മദ്യപിച്ചവരെ പിടികൂടുമെന്ന് വിവരം,പിന്നാലെ അവധിയെടുത്ത് മുങ്ങി; കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടി

പത്തനാപുരം ഡിപ്പോയിലെ ജീവനക്കാർക്കെതിരെയാണ് നടപടി
മദ്യപിച്ചവരെ പിടികൂടുമെന്ന് വിവരം,പിന്നാലെ അവധിയെടുത്ത് മുങ്ങി; കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടി

തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ അവധിയെടുത്ത 14 ജീവനക്കാർക്കെതിരെ അച്ചടക്ക നടപടിയെടുത്ത് കെഎസ്ആർടിസി. പത്തനാപുരം ഡിപ്പോയിലെ ജീവനക്കാർക്കെതിരെയാണ് നടപടി. കെഎസ്ആര്‍ടിസി ചെയര്‍മാൻ & മാനേജിംഗ് ഡയറക്ടറുടെ ഓഫീസ് പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കൂട്ട അവധിയെടുത്ത 16 ഡ്രൈവർമാരെ സ്ഥലംമാറ്റിയിട്ടുമുണ്ട്. നാല് കരാർ ജീവനക്കാരെ സർവ്വീസിൽ നിന്ന് മാറ്റിനിർത്തുകയും ചെയ്തു.

മദ്യപിച്ച് ജോലിക്കെത്തുന്നവരെ പിടികൂടാനായി കെഎസ്ആർടിസി വിജിലൻസ് എത്തുമെന്നത് അറിഞ്ഞാണ് ജീവനക്കാർ മുന്നറിയിപ്പില്ലാതെ അവധിയെടുത്ത് മുങ്ങിയത്. ജീവനക്കാർ കൂട്ടമായി അവധിയെടുത്തതോടെ പത്തനാപുരം യൂണിറ്റിലെ നിരവധി സർവീസുകൾ റദ്ദ് ചെയ്യേണ്ടി വന്നു. 1,88,665 രൂപയുടെ സാമ്പത്തിക നഷ്ടമാണ് ഇതിലൂടെ കെഎസ്ആർടിസിക്ക് ഉണ്ടായത്. പിന്നാലെയാണ് ജീവനക്കാർക്കെതിരെ അച്ചടക്ക നടപടിയെടുത്തത്.

അതേസമയം, കെഎസ്ആർടിസി ​ദീർഘദൂര യാത്രകൾക്കായി പുതിയ ബസുകൾ വാങ്ങുന്നുവെന്ന് സൂചനകളുണ്ട്. താരതമ്യേന വില കുറഞ്ഞ ചെറിയ ബസുകൾ ദീർഘദൂര യാത്രകൾക്കായി വാങ്ങാനാണ് കെഎസ്ആർടിസി ഉദ്ദേശിക്കുന്നത്. സൂപ്പർ ഫാസ്റ്റിന് തൊട്ടുമുകളിലുള്ള ക്ലാസ് ആയി ഓടുന്ന എ സി ഡീസൽ ബസുകളാണ് വാങ്ങുന്നത്. 38 ലക്ഷം രൂപയാണ് ഒരു ബസിന് കണക്കാക്കുന്ന വില. തുടക്കത്തിൽ കുറച്ച് ബസുകൾ മാത്രമാണ് വാങ്ങുന്നത്. തിരുവനന്തപുരം - പാലക്കാട്, തിരുവനന്തപുരം - കോഴിക്കോട് പോലെയുള്ള ദീർഘദൂര റൂട്ടുകൾക്കുവേണ്ടിയാണ് ബസ് വാങ്ങുന്നതെന്നാണ് വിവരം.

മദ്യപിച്ചവരെ പിടികൂടുമെന്ന് വിവരം,പിന്നാലെ അവധിയെടുത്ത് മുങ്ങി; കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടി
സംസ്ഥാനത്ത്‌ ലോഡ് ഷെഡിംഗ് ഇല്ല; ചില ഇടങ്ങളിൽ ക്രമീകരണം ഏർപ്പെടുത്തും

Related Stories

No stories found.
logo
Reporter Live
www.reporterlive.com