
രണ്ടാംഘട്ട തിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് 25231 ബൂത്തുകള്‍ സജ്ജമായി. മോക് പോളിങ് ആരംഭിച്ചു. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിങ്.
വടക്കന്‍ കേരളത്തിലെ ചില ബൂത്തുകളില്‍ രാത്രി വൈകിയും പോളിങ് തുടരുകയാണ്. സ്ത്രീകളടക്കം നൂറ് കണക്കിന് പേരാണ് കാത്തുനില്‍ക്കുന്നത്.
സംസ്ഥാനത്ത് വോട്ടിങ് സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണുണ്ടായിരുന്നത്. ആറ് മണിക്ക് ശേഷമെത്തിയവർക്ക് നിരാശരായി മടങ്ങേണ്ടിവന്നു. പല ബൂത്തുകളിലും ഏറെ വൈകിയും വോട്ടിങ് തുടരുകയായിരുന്നു.
ആവേശകരമായ മത്സരം നടന്ന വടകരയിൽ കനത്ത പോളിങ്. രാത്രി പത്തു മണി വരെ 75% പോളിങ് രേഖപ്പെടുത്തി. കള്ളവോട്ട് ചെയ്തതിന് രണ്ടുപേരെ അറസ്റ്റ് ചെയ്തതൊഴിച്ചാൽ വടകരയിൽ പോളിങ് സമാധാനപരമായിരുന്നു
സംസ്ഥാനത്ത് പോളിങ് ശതമാനം 70 കടന്നു. 70.03 (07.45 PM)
മണ്ഡലം തിരിച്ച്:
1. തിരുവനന്തപുരം-66.39
2. ആറ്റിങ്ങല്‍-69.36
3. കൊല്ലം-67.79
4. പത്തനംതിട്ട-63.32
5. മാവേലിക്കര-65.83
6. ആലപ്പുഴ-74.14
7. കോട്ടയം-65.57
8. ഇടുക്കി-66.34
9. എറണാകുളം-67.82
10. ചാലക്കുടി-71.50
11. തൃശൂര്‍-71.70
12. പാലക്കാട്-72.20
13. ആലത്തൂര്‍-72.12
14. പൊന്നാനി-67.22
15. മലപ്പുറം-71.10
16. കോഴിക്കോട്-72.67
17. വയനാട്-72.52
18. വടകര-72.71
19. കണ്ണൂര്‍-75.32
20. കാസര്‍ഗോഡ്-73.84
കോഴിക്കോട് തൊട്ടിൽപ്പാലത്ത് വോട്ട് ചെയ്ത് മടങ്ങുകയായിരുന്ന യുവാവ് കുഴഞ്ഞുവീണു മരിച്ചു. കല്ലുംപുറത്ത് വീട്ടിൽ ബിമേഷ് (40) ആണ് മരിച്ചത്. ഗവ. എൽപി സ്കൂൾ കൂടലിൽ വോട്ട് ചെയ്ത് മടങ്ങുമ്പോഴായിരുന്നു സംഭവം.
കാസർകോട് തൃക്കരിപ്പൂരിൽ വ്യാപക കള്ളവോട്ട് നടന്നതായി പരാതി. ചീമേനി 37 ആം നമ്പർ ബൂത്തിലാണ് കള്ളവോട്ട് നടന്നത്. വിദേശത്ത് ഉള്ളവരുടെ വോട്ടേഴ്സ് സ്ലിപ്പ് ഉപയോഗിച്ച് വോട്ടു ചെയ്തെന്നാണ് ആരോപണം. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് ആം ആദ്മി പാർട്ടി പരാതി നൽകി. ആം ആദ്മി പാർട്ടി അഴിമതി വിരുദ്ധ സെല്ല് കൺവീനർ ആണ് പരാതി നൽകിയത്.
സംസ്ഥാനം- 69.04 (06.45 PM)
മണ്ഡലം തിരിച്ച്:
1. തിരുവനന്തപുരം-65.68
2. ആറ്റിങ്ങല്‍-68.84
3. കൊല്ലം-66.87
4. പത്തനംതിട്ട-63.05
5. മാവേലിക്കര-65.29
6. ആലപ്പുഴ-72.84
7. കോട്ടയം-65.29
8. ഇടുക്കി-65.88
9. എറണാകുളം-67.00
10. ചാലക്കുടി-70.68
11. തൃശൂര്‍-70.59
12. പാലക്കാട്-71.25
13. ആലത്തൂര്‍-70.88
14. പൊന്നാനി-65.62
15. മലപ്പുറം-69.61
16. കോഴിക്കോട്-71.25
17. വയനാട്-71.69
18. വടകര-71.27
19. കണ്ണൂര്‍-73.80
20. കാസര്‍ഗോഡ്-72.52
വടകരയിൽ ഗുരുതര ആരോപണവുമായി കെ കെ ശൈലജ. കാഫിറിന് വോട്ടുചെയ്യരുതെന്ന് പ്രചരിപ്പിച്ചു. ന്യൂനപക്ഷങ്ങളെ അവമതിക്കുന്ന പ്രചാരണത്തിന് സ്ഥാനാർത്ഥി നേതൃത്വം നൽകിയെന്നും കെ കെ ശൈലജ.
കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ വോട്ടിംഗ് ഇനിയും മണിക്കൂറുകൾ നീളും. 1178 ബൂത്തുകളിൽ പോളിങ് പൂർത്തിയായത് 477 ബൂത്തുകളിൽ മാത്രം. 701 ബൂത്തുകളിൽ പോളിങ് പൂർത്തിയായില്ല. 323 ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര.
വടകര നാദാപുരത്ത് കള്ളവോട്ട് ശ്രമം. ഒരാൾ പൊലീസ് കസ്റ്റഡിയിൽ. വെള്ളിയോട് LP സ്കൂളിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. വളയം സ്വദേശി ഷഹൽ ചാത്തോത്ത് ആണ് പിടിയിലായത്. വിദേശത്തുള്ള സഹോദരൻ്റെ വോട്ട് ചെയ്യാനായിരുന്നു ശ്രമമെന്ന് പൊലീസ്.
സംസ്ഥാനത്ത് പോളിങ് ശതമാനം -67.27(06.10 PM)
മണ്ഡലം തിരിച്ച്:
1. തിരുവനന്തപുരം-64.40
2. ആറ്റിങ്ങല്‍-67.62
3. കൊല്ലം-65.33
4. പത്തനംതിട്ട-62.08
5. മാവേലിക്കര-64.27
6. ആലപ്പുഴ-70.90
7. കോട്ടയം-64.14
8. ഇടുക്കി-64.57
9. എറണാകുളം-65.53
10. ചാലക്കുടി-69.05
11. തൃശൂര്‍-68.51
12. പാലക്കാട്-69.45
13. ആലത്തൂര്‍-68.89
14. പൊന്നാനി-63.39
15. മലപ്പുറം-67.12
16. കോഴിക്കോട്-68.86
17. വയനാട്-69.69
18. വടകര-69.04
19. കണ്ണൂര്‍-71.54
20. കാസര്‍ഗോഡ്-70.37
പോളിങ് സമയം അവസാനിച്ചു. ക്യൂ നില്‍ക്കുന്നവർക്ക് ടോക്കണ്‍ നല്‍കുന്നു
തകഴി കുന്നുമ്മ ഹോളി ഫാമിലി സ്കൂളിലെ 39-ാം നമ്പർ ബൂത്തിൽ കളള വോട്ട് നടന്നതായി പരാതി. ഡോക്ടർ ഗോപിക എന്ന വോട്ടർ വോട്ട് ചെയ്യാൻ എത്തിയപ്പോൾ വോട്ട് മറ്റാരോ ചെയ്തു പോയിരുന്നു. മാവേലിക്കര മണ്ഡലത്തിലെ ബൂത്താണിത്.
