കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസിക്കെതിരെ പീഡനശ്രമം

യുവതിയുടെ പരാതിയില്‍ നന്ദു എന്നയാള്‍ക്കെതിരെ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍  അന്തേവാസിക്കെതിരെ പീഡനശ്രമം

കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിക്കെതിരെ പീഡന ശ്രമമെന്ന് പരാതി. കാസര്‍കോട് സ്വദേശിയായ 18കാരിക്കെതിരെയായിരുന്നു രണ്ട് ദിവസം മുമ്പ് അതിക്രമം. മാനസികാരോഗ്യകേന്ദ്രത്തില്‍ പ്ലംബിങ്ങ് ജോലിക്കെത്തിയ നന്ദു എന്ന യുവാവാണ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് യുവതിയുടെ പരാതി.

ഭയന്ന് പെണ്‍കുട്ടി ഒച്ചവച്ചതോടെ, സംഭവം പുറത്തറിഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിപ്രകാരം നന്ദു എന്നയാള്‍ക്കെതിരെ മെഡിക്കല്‍ കോളേജ് പൊലീസ് കേസ്സെടുത്തു. പെണ്‍കുട്ടിയുടെ വിശദമായ മൊഴി വീണ്ടും രേഖപ്പെടുത്തണമെന്നും കൂടുതല്‍ പരിശോധനകള്‍ പൂര്‍ത്തിയാവാനുണ്ടെന്നും ഇതിനുശേഷം തുടര്‍ നടപടികളിലേക്ക് കടക്കുമെന്നും മെഡിക്കല്‍ കോളേജ് പൊലീസ് അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com