ജസ്‌ന തിരോധാന കേസ്: തുടരന്വേഷണം വേണമെന്ന പിതാവിന്റെ ഹർജിയിൽ കോടതി ഇന്ന് വിധി പറയും

സിബിഐ അന്വേഷണത്തിൽ വീഴ്ചകൾ ചൂണ്ടിക്കാണിച്ചാണ് ജെസ്നയുടെ പിതാവ് ജയിംസ് ജോസഫ് കോടതിയെ സമീപിച്ചത്.
ജസ്‌ന തിരോധാന കേസ്: തുടരന്വേഷണം വേണമെന്ന പിതാവിന്റെ ഹർജിയിൽ കോടതി ഇന്ന് വിധി പറയും

തിരുവനന്തപുരം: ജസ്ന തിരോധാന കേസിൽ തുടരന്വേഷണം വേണമെന്ന പിതാവിന്റെ ഹർജിയിൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. തുടരന്വേഷണത്തിന് തയ്യാറാണെന്നറിയിച്ച സിബിഐ ആവശ്യങ്ങൾ പൂർണമായി എഴുതി നൽകാൻ പിതാവിനോട്‌ ആവശ്യപ്പെട്ടിരുന്നു. സിബിഐ അന്വേഷണത്തിൽ വീഴ്ചകൾ ചൂണ്ടിക്കാണിച്ചാണ് ജെസ്നയുടെ പിതാവ് ജയിംസ് ജോസഫ് കോടതിയെ സമീപിച്ചത്.

സിബിഐ എത്തിപ്പെടാത്ത പല മേഖലകളിലും അന്വേഷണത്തിലൂടെ തനിക്ക് എത്താൻ കഴിഞ്ഞെന്നും പിതാവ് കോടതിയെ അറിയിച്ചിരുന്നു. സമാന്തര അന്വേഷണത്തിൽ താൻ നിർണായക വിവരങ്ങൾ കണ്ടെത്തിയെന്നുമാണ് പിതാവിന്റെ അവകാശ വാദം. ഈ തെളിവുകൾ സീൽ ചെയ്തു സമർപ്പിക്കാൻ കോടതിയും നിർദേശം നൽകിയിട്ടുണ്ട്. ആവശ്യങ്ങൾ പൂർണ്ണമായും എഴുതി നൽകിയാൽ തുടരന്വേഷണത്തിന് തയ്യാറെന്നായിരുന്നു സിബിഐയുടെയും നിലപാട്. ജസ്നയുടെ പിതാവ് കൂടുതൽ തെളിവുകൾ ഇന്ന് സമർപ്പിച്ചാൽ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടേക്കും.

ജസ്‌ന തിരോധാന കേസ്: തുടരന്വേഷണം വേണമെന്ന പിതാവിന്റെ ഹർജിയിൽ കോടതി ഇന്ന് വിധി പറയും
2000 കോടി രൂപയുമായി കേരള പൊലീസിനെ ആന്ധ്രയില്‍ തടഞ്ഞു; വിട്ടയച്ചത് നാല് മണിക്കൂറിന് ശേഷം

Related Stories

No stories found.
logo
Reporter Live
www.reporterlive.com