ഇടുക്കി മറയൂർ ഗവൺമെന്റ് സ്കൂളിൽ വോട്ട് ചെയ്ത് മടങ്ങുന്നതിനിടെ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു. കൊച്ചാരം മേലടി വള്ളിയാണ് മരിച്ചത്.
കോഴിക്കോട് പയ്യാനയ്ക്കൽ 116 നമ്പർ ബൂത്തിൽ വോട്ടിങ് യന്ത്രം തകരാറിലായി. നൂറ് കണക്കിനാളുകൾ ക്യൂവിൽ.
സംസ്ഥാനത്ത് പോളിങ് -64.73 (05.15 PM)
മണ്ഡലം തിരിച്ച്:
1. തിരുവനന്തപുരം-62.52
2. ആറ്റിങ്ങല്‍-65.56
3. കൊല്ലം-62.93
4. പത്തനംതിട്ട-60.36
5. മാവേലിക്കര-62.29
6. ആലപ്പുഴ-68.41
7. കോട്ടയം-62.27
8. ഇടുക്കി-62.44
9. എറണാകുളം-63.39
10. ചാലക്കുടി-66.77
11. തൃശൂര്‍-66.01
12. പാലക്കാട്-66.65
13. ആലത്തൂര്‍-66.05
14. പൊന്നാനി-60.09
15. മലപ്പുറം-64.15
16. കോഴിക്കോട്-65.72
17. വയനാട്-66.67
18. വടകര-65.82
19. കണ്ണൂര്‍-68.64
20. കാസര്‍ഗോഡ്-67.39
പാലക്കാട് മുണ്ടൂർ ഹയർ സെക്കൻഡറി സ്കൂളിലെ 19 ആം നമ്പർ ബൂത്തിൽ പോളിങ് തടസ്സപ്പെട്ടു. പോളിങ് മെഷീൻ തകരാറിലായതിനെ തുടർന്നാണ് തടസ്സമുണ്ടായത്. ടെക്നീഷ്യന്മാർ എത്തി മെഷീൻ ശരിയാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.
ഇടുക്കിയിൽ ആൾമാറാട്ടം നടത്തി വോട്ട് ചെയ്യാൻ എത്തിയയാളെ പോളിങ് ഉദ്യോഗസ്ഥർ പിടികൂടി. കുമ്പപ്പാറ ആണ്ടവൻ എസ്റ്റേറ്റിലെ പൊന്നുപാണ്ടിയാണ് സഹോദരൻ പൊന്നുരാജയുടെ പേരിലുള്ള വോട്ട് ചെയ്യാനെത്തിയത്. കുമ്പപ്പാറ പതിനാറാം ബൂത്തിൽ ആണ് സംഭവം. യഥാർത്ഥ വോട്ടർ അല്ല എന്ന് മനസിലാക്കിയ ഉദ്യോഗസ്ഥർ ആൾമാറാട്ടത്തിന് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടു. വോട്ടേഴ്‌സ് ലിസ്റ്റിൽ പേരില്ലാത്ത ആളാണ് പൊന്നു പാണ്ടി.
പത്തനംതിട്ട കുടമുരുട്ടി 57 നമ്പർ ബൂത്തിലാണ് സംഭവം. ബിജെപി പ്രവർത്തകർ ബൂത്തിന് സമീപം വോട്ട് ചോദിച്ചതായി സിപിഐഎം ആരോപിച്ചു. പൊലീസ് ഇടപെട്ടാണ് ഇരു വിഭാഗത്തേയും പിടിച്ച് മാറ്റിയത്.
കേരളം - 60.23 (05.05 PM)
1. തിരുവനന്തപുരം-58.24
2. ആറ്റിങ്ങല്‍-61.24
3. കൊല്ലം-58.46
4. പത്തനംതിട്ട-56.90
5. മാവേലിക്കര-58.33
6. ആലപ്പുഴ-63.35
7. കോട്ടയം-58.48
8. ഇടുക്കി-58.33
9. എറണാകുളം-59.08
10. ചാലക്കുടി-62.32
11. തൃശൂര്‍-61.34
12. പാലക്കാട്-61.91
13. ആലത്തൂര്‍-61.08
14. പൊന്നാനി-55.69
15. മലപ്പുറം-59.12
16. കോഴിക്കോട്-60.88
17. വയനാട്-62.14
18. വടകര-61.13
19. കണ്ണൂര്‍-63.72
20. കാസര്‍ഗോഡ്-62.68
കോഴിക്കോട് വളയത്ത് വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു. വളയം ചെറുമോത്ത് സ്വദേശിനി കുന്നുമ്മൽ മാമി (63) ആണ് മരിച്ചത്. കുണ്ടുകണ്ടത്തിൽ ഹസ്സൻ്റ ഭാര്യയാണ്. വളയം യുപി സ്കൂളിലെ 63ാം നമ്പർ ബൂത്തിലേക്ക് വോട്ട് ചെയ്യാൻ കയറുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.
നെടുമങ്ങാട്-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ബിഎല്‍ഒയുടെ നേതൃത്വത്തില്‍ വോട്ട് പിടിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധം. എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി മുരളീധരനെ തടയാന്‍ ശ്രമമുണ്ടായി. ഇതിനിടെയാണ് സംഘര്‍ഷമുണ്ടായത്. പൊലീസ് ഇടപെട്ടാണ് ഇരുവിഭാഗങ്ങളെയും മാറ്റിയത്.
ആറ്റിങ്ങല്‍ മണ്ഡലത്തിലെ പുളിമൂട് ബൂത്തില്‍ വോട്ടര്‍മാരുടെ പ്രതിഷേധം. പോളിങ് മന്ദഗതിയിലായതാണ് പ്രതിഷേധത്തിന് കാരണം. രാവിലെ മുതല്‍ തന്നെ പ്രശ്‌നമാണെന്ന് വോട്ടര്‍മാര്‍ പറയുന്നു. രാവിലെ വന്നിട്ട് മടങ്ങിയവര്‍ വീണ്ടും വന്നെങ്കിലും മണിക്കൂറുകളായി വരി നില്‍ക്കുകയാണ്.
അതിർത്തി മേഖലയിൽ വീണ്ടും ഇരട്ടവോട്ട് പിടികൂടി പോളിങ് ഉദ്യോഹസ്ഥർ. തമിഴ് തോട്ടം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന കുമ്പപ്പാറയാണ് ഇരട്ട വോട്ട് പിടികൂടിയത്. പതിനാറാം ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയ ആളുടെ കൈ വിരലിലെ മഷി ശ്രെദ്ധയിൽ പെട്ടതോടെയാണ് ഉദ്യോഹസ്ഥർ ഇയാളെ തടഞ്ഞത്. തമിഴ്നാട്ടിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വിരലിലെ മഷി പൂർണമായും മായ്ക്കാതെ ഇടുക്കി ലോക്‌സഭാ മണ്ഡലത്തിൽ വോട്ട് ചെയ്യാൻ എത്തിയതായിരുന്നു ഇയാൾ. നടപടികൾ ഒന്നും എടുക്കാതെ തിരികെ പറഞ്ഞയച്ചു. രാവിലെ ചെമ്മണ്ണാർ അൻപത്തിഏഴാം ബൂത്തിലും ഇരട്ട വോട്ട് കണ്ടെത്തിയിരുന്നു.
