിച്ച് കെ സുധാകരൻ. അധ്യക്ഷ സ്ഥാനം തിരിച്ചുകിട്ടാൻ വൈകുന്നതിലുള്ള നീരസം സുധാകരൻ, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ അറിയിച്ചു. തീരുമാനം വൈകുന്നത് അനാവശ്യ വ്യാഖ്യാനങ്ങൾക്ക് ഇടയാക്കുമെന്നാണ് സുധാകരന്റെ വാദം.

ഇക്കാര്യത്തിൽ എഐസിസി വൈകാതെ തീരുമാനമെടുക്കുമെന്ന് കെ സി വേണുഗോപാൽ, സുധാകരനെ അറിയിച്ചു. എന്നാൽ താൽക്കാലിക സംവിധാനം മാറ്റാൻ കാലതാമസം എന്തിനെന്നാണ് സുധാകരൻ ചോദിക്കുന്നത്. ഇടങ്കോലിടാൻ ചിലർ ശ്രമിക്കുന്നതായുള്ള സംശയം സുധാകരൻ വിശ്വസ്തരോട് പങ്കുവെക്കുന്നുമുണ്ട്.

തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായ സാഹചര്യത്തിലാണ് താത്കാലിക ക്രമീകരണമെന്ന നിലയ്ക്ക് എം എം ഹസ്സനെ ആക്ടിങ് പ്രസിഡന്‍റായി ചുമതല ഏൽപ്പിച്ചത്. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തിരിച്ചുവരാമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ സുധാകരനെ വെട്ടാൻ കാത്തിരുന്നവർ ഇത് അവസരമാക്കുന്നുണ്ടെന്നാണ് വിവരം.

പാർട്ടിയെ പ്രതിസന്ധിയിലാക്കിയ പല പ്രസ്താവനകളും ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കാൻ സുധാകരനെ മാറ്റണം എന്ന വികാരമാണ് പലർക്കുമുള്ളത്. അതിനൊരു അവസരമായി മറ്റുള്ളവർ ഇത് നോക്കിക്കാണുകയും ചെയ്യുന്നുണ്ട്. അതുതിരിച്ചറിഞ്ഞാണ് വൈകാതെ ചുമതലയിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് സുധാകരൻ ആവശ്യപ്പെടുന്നത്. എന്നാൽ പല നേതാക്കളും ഹസ്സൻ തുടരട്ടെ എന്ന അഭിപ്രായക്കാരാണ്.

വെട്ടിലായോ സുധാകരൻ? അധ്യക്ഷ സ്ഥാനം തിരികെ കിട്ടിയില്ല, അനിശ്ചിതമായി തുടരുന്നതിൽ ആശങ്ക; കെസിയെ കണ്ടു
'തൃശൂരില്‍ നിന്ന് പാളയം എത്തുന്നതുവരെ ഒരു മണിക്കൂര്‍ യദു ഫോണില്‍ സംസാരിച്ചു'; പൊലീസ് റിപ്പോര്‍ട്ട്

Related Stories

No stories found.
logo
Reporter Live
www.reporterlive.com