'ഹൂ ദ ഹെല്‍ ഈ ഹീ'? ഞങ്ങള്‍ ഇഷ്ടമുള്ളത് ചെയ്യും'; മോദിക്കെതിരെ ഷമ മുഹമ്മദ്

രാഹുല്‍ ഗാന്ധി വയനാട് ഉപേക്ഷിക്കുന്ന സാഹചര്യമുണ്ടാകില്ലെന്നും ക്ഷമ മുഹമ്മദ് പറഞ്ഞു.
'ഹൂ ദ ഹെല്‍ ഈ ഹീ'? ഞങ്ങള്‍ ഇഷ്ടമുള്ളത് ചെയ്യും'; മോദിക്കെതിരെ ഷമ മുഹമ്മദ്

കൊച്ചി: രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കുന്നതിനെ ചോദ്യം ചെയ്യാന്‍ നരേന്ദ്രമോദി ആരാണെന്ന് കോണ്‍ഗ്രസ്. രാഹുലിനെ സംബന്ധിച്ച് ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനി ശക്തയായ എതിരാളിയല്ല. നരേന്ദ്രമോദി എന്തുകൊണ്ട് ദക്ഷിണേന്ത്യയില്‍ മത്സരിക്കാന്‍ തയ്യാറാവുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് ഷമാ മുഹമ്മദ് ചോദിച്ചു. റിപ്പോര്‍ട്ടര്‍ ടി വി ചര്‍ച്ചയിലായിരുന്നു ഷമാ മുഹമ്മദിന്റെ വിമര്‍ശനം.

'നരേന്ദ്രമോദി ആരാണ് ഇതൊക്കെ ചോദിക്കാന്‍. ഹൂ ദ ഹെല്‍ ഈ ഹീ. ഞങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടത് ചെയ്യും. രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. അമേഠിയില്‍ സ്മൃതി ഇറാനിയാണ് മത്സരിക്കുന്നത്. അവര്‍ കോണ്‍ഗ്രസിന് എതിരാളിയേ അല്ല. നരേന്ദ്രമോദി എന്തുകൊണ്ട് കേരളത്തിലോ തമിഴ്‌നാട്ടിലോ ആന്ധ്രപ്രദേശിലോ കര്‍ണ്ണാടകയിലോ മത്സരിക്കുന്നില്ല.' ഷമ ചോദിച്ചു.

രാഹുല്‍ ഗാന്ധി വയനാട് ഉപേക്ഷിക്കുന്ന സാഹചര്യമുണ്ടാകില്ലെന്നും ക്ഷമ മുഹമ്മദ് പറഞ്ഞു. നരേന്ദ്രമോദി വിഷയത്തില്‍ നിന്നും വ്യതിചലിപ്പിക്കുകയാണ്. അതിനൊന്നും മറുപടി പറയാനില്ലെന്നും ക്ഷമ പറഞ്ഞു.

രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ നിന്നും സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ പരിഹസിച്ച് മോദി രംഗത്തെത്തിയിരുന്നു. അമേഠിയില്‍ നിന്നും രാഹുല്‍ ഒളിച്ചോടിയെന്നായിരുന്നു പരിഹാസം. രാഹുല്‍ രണ്ടാം സീറ്റ് തേടുമെന്ന് താന്‍ നേരത്തെ പറഞ്ഞതാണ്. അമേഠിയില്‍ മത്സരിക്കാന്‍ രാഹുലിന് ഭയമാണ്. അതിനാല്‍ റായ്ബറേലിയിലേക്ക് ഓടിയിരിക്കുകയാണെന്നും മോദി പറഞ്ഞിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com