ആകെ പോളിങ് - 61.00% (4.30 PM)
പുരുഷന്മാർ- 59.82%
സ്ത്രീകൾ -62.14 %
ട്രാൻസ് ജെൻഡർ -20%
മാനന്തവാടി 60.47%
M- 59.89% F-61.03%
സുൽത്താൻ ബത്തേരി 61.95%
M-62.15% F-61.77%
കൽപ്പറ്റ-60.99%
M-60.96% F-61.02%
TG -6.66%
തിരുവമ്പാടി-62.56%
Tg. -6.66%
M- 60.92% F-64.17%
ഏറനാട് 61.98%
M-59.38% F-64.67%
നിലമ്പൂർ- 59.44%
M-57.37% F61.43%
Tg. -6.66%
വണ്ടൂർ- 60.02%
M- 58.34% F-61.66%
തൃശൂര്‍ ലോക്‌സഭ മണ്ഡലം: 60.53 % (8,97,823 പേര്‍ വോട്ടുകള്‍ രേഖപ്പെടുത്തി)
പുരുഷന്‍: 60.42 % (428033)
സ്ത്രീ: 60.63 % (469786)
ട്രാന്‍സ്‌ജെന്‍ഡര്‍: 20% (4)
നിയമസഭാ മണ്ഡലങ്ങള്‍
ഗുരുവായൂര്‍ - 58.54 %
മണലൂര്‍ - 58.83 %
ഒല്ലൂര്‍- 61.38 %
തൃശൂര്‍- 61.08 %
നാട്ടിക- 59.95 %
ഇരിങ്ങാലക്കുട- 60.37 %
പുതുക്കാട് - 63.97 %
ഇടുക്കി കരിമണ്ണൂർ ഹോളിഫാമിലി എൽപി സ്കൂളിലെ രണ്ട് ബൂത്തുകളിൽ കള്ളവോട്ട് നടന്നെന്ന് പരാതി. 63, 66 നമ്പർ ബൂത്തുകളിലാണ് കള്ള വോട്ട് നടന്നത്. കരിമണ്ണൂർ സ്വദേശികളായ ജെസ്സി ജോസ്, ഷാജു മാത്യു എന്നിവരുടെ വോട്ടാണ് മറ്റാരോ ചെയ്തത്. സംഭവത്തിൽ യു ഡി എഫ് നേതൃത്വം പ്രിസൈഡിങ് ഓഫീസർക്ക് പരാതി നൽകി.
നാദാപുരം നിയമസഭാ മണ്ഡലത്തിലെ 61, 162 പോളിംഗ് സ്റ്റേഷനുകളിലെ പ്രിസൈഡിംഗ് ഓഫീസര്‍മാരെ മാറ്റിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് നടപടി. ഓപ്പൺ വോട്ട് മാർഗനിർദേശങ്ങളിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് നടപടി.
തിരുവനന്തപുരം-56.55%
ആറ്റിങ്ങൽ-59.55%
കൊല്ലം-56.74%
പത്തനംതിട്ട-55.55%
മാവേലിക്കര-56.58%
ആലപ്പുഴ-61.55%
കോട്ടയം-57.04%
ഇടുക്കി-56.53%
എറണാകുളം-57.34%
ചാലക്കുടി-60.59%
തൃശൂർ-59.75%
പാലക്കാട്-60.41%
ആലത്തൂർ-59.51%
പൊന്നാനി-53.97%
മലപ്പുറം-57.34%
കോഴിക്കോട്-59.18%
വയനാട്-60.30%
വടകര-58.96%
കണ്ണൂർ-61.85%
കാസർഗോഡ്-60.90%
പോളിംഗ് ശതമാനം ആലപ്പുഴ ലോക്സഭ മണ്ഡലം പോളിങ് (03.49 PM) : 55.52 ശതമാനം
പോളിംഗ് ശതമാനം മാവേലിക്കര ലോക്സഭ മണ്ഡലം (03.49 PM: 51.30) ശതമാനം
പാലക്കാട് വിളയോടിയില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു. വിളയോടി പുതുശ്ശേരി കുമ്പോറ്റയില്‍ കണ്ടന്‍(73) ആണ് മരിച്ചത്. ഒറ്റപ്പാലത്തും രാവിലെ വോട്ട് ചെയ്യാനെത്തിയ ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു.
ആകെ പോളിങ് ശതമാനം: 52.03%
പുരുഷൻ : 54.26%
സ്ത്രീ : 49.93%
ട്രാൻസ്ജെൻഡർ : 19.35%
പെരുമ്പാവൂർ : 54.95
അങ്കമാലി :52.42
ആലുവ : 53.31
കളമശ്ശേരി : 52.72
പറവൂർ : 52.91
വൈപ്പിൻ : 52.48
കൊച്ചി : 48.57
തൃപ്പൂണിത്തുറ : 50.13
എറണാകുളം : 48.62
തൃക്കാക്കര : 51.05
കുന്നത്തുനാട് : 60.25
പിറവം : 50.86
മൂവാറ്റുപുഴ : 50.86
കോതമംഗലം : 51.53
പാലക്കാട് വിളയോടിയിൽ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ വയോധികൻ കുഴഞ്ഞുവീണു മരിച്ചു. വിളിയോടി പുതുശ്ശേരി കുമ്പോറ്റയിൽ കണ്ടൻ (73) ആണ് മരിച്ചത്. ജില്ലയിൽ ഒറ്റപ്പാലത്തും രാവിലെ വോട്ട് ചെയ്യാൻ എത്തിയ വ്യക്തി കുഴഞ്ഞുവീണു മരിച്ചിരുന്നു.
സംസ്ഥാനത്തെ പകുതി വോട്ടർമാരും പോളിങ് ബൂത്തിലെത്തി. 50 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളിൽ രേഖപ്പെടുത്തിയത്.
പോളിങ് ശതമാനം മണ്ഡലം തിരിച്ച്
1. തിരുവനന്തപുരം-48.56
2. ആറ്റിങ്ങല്‍-51.35
3. കൊല്ലം-48.79
4. പത്തനംതിട്ട-48.40
5. മാവേലിക്കര-48.82
6. ആലപ്പുഴ-52.41
7. കോട്ടയം-49.85
8. ഇടുക്കി-49.06
9. എറണാകുളം-49.20
10. ചാലക്കുടി-51.95
11. തൃശൂര്‍-50.96
12. പാലക്കാട്-51.87
13. ആലത്തൂര്‍-50.69
14. പൊന്നാനി-45.29
15. മലപ്പുറം-48.27
16. കോഴിക്കോട്-49.91
17. വയനാട്-51.62
18. വടകര-49.75
19. കണ്ണൂര്‍-52.51
20. കാസര്‍ഗോഡ്-51.42
വടകരയിൽ വോട്ടിംഗ് വൈകുന്നതിൽ ആശങ്ക അറിയിച്ച് ആർഎംപി നേതാവും എംഎൽഎയുമായ കെ കെ രമ. ഇവിടെ മാത്രമാണ് ഈ അവസ്ഥ. ബോധപൂർവമായ ശ്രമം ഉണ്ടോ എന്ന സംശയമുണ്ട്. ഭീതി ഉണ്ടെന്നും ഭരണകൂടം ഇടപെടണമെന്നും രമ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരുടെ കുറവുണ്ടെനനും എന്തോ സംഭവിക്കുന്നുവെന്ന തോന്നൽ ഉണ്ടെന്നും രമ പറഞ്ഞു. അടിയന്തര ഇടപെടൽ വേണം. കളക്ടർ ഉൾപ്പെടെ ഈ ബൂത്തുകളിൽ എത്തണം. പോളിംഗ് കുറവല്ല വേഗത കുറഞ്ഞതാണ് പ്രശ്നമെന്നും കളക്ടറുടെ ശ്രദ്ധയിൽ വിഷയം പെടുത്തുമെന്നും രമ പറഞ്ഞു.
കൊല്ലം അഞ്ചൽ നെട്ടയത്ത് പോളിംഗ് ബൂത്തിൽ എത്തിയ ബിജെപി സ്ഥാനാർത്ഥി ജി കൃഷ്ണകുമാറിനെ പൊലീസ് ഉദ്യോഗസ്ഥൻ തടഞ്ഞുവെന്ന് പരാതി. സ്ഥാനാർത്ഥി കൃഷ്ണകുമാറും പൊലീസ് ഉദ്യോഗസ്ഥനും തമ്മിൽ വാക്കുതർക്കം.
