കനത്ത ചൂട്; സംസ്ഥാനത്ത് കായിക മത്സരങ്ങൾക്ക് നിയന്ത്രണം

കടുത്ത ചൂട് തുടരുന്നതു വരെ ഈ നിയന്ത്രണം നിലനിൽക്കും

dot image

തിരുവനന്തപുരം: ചൂട് കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കായിക മത്സരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 10 മണി മുതൽ വൈകീട്ട് നാല് മണി വരെ ഔട്ട്ഡോർ കായിക മത്സരങ്ങൾ നടത്തരുതെന്നാണ് കായിക വകുപ്പിന്റെ നിർദേശം. കായികമന്ത്രി വി അബ്ദുറഹിമാന്റെ നിർദേശപ്രകാരമാണിത്.

കായികപരിശീലനം, വിവിധ സെലക്ഷൻ ട്രയൽസ് എന്നിവയ്ക്കും നിയന്ത്രണം ബാധകമാണ്. കടുത്ത ചൂട് തുടരുന്നതു വരെ ഈ നിയന്ത്രണം നിലനിൽക്കും. ചൂട് കാരണം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ നേരിടാൻ കായിക താരങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

ഉഷ്ണ തരംഗ മുന്നറിയിപ്പ് പാലക്കാട് ജില്ലയിൽ മാത്രം; ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ്

അതേസമയം, ഇന്ന് പാലക്കാട് ജില്ലയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് ഉണ്ട്. ജില്ലയിൽ സാധാരണയേക്കാൾ നാലു മുതൽ അഞ്ചു ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും. 40 ഡിഗ്രി സെൽഷ്യസ് ആണ് പാലക്കാട് ജില്ലയിലെ ഉയർന്ന താപനില. സംസ്ഥാനത്ത് അന്തരീക്ഷ താപനില ഇനിയും ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

dot image
To advertise here,contact us
dot image