മേയർ-ഡ്രൈവർ തർക്കം; അന്വേഷണത്തിന് ഉത്തരവിട്ട്‌ മനുഷ്യാവകാശ കമ്മീഷൻ

മേയറുമായുണ്ടായ തര്‍ക്കത്തില്‍ തന്റെ പരാതിയില്‍ പൊലീസ് കേസെടുത്തില്ലെന്നാണ് യദുവിന്റെ ആരോപണം.
മേയർ-ഡ്രൈവർ തർക്കം;
അന്വേഷണത്തിന് ഉത്തരവിട്ട്‌ മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി താല്‍ക്കാലിക ഡ്രൈവര്‍ യദുവുമായുള്ള തര്‍ക്കത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍. ഡ്രൈവര്‍ യദുവിന്റെ പരാതിയിലാണ് നടപടി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറും കെഎസ്ആര്‍ടിസി സിഎംഡിയും സംഭവത്തില്‍ ഒരാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. മെയ് 9 ന് തിരുവനന്തപുരത്തെ സിറ്റിംഗില്‍ കേസ് പരിഗണിക്കും.

മേയറുമായുണ്ടായ തര്‍ക്കത്തില്‍ തന്റെ പരാതിയില്‍ പൊലീസ് കേസെടുത്തില്ലെന്നാണ് യദുവിന്റെ ആരോപണം. യാത്രക്കാരുടെ യാത്ര തടസ്സപ്പെടുത്തിയ മേയര്‍ക്കും എം എല്‍ എയ്ക്കും എതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. മേയറുടെ നടപടി സുഗമമായി യാത്ര ചെയ്യാനുളള അവകാശത്തിന്റെ ലംഘനമാണെന്നായിരുന്നു പരാതിയില്‍ ഉന്നയിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com