1. തിരുവനന്തപുരം-43.79
2. ആറ്റിങ്ങല്‍-46.26
3. കൊല്ലം-43.72
4. പത്തനംതിട്ട-44.05
5. മാവേലിക്കര-44.15
6. ആലപ്പുഴ-47.14
7. കോട്ടയം-44.42
8. ഇടുക്കി-44.19
9. എറണാകുളം-44.05
10. ചാലക്കുടി-46.69
11. തൃശൂര്‍-45.65
12. പാലക്കാട്-46.65
13. ആലത്തൂര്‍-45.27
14. പൊന്നാനി-4038
15. മലപ്പുറം-43.03
16. കോഴിക്കോട്-44.57
17. വയനാട്-45.98
18. വടകര-44.25
19. കണ്ണൂര്‍-47.08
20. കാസര്‍ഗോഡ്-46.08
തൃശൂരിലും തിരുവനന്തപുരത്തും ബിജെപി ജയിച്ചാൽ അതിശയപ്പെടാനില്ലെന്ന് ട്വന്റി ട്വന്റി പാർട്ടി സ്ഥാപകൻ സാബു എം ജേക്കബ്. സിപിഐഎമ്മും ബിജെപിയും തമ്മിലുള്ള ധാരണയാണത്. സിപിഐഎം, സിപിഐയെ ബലിയാടാക്കുന്നു. എറണാകുളത്തും ചാലക്കുടിയിലും കോൺഗ്രസും സിപിഐഎമ്മും ട്വൻ്റി - 20യെ പ്രധാന എതിരാളിയായി കാണുന്നു. ബിജെപിയും സിപിഐഎമ്മും രണ്ട് ടീം അല്ല, ഒറ്റ ടീം ആണ്.
കേന്ദ്രത്തിൽ ഭരണ മാറ്റത്തിന് വേണ്ടിയാണ് തൻ്റെ വോട്ടെന്ന് നടൻ സിദ്ദിഖ്. ഒരേ പാർട്ടി വീണ്ടും അധികാരത്തിൽ വന്നാൽ ചോദിക്കാൻ ആരുമില്ലാത്ത അവസ്ഥ ആകുമെന്നും സിദ്ധിഖ്.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് 40.21 ൽ എത്തി (1.15 PM ലെ കണക്ക്)
പോളിങ് ശതമാനം മണ്ഡലം തിരിച്ച്
1. തിരുവനന്തപുരം-39.13
2. ആറ്റിങ്ങല്‍-41.91
3. കൊല്ലം-39.43
4. പത്തനംതിട്ട-40.06
5. മാവേലിക്കര-40.16
6. ആലപ്പുഴ-42.25
7. കോട്ടയം-40.28
8. ഇടുക്കി-40.03
9. എറണാകുളം-39.49
10. ചാലക്കുടി-41.81
11. തൃശൂര്‍-40.58
12. പാലക്കാട്-41.99
13. ആലത്തൂര്‍-40.51
14. പൊന്നാനി-35.90
15. മലപ്പുറം-38.21
16. കോഴിക്കോട്-39.32
17. വയനാട്-41.10
18. വടകര-39.03
19. കണ്ണൂര്‍-42.09
20. കാസര്‍ഗോഡ്-41.28
കോഴിക്കോട് ജില്ലയിൽ ഓപ്പൺ വോട്ട് നിർത്തിവയ്ക്കാൻ ജില്ലാ കളക്ടറുടെ നിർദേശം. ഓപ്പൺവോട്ട് വ്യാപകമായി നടത്തിയെന്ന പരാതിയെ തുടർന്നാണ് നടപടി. ഓപ്പൺ വോട്ട് നിർത്തി വെച്ചതിനെ തുടർന്ന് നാദാപുരം ചെക്യാട് താനക്കോട്ടൂർ സ്കൂളിൽ നിരവധി പേർ കാത്ത് നിൽക്കുന്ന അവസ്ഥയാണ്.
പയ്യന്നൂരിലെ എഎൽപി സ്കൂൾ കാറമേൽ 78ാം നമ്പർ ബൂത്തിൽ കള്ളവോട്ടെന്ന് ആരോപണം. അഞ്ചോളം പേർ കള്ളവോട്ടുകൾ ചെയ്യാൻ ശ്രമിച്ചതായി യുഡിഎഫ് ആരോപിച്ചു. യുഡിഎഫ് ബൂത്ത് എജന്റിനെ മർദ്ദിച്ചെന്നും ആരോപണം. ബൂത്ത് സിപിഐഎം പ്രവർത്തകർ പിടിച്ചെടുത്തെന്ന് യുഡിഎഫ് ആരോപിച്ചു. കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി എ പി നാരായണന്റെ മകൻ രഞ്ജിത്തിനാണ് മർദ്ദനമേറ്റത്. രഞ്ജിത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
മികച്ച രാഷ്ട്രീയ അവസ്ഥ രാജ്യത്ത് ഉണ്ടാകണമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നടൻ ആസിഫ് അലി. സഹപ്രവർത്തകർ മത്സരിക്കുന്നുണ്ട്. അവരുടെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും പറയാൻ ഉദ്ദേശിക്കുന്നില്ല. ജനത്തിന് നല്ലത് വരുന്ന, ജനാധിപത്യത്തിന് നല്ലത് വരുന്ന വിജയമാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരും വോട്ട് ചെയ്യണം. ചൂട് കാരണം ആരും വോട്ട് ചെയ്യാതിരിക്കരുതെന്നും ആസിഫലി പറഞ്ഞു. ആസിഫലി കുമ്മൻകല്ല് ബിടിഎം എൽ പി സ്കൂളിൽ എത്തി വോട്ട് രേഖപ്പെടുത്തി. സഹോദരൻ അസ്‌കർ അലിയോടൊപ്പം എത്തിയാണ് ആസിഫലി വോട്ട് രേഖപെടുത്തിയത്.
'വോട്ട് ചെയ്യുന്ന പൗരന് മാത്രമേ അതൃപ്തിയും രേഖപ്പെടുത്താൻ കഴിയൂ': ആസിഫ് അലിആലപ്പുഴയിൽ സാധ്യത ആർക്കെന്ന് പറയാനാകില്ലെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആലപ്പുഴയിൽ മൂന്ന് പേരും മികച്ച രീതിയിൽ പ്രവർത്തിച്ചു. എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ വോട്ട് നേടും. ചേർത്തലയിൽ ബിജെപി വോട്ട് കൂട്ടും. ഫലം വോട്ട് എണ്ണുമ്പോഴെ പറയാൻ പറ്റൂ. കേന്ദ്രത്തിൽ എൻഡിഎ ഭരണം തുടരുമെന്നും വെള്ളാപ്പള്ളി നടേശൻ.
മാവേലിക്കരയിൽ എൽഡിഎഫ് ബൂത്ത് പിടിക്കാൻ ശ്രമിച്ചെന്നു യുഡിഎഫ്. ചുനക്കര പഞ്ചായത്തിലെ 90,91,92,93 ( സിഎംഎസ് എൽപിഎസ് കോമല്ലൂർ) ബൂത്തുകളിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചെന്നാണ് പരാതി. മുൻ പഞ്ചായത്ത് അംഗമാണ് നേതൃത്വം നൽകുന്നതെന്നും കോൺഗ്രസ് പരാതി. യുഡിഎഫ് ജില്ലാ കളക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി.
വോട്ടെടുപ്പ് നാല് മണിക്കൂർ പിന്നിടുമ്പോൾ 33.40 ശതമാനം രേഖപ്പെടുത്തി.
1. തിരുവനന്തപുരം-32.55
2. ആറ്റിങ്ങല്‍-35.15
3. കൊല്ലം-33.07
4. പത്തനംതിട്ട-33.63
5. മാവേലിക്കര-33.80
6. ആലപ്പുഴ-35.13
7. കോട്ടയം-33.50
8. ഇടുക്കി-33.40
9. എറണാകുളം-32.92
10. ചാലക്കുടി-34.79
11. തൃശൂര്‍-33.48
12. പാലക്കാട്-35.10
13. ആലത്തൂര്‍-33.27
14. പൊന്നാനി-29.66
15. മലപ്പുറം-31.58
16. കോഴിക്കോട്-32.71
17. വയനാട്-34.12
18. വടകര-32.18
19. കണ്ണൂര്‍-34.51
20. കാസര്‍ഗോഡ്-33.82
ആറ്റിങ്ങൽ അയിലം യുപി സ്കൂളിലെ 89ാം ബൂത്തിൽ വോട്ടിങ് മന്ദഗതിൽ എന്നാരോപിച്ച് തർക്കം. രണ്ട് ബൂത്തുകളിലാണ് തർക്കം. 11 മണിയോടെ നീണ്ട ക്യൂ രൂപപ്പെട്ടു പരിചയസമ്പന്നരല്ലാത്ത ഉദ്യോഗസ്ഥരായതിനാലാണ് വോട്ടിങ് മന്ദഗതിയിലയതെന്നാണ് വിമർശനം. തുടർന്ന് പൊലീസ് ഇടപെട്ട് തർക്കം പരിഹരിച്ചു.
ഇടുക്കി പാർലമെൻ്റ് മണ്ഡലത്തിൽ ഇടതു സ്ഥാനാർത്ഥി വിജയിക്കുമെന്ന് പ്രതിക്ഷിക്കുന്നതായി ദേവികുളം മുൻ എം എൽ എ എസ് രാജേന്ദ്രൻ. ഇടതു സ്ഥാനാർത്ഥിക്കാണ് വിജയ സാധ്യത കൂടുതൽ. രാഷ്ട്രീയപരമായ സാഹചര്യം ഇടതുപക്ഷത്തിന് അനുകൂലമാണ്. മുൻകാലങ്ങളിൽ കോൺഗ്രസിനൊപ്പം നിന്നിരുന്ന ന്യൂനപക്ഷ വോട്ടുകൾ ഇത്തവണ ഇടതുപക്ഷത്തിനനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും എസ് രാജേന്ദ്രൻ മൂന്നാറിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പറഞ്ഞു.
വോട്ടിംഗ് മെഷീനിലെ ക്രമക്കേട്; പരാതി വസ്തുതാ വിരുദ്ധം, വോട്ടർക്കെതിരെ നിയമനടപടിയെന്ന് ജില്ലാ കളക്ടർപ്രായമായവരെ വോട്ട് ചെയ്യാൻ സിപിഐഎം പ്രവർത്തകർ സഹായിക്കുന്നുവെന്നാരോപണവുമായി പോളിംഗ് ബൂത്തിൽ ബഹളം. ബന്ധുക്കളെ ഒഴിവാക്കി പാർട്ടി പ്രവർത്തകർ വോട്ട് ചെയ്യിക്കുന്നുവെന്നാണ് ആക്ഷേപം. ആറ്റിങ്ങൽ മണ്ഡലത്തിലെ 17ാം നമ്പർ ബൂത്തിലാണ് ബഹളം. എൽഡിഎഫ് - യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി.
യഥാർത്ഥ ഇടതുപക്ഷം ആർഎസ്പിയോ സിപിഐഎമ്മോ എന്ന് തിരെഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാമെന്ന് ഷിബു ബേബി ജോൺ. രാഷ്ട്രീയ തന്ത്രങ്ങൾ പരാജയപെട്ടതോടെയാണ് സമുദായം പറഞ്ഞ് വോട്ട് നേടാൻ സിപിഐഎം ഇറങ്ങി തിരിച്ചത്. തങ്ങൾ മുന്നോട്ട് വെച്ച രാഷ്ട്രീയം ജനങ്ങൾ തിരഞ്ഞെടുപ്പിൽ അംഗീകരിക്കുമെന്നും ഷിബു ബേബി ജോൺ.
എല്ലാവർക്കും തുല്യതയും സുരക്ഷിതത്വവും കിട്ടുന്ന നാടാണിത്, ആ നാടിന്റെ സർക്കാരായിരിക്കണം അധികാരത്തിൽ വരേണ്ടതെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. ഓരോരുത്തർക്കും അവരുടെ കാഴ്ചപ്പാട് അനുസരിച്ച് വോട്ട് ചെയ്യാമെന്നും റാഫേൽ തട്ടിൽ.
സഭയ്ക്ക് പക്ഷമില്ലെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ജനങ്ങൾ പ്രബുദ്ധരാണ്. ഭാവിയെ സംബന്ധിച്ചുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്നും ആലഞ്ചേരി.
രണ്ടാം ഘട്ടത്തിലും ജനാധിപത്യത്തിൻ്റെ ഉത്സവം ജനം ആഘോഷമാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ട് ജനാധിപത്യത്തെ ശക്തിപ്പെടുത്തും. രാജ്യത്തിന് വേണ്ടി വോട്ട് ചെയ്യണമെന്ന് മോദി
വോട്ടെടുപ്പ് നാല് മണിക്കൂർ പിന്നിടുമ്പോൾ പോളിങ് 26.26 ശതമാനം കടന്നു(11.15 ലെ കണക്ക്).
പോളിങ് ശതമാനം മണ്ഡലം തിരിച്ച്
1. തിരുവനന്തപുരം-25.66
2. ആറ്റിങ്ങല്‍-27.81
3. കൊല്ലം-25.94
4. പത്തനംതിട്ട-26.67
5. മാവേലിക്കര-26.76
6. ആലപ്പുഴ-27.64
7. കോട്ടയം-26.41
8. ഇടുക്കി-26.12
9. എറണാകുളം-25.92
10. ചാലക്കുടി-27.34
11. തൃശൂര്‍-26.41
12. പാലക്കാട്-27.60
13. ആലത്തൂര്‍-26.19
14. പൊന്നാനി-23.22
15. മലപ്പുറം-24.78
16. കോഴിക്കോട്-25.62
17. വയനാട്-26.81
18. വടകര-25.08
19. കണ്ണൂര്‍-27.26
20. കാസര്‍ഗോഡ്-26.33
അമ്പലപ്പുഴയിൽ കാക്കാഴം സ്കൂളിൽ വോട്ട് ചെയ്തിറങ്ങിയ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. കാക്കഴം തെക്ക് മുറി വീട്ടിൽ സോമരാജൻ(82) മരിച്ചത്. എസ്എന്‍വി ടിടിഐയിലെ 138- നമ്പർ ബൂത്തിൽ വോട്ട് ചെയ്ത് മടങ്ങുമ്പോഴായിരുന്നു കുഴഞ്ഞുവീണത്. അര മണിക്കൂർ ക്യൂ നിന്ന ശേഷം മകനോപ്പം ഓട്ടോയിലേക്ക് കയറുമ്പോഴായിരുന്നു കുഴഞ്ഞുവീണത്.
എൽഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫീസിലേക്ക് വാഹനം ഇടിച്ചുകയറ്റി; ആറ് പേർക്ക് പരിക്ക്പത്തനംതിട്ട ചൂരക്കോട് 175 നമ്പർ ബൂത്തിൽ വോട്ടിങ്ങ് മന്ദഗതിയിലെന്ന് പരാതി. ബൂത്തിൽ വെളിച്ചക്കുറവാണെന്ന് ആരോപണം. പോളിങ്ങ് സാമഗ്രികൾ വച്ചിരിക്കുന്ന മേശയ്ക്ക് വലിപ്പക്കുറവെന്നും പരാതി.
പോത്തൻകോട് കള്ള വോട്ട് നടന്നെന്ന് പരാതി. 43-ാം നമ്പർ ബൂത്തിൽ നിന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. ലളിതമ്മ വോട്ട് ചെയ്യാൻ 8 മണിക്ക് എത്തിയപ്പോഴാണ് മറ്റാരോ വോട്ട് ചെയ്തതായി അറിയുന്നത്. തുടർന്ന് ലളിതമ്മ ടെണ്ടർ വോട്ട് ചെയ്തു.
കായംകുളം കറ്റാനം 174 -ാം നമ്പർ ബൂത്തിൽ യന്ത്ര തകരാറിനെ തുടർന്ന് മൂന്നു മണിക്കൂർ പോളിങ്ങ് തടസപ്പെട്ടു. വോട്ട് ചെയ്യാനെത്തിയവർ മടങ്ങി. പോളിങ് സമയം കൂടുതൽ നൽകണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പരാതി നൽകി.
താമര ചിഹ്നത്തിന് വലിപ്പം കൂടുതൽ; പരാതി നൽകുമെന്ന് ആന്റോ ആന്റണികോഴിക്കോട് ടൗൺ ബൂത്ത് നമ്പർ 16 ലെ എൽഡിഎഫ് ബൂത്ത് ഏജന്റ് അനീസ് അഹമ്മദ് (66) കുഴഞ്ഞു വീണു മരിച്ചു. ബൂത്തിൽ കുഴഞ്ഞ വീണ ഇദ്ദേഹത്തെ ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.
വോട്ടെടുപ്പ് ആരംഭിച്ച് മൂന്നര മണിക്കൂറിൽ പത്തനംതിട്ടയിൽ 20% വോട്ടിംഗ് പൂർത്തിയായി. റാന്നി, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലൊഴികെയുള്ള എല്ലാ മണ്ഡലത്തിലും വോട്ട് ചെയ്തവരുടെ എണ്ണം 40,000 കവിഞ്ഞു. ആറൻമുളയിൽ 47,000 പേർ വോട്ടു ചെയ്തു. കോട്ടയം ലോക്‌സഭ മണ്ഡലത്തിലെ പോളിങ് 20 ശതമാനത്തിലേയ്ക്കടുക്കുന്നു, കോട്ടയം, പുതുപ്പള്ളി, വൈക്കം മണ്ഡലങ്ങളിൽ 20 % പിന്നിട്ടു.
വോട്ട് ചെയ്യാനെത്തി; തെരുവ് നായയുടെ കടിയേറ്റ സ്ത്രീ ആശുപത്രിയിൽസംസ്ഥാനത്തെ എല്ലാ സീറ്റുകളിലും വിജയിക്കാൻ കഴിയുന്ന സാഹചര്യമാണ് സംസ്ഥാനത്തെന്ന് റോഷി അഗസ്റ്റിൻ. ഇടുക്കിയിൽ ജോയ്‌സ് ജോർജ് അനായാസം വിജയിക്കും. വന്യ ജീവി സംരക്ഷണ നിയമ ഭേദഗതിയിൽ ശബ്ദം ഉയർത്തുന്നവർ ഇടുക്കിയിൽ നിന്നും വിജയ്ക്കണമെന്ന് ജനം ആഗ്രഹിക്കുന്നു
മലപ്പുറം തിരൂരങ്ങാടിയിൽ യുവാവിന്റെ വോട്ട് മറ്റൊരാൾ ചെയ്തതായി പരാതി. തിരൂരങ്ങാടി സ്വദേശി കുട്ടശ്ശേരി മുസ്തഫയാണ് പരാതിക്കാരൻ. തിരൂരങ്ങാടി നഗരസഭ പരിധിയിലെ പന്താ രങ്ങാടി മിഷ്കത്തുൽ ഉലൂം സുന്നി ഹയർസെക്കൻഡറി മദ്രസയിലെ 51 ആം നമ്പർ ബൂത്തിലെ വോട്ടറാണ് മുസ്തഫ. വോട്ട് ചെയ്യാൻ എത്തിയ മുസ്തഫയോട് ഉദ്യോഗസ്ഥർ വോട്ട് ചെയ്യാൻ കഴിയില്ലന്ന് അറിയിക്കുകയായിരുന്നു. മുസ്തഫ പോളിംഗ് ബൂത്തിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
ഇടത് മുന്നണി മുന്നോട്ട് വെച്ച രാഷ്ട്രീയം പൊതുജനം അംഗീകരിച്ചുവെന്ന് പി രാജീവ്. വിശ്വാസ്യതയുള്ള ബദൽ ഇടതുപക്ഷം ആണെന്ന് മുൻവർഷത്തെ അനുഭവത്തിലൂടെ ജനം തിരിച്ചറിഞ്ഞുവെന്നും രാജീവ്.
ലോക്സഭാ തിരഞ്ഞെടുപ്പ്; കേരളത്തിൽ മികച്ച പോളിങ്കേരളമാകെ യുഡിഎഫ് തരംഗമെന്ന് എം എം ഹസ്സൻ. കേരളത്തിൽ മോദി - പിണറായി വിരുദ്ധ തരംഗം. 20 ൽ 20 സീറ്റ് ലഭിക്കും. പോളിംഗ് ശതമാനം യുഡിഎഫിന് അനുകൂലമായ താരംഗത്തിന്റെ സൂചനയെന്നും എം എം ഹസ്സൻ.
വോട്ടെടുപ്പ് തുടങ്ങിയിട്ട് മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് പോളിങ് ശതമാനം 19.06 ൽ എത്തി (10.13 ലെ കണക്ക്)
പോളിങ് ശതമാനം മണ്ഡലം തിരിച്ച്
1. തിരുവനന്തപുരം-18.68
2. ആറ്റിങ്ങല്‍-20.55
3. കൊല്ലം-18.80
4. പത്തനംതിട്ട-19.42
5. മാവേലിക്കര-19.63
6. ആലപ്പുഴ-20.07
7. കോട്ടയം-19.17
8. ഇടുക്കി-18.72
9. എറണാകുളം-18.93
10. ചാലക്കുടി-19.79
11. തൃശൂര്‍-19.31
12. പാലക്കാട്-20.05
13. ആലത്തൂര്‍-18.96
14. പൊന്നാനി-16.68
15. മലപ്പുറം-17.90
16. കോഴിക്കോട്-18.55
17. വയനാട്-19.71
18. വടകര-18.00
19. കണ്ണൂര്‍-19.71
20. കാസര്‍ഗോഡ്-18.79
ഏറ്റവും നിർണായകമായ തിരഞ്ഞെടുപ്പെന്ന് എ കെ ആന്റണി. കേന്ദ്ര - സംസ്ഥാന സർക്കാറുകൾക്കെതിരെ അതിരൂക്ഷമായ ജനാരോഷമുണ്ട്. ആ കൊടുങ്കാറ്റിൽ ബിജെപി തകർന്ന് തരിപ്പണമാകും. എൽഡിഎഫും തകരും. യുഡിഎഫ് മുഴുവൻ സീറ്റിലും ജയിക്കും.
വോട്ടെടുപ്പ് തുടങ്ങിയിട്ട് മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് പോളിങ് ശതമാനം 16 ൽ എത്തി.
പോളിങ് ശതമാനം മണ്ഡലം തിരിച്ച്
1. തിരുവനന്തപുരം-16.00
2. ആറ്റിങ്ങല്‍-17.49
3. കൊല്ലം-15.97
4. പത്തനംതിട്ട-16.43
5. മാവേലിക്കര-16.42
6. ആലപ്പുഴ-16.81
7. കോട്ടയം-16.48
8. ഇടുക്കി-15.83
9. എറണാകുളം-16.25
10. ചാലക്കുടി-16.72
11. തൃശൂര്‍-16.15
12. പാലക്കാട്-16.62
13. ആലത്തൂര്‍-15.93
14. പൊന്നാനി-13.84
15. മലപ്പുറം-14.98
16. കോഴിക്കോട്-15.45
17. വയനാട്-16.50
18. വടകര-14.72
19. കണ്ണൂര്‍-16.29
20. കാസര്‍ഗോഡ്-15.42
മത്സരിക്കുന്നത് രാജ്യത്തിന്റെ ഭാവിക്ക് വേണ്ടിയെന്ന് ശശി തരൂർ. ദുർഭരണം അവസാനിക്കണം. ബിജെപിയെ തോൽപ്പിക്കണമെന്നേ കോൺഗ്രസ്സിനുള്ളു. ബിജെപിക്കെതിരെ ഒരു വാക്കും ഇടത് മുന്നണി പറയാറില്ല. താൻ നിരന്തരം ബി ജെ പിക്കെതിരെ പറയാറുണ്ട്. ബിജെപിയും ഇടത് മുന്നണിക്കെതിരെ ഒന്നും പറയാറില്ല. ഇത് ഫ്രണ്ട്ലി മാച്ചാണോയെന്നും തരൂർ ചോദിച്ചു.
കേരള കോൺഗ്രസ്സ് ചെയർമാൻ പിജെ ജോസഫ് പുറപ്പുഴ ഗവ. എൽ പി സ്കൂളിൽ എത്തി വോട്ട് രേഖപെടുത്തി. ഇടുക്കിയും കോട്ടയവും ഉൾപ്പെടെ 20 സീറ്റിലും യുഡിഎഫ് വിജയിക്കുമെന്ന് പി ജെ ജോസഫ്
ഇരട്ട വോട്ട് പിടികൂടി പോളിംഗ് ഉദ്യോഗസ്ഥർ. ഇടുക്കി ചെമ്മണ്ണാർ സെന്റ് സേവിയേഴ്സ് ഹയർസെക്കണ്ടറി സ്കൂളിലെ 57ാം നമ്പർ ബൂത്തിലെത്തിയ ആളെയാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. തമിഴ്നാട്ടിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വിരലിലെ മഷി പൂർണമായും മായ്ക്കുവാൻ സാധിക്കാതെ എത്തിയ വനിതയെയാണ് ഉദ്യോഗസ്ഥർ തിരിച്ചയച്ചത്. ഇവരുടെ ഭർത്താവ് നേരത്തെ എത്തി വോട്ട് രേഖപ്പെടുത്തി മടങ്ങിയിരുന്നു.
ആദ്യം തമിഴ്നാട്ടിൽ വോട്ട്, പിന്നീട് ഇടുക്കിയിൽ; ഇരട്ട വോട്ട് പിടികൂടിപോളിംഗ് വേഗത്തിലാക്കണമെന്ന് ചാണ്ടി ഉമ്മൻ. പല ഇടങ്ങളിൽ തടസ്സമുണ്ട്. കോട്ടയത്ത് ഇൻഡ്യ മുന്നണിക്ക് ഒരു സ്ഥാനാർഥിയേ ഉള്ളൂ, അത് ഫ്രാൻസിസ് ജോർജാണെന്നും ചാണ്ടി ഉമ്മൻ. ജനാധിപത്യം സംരക്ഷിക്കേണ്ടത് അനിവാര്യതയെന്ന് അച്ചു ഉമ്മൻ. സി ആർ മഹേഷിനെതിരെ വധശ്രമത്തിന് കേസെടുത്തത് കാട്ടുനീതി. ഏറുകൊണ്ടത് സി ആർ മഹേഷിന് കേസെടുത്തത് അദ്ദേഹത്തിനെതിരെയും അവർ പറഞ്ഞു.
സംസ്ഥാനത്ത് രണ്ട് മണിക്കൂറിനുള്ളിൽ രേഖപ്പെടുത്തിയത് 12.26 ശതമാനം പോളിങ്.
1. തിരുവനന്തപുരം-12.04
2. ആറ്റിങ്ങല്‍-13.29
3. കൊല്ലം-12.20
4. പത്തനംതിട്ട-12.75
5. മാവേലിക്കര-12.76
6. ആലപ്പുഴ-13.15
7. കോട്ടയം-12.52
8. ഇടുക്കി-12.02
9. എറണാകുളം-12.30
10. ചാലക്കുടി-12.78
11. തൃശൂര്‍-12.39
12. പാലക്കാട്-12.77
13. ആലത്തൂര്‍-12.13
14. പൊന്നാനി-10.65
15. മലപ്പുറം-11.40
16. കോഴിക്കോട്-11.71
17. വയനാട്-12.77
18. വടകര-11.34
19. കണ്ണൂര്‍-12.62
20. കാസര്‍ഗോഡ്-11.88
എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ വോട്ട് ചെയ്യാൻ പോകാത്തത് ജനാധിപത്യ പ്രക്രിയയെ അപഹേളിക്കുന്ന നിലപാടെന്ന് മന്ത്രി ജി ആർ അനിൽ. ജനങ്ങളോട് വോട്ട് ചോദിക്കുകയും അദ്ദേഹം വോട്ട് ചെയ്യാൻ പോകാതിരിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തിൽ വിശ്വാസമില്ലാത്തതിന്റെ തെളിവാണ് പുറത്തുവരുന്നത്. രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരം നിവാസികളെ പറ്റിക്കുകയാണ്. മുതലാളിമാരുടെ താൽപര്യവും കച്ചവട താൽപര്യവുമാണ് കാണുന്നത്. കേന്ദ്രമന്ത്രി കൂടിയായ അദ്ദേഹം ഈ നിലപാട് സ്വീകരിച്ചത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതാണെന്നും ജി ആർ അനിൽ ആരോപിച്ചു.
എല്ലാവരും വോട്ട് ചെയ്യണമെന്ന് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. തലസ്ഥാനത്തിൻ്റെ പുതിയ അധ്യായത്തിന് വേണ്ടിയാണ് ഈ തിരഞ്ഞെടുപ്പ്. വോട്ട് രേഖപ്പെടുത്താത്തതിൽ സങ്കടമുണ്ട്. ചരിത്രം സൃഷ്ടിക്കുന്ന തിരഞ്ഞെടുപ്പാണ് ഇതെന്നും രാജീവ് ചന്ദ്രശേഖർ.
മലപ്പുറം 10.81 ശതമാനം പോളിങ് രേഖപ്പെടുത്തി.
മുതിർന്ന സിപിഐഎം നേതാവ് വൈക്കം വിശ്വൻ കോട്ടയം മണ്ഡലത്തിലെ കുടമാളൂർ 117-ാം നമ്പർ ബൂത്തിൽ ഭാര്യക്കൊപ്പമെത്തി വോട്ട് രേഖപ്പെടുത്തി.
1. തിരുവനന്തപുരം-8.54
2. ആറ്റിങ്ങല്‍-9.52
3. കൊല്ലം-8.48
4. പത്തനംതിട്ട-8.84
5. മാവേലിക്കര-8.88
6. ആലപ്പുഴ-9.02
7. കോട്ടയം-9.37
8. ഇടുക്കി-8.93
9. എറണാകുളം-8.99
10. ചാലക്കുടി-8.93
11. തൃശൂര്‍-8.43
12. പാലക്കാട്-8.59
13. ആലത്തൂര്‍-8.45
14. പൊന്നാനി-7.24
15. മലപ്പുറം-7.86
16. കോഴിക്കോട് -7.94
17. വയനാട്-8.78
18. വടകര-7.47
19. കണ്ണൂര്‍-8.44
20. കാസര്‍ഗോഡ്-8.02
നീണ്ട ക്യൂ നല്ല സൂചനയാണെന്നും എൽഡിഎഫിന് ശുഭാപ്തി വിശ്വാസമുണ്ടെന്നും കൊല്ലം എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ്. വ്യക്തിഹത്യയെ അതിജീവിക്കും. കോളേജ് തിരഞ്ഞെടുപ്പിലെ ആരോപണങ്ങളാണ് യു ഡി എഫ് സ്ഥാനാർത്ഥി ഉന്നയിക്കുന്നത്. ആരോപണങ്ങൾ ഉന്നയിക്കുകയാണെങ്കിൽ തെളിവുകൂടി നൽകണമെന്നും മുകേഷ് പറഞ്ഞു. ലഘുലേഖ വിതരണം ചെയ്തത് സിപിഐഎമാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി പരാതി നൽകിയിട്ടുണ്ടെങ്കിൽ അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടയലേഖനത്തിലൂടെ നേരത്തെ എല്ലാ കാര്യങ്ങളും വിശ്വാസികളെ അറിയിച്ചിട്ടുണ്ട്. അക്കൗണ്ട് മരവിപ്പിച്ചതുമായി ബന്ധപ്പെട്ടും ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ അറിയിച്ചു.
ഇൻഡ്യ മുന്നണി ആണ് ബിജെപിക്ക് ബദലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കോൺഗ്രസിന് ഇക്കാര്യം അറിയില്ല. കോൺഗ്രസിനെ രക്ഷിക്കാൻ കോൺഗ്രസ് തന്നെ ശ്രമിക്കണം. കോൺഗ്രസ് തങ്ങളെ മുഖ്യ ശത്രുവായി കാണുന്നു. തങ്ങൾ ആർഎസ്എസ്സിനെയാണ് എതിർക്കുന്നത്. കേരളത്തിൽ എൽഡിഎഫ് തരംഗമാണുളളത്. വയനാട്ടിൽ ഉൾപ്പെടെ വിജയ പ്രതീക്ഷയുണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞു. ഇ പി ജയരാജൻ്റെ വിഷയം തനിക്ക് അറിയില്ലെന്നും പഠിച്ച ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പ്രതികരിച്ചു.
എറണാകുളത്ത് നല്ല വിജയപ്രതീക്ഷ എന്ന് എറണാകുളം എൽഡിഎഫ് സ്ഥാനാർത്ഥി കെ ജെ ഷൈൻ. ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കുന്നത് ഇടതുപക്ഷമാണ്. ഇടതുപക്ഷത്തിനൊപ്പം ജനങ്ങൾ അണി നിരക്കണം. രാജ്യത്തെ രക്ഷിക്കാനുള്ള പൗരൻ്റെ ഉത്തരവാദിത്തം ആണ് ഈ തെരഞ്ഞെടുപ്പ്. എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്നും കെ ജെ ഷൈൻ പറഞ്ഞു.
100% യുഡിഎഫ് വിജയം ഉറപ്പെന്ന് കെ മുരളീധരൻ. എല്ലാ സീറ്റിലും ജയിക്കും. ഇപിയുടെ പ്രതികരണം അന്തർധാരയുടെ തെളിവാണ്. ഇത് ഞങ്ങൾ പൊളിക്കും. എൽഡിഎഫ് 18, ബിജെപി രണ്ട് ഇതാണ് അന്തർധാര. സ്വന്തം കേസിൽനിന്ന് പിണറായിക്ക് ഊരാനും കോൺഗ്രസിനെ പൊളിക്കാനും പറ്റുമെന്നും കെ മുരളീധരൻ.
പാലക്കാട് മണ്ണാർക്കാട് ആനമൂളിയിൽ 96ാം ബൂത്തിൽ സിപിഐഎം ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷം. പൊലീസ് ഇടപെട്ട് പ്രശ്നം പരിഹരിച്ചു.
രാജ്യത്തിന്റെ ഐശ്വര്യത്തിന് വേണ്ടി വോട്ട് രേഖപെടുത്തിയെന്ന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ് കാതോലിക്ക ബാവ.
മന്ത്രി വി അബ്ദുറഹ്മാൻ വോട്ട് രേഖപ്പെടുത്തി. തിരൂർ പൊറൂർ വി എം എച്ച് എം സ്കൂളിൽ എത്തിയാണ് വോട്ട് രേപ്പെടുത്തിയത്.
വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ എറണാകുളം സെൻറ് മേരിസ് സ്കൂളിൽ വോട്ട് ചെയ്തു. സഭയുടെ നിലപാട് നേരത്തെ പ്രഖ്യാപിച്ചുവെന്നും വ്യക്തിപരമായ അവകാശം വിനിയോഗിക്കാനാണ് എത്തിയതെന്നും വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ.
രാജ്യത്തിൻ്റെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പെന്ന് കേന്ദ്ര സഹമന്ത്രിയും ആറ്റിങ്ങൽ എൻഡിഎ സ്ഥാനാർത്ഥിയുമായ വി മുരളീധരൻ. ജനങ്ങൾക്ക് അത് ബോധ്യമുണ്ട്. മോദി സർക്കാരിന് ജനങ്ങൾ തുടർ ഭരണം നൽകും. ആറ്റിങ്ങലിലും ജനങ്ങൾ എൻഡിഎയ്ക്കൊപ്പം നിൽക്കും. ലഭിച്ച കേന്ദ്ര പദ്ധതികൾ ജനങ്ങളുടെ മനസിലുണ്ട്. കേരളത്തിൽ പിണറായി സർക്കാരിൻ്റെ ദുർഭരണത്തിനെതിരെയുള്ള വിധിയെഴുത്തായിരിക്കും. കേരളത്തിൽ ജനങ്ങൾ എൻഡിഎയ്ക്കൊപ്പം നിൽക്കും. കേരളത്തിൽ പുതിയ ചരിത്രം രചിക്കുമെന്നും വി മുരളീധരൻ.
അടുത്ത സർക്കാർ ശതകോടീശ്വരന്മാരുടേതോ,140കോടി ഇന്ത്യക്കാരുടേതോ?:എല്ലാവരും വോട്ട് ചെയ്യണമെന്ന് രാഹുല്ബിജെപി പണം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് തൃശൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി വി എസ് സുനിൽ കുമാർ. പണം നൽകിയാൽ വോട്ട് കിട്ടുമെന്ന് കരുതുന്നത് ശരിയല്ല. ഇത് വോട്ടർമാരെ കുറച്ചുകാണലാണ്. പണത്തിന്റെ സ്രോതസിനെ കുറിച്ച് അന്വേഷണം നടത്തണം. ഇക്കാര്യത്തിൽ പരാതി നൽകിയിട്ടുണ്ടെന്നും വിഎസ് സുനിൽ കുമാർ പറഞ്ഞു.
എറണാകുളം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് എറണാകുളം എസ് ആർ വി സ്കൂളിൽ 91 ആം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. മധുര സ്വദേശിയായ എൻ എസ് കെ ഉമേഷ് ആദ്യമായാണ് കേരളത്തിൽ വോട്ട് ചെയ്യുന്നത്.
സമദൂരത്തിൽ നിന്ന് ശരി ദൂരം എന്നതാണ് നിലപാടെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ പെരേര. സഭ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം. മത്സ്യ തൊഴിലാളികളെ സംരക്ഷിക്കുന്നവർക്കാണ് വോട്ട്. സഭയുടെ അക്കൗണ്ട് മരവിപ്പിച്ചതടക്കം ചർച്ചയാകുമെന്നും യുജീൻ പെരേര.
ഈ തിരഞ്ഞെടുപ്പ് എൽഡിഎഫിന് ചരിത്രവിജയം സമ്മാനിക്കും. ബിജെപിക്കെതിരായ ജനമുന്നേറ്റമാണ് കാണുന്നത്. രാഷ്ട്രത്തിന്റെ സംരക്ഷണത്തിനുള്ള അവസരമെന്ന് തിരിച്ചറിഞ്ഞു. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ല. ബിജെപിക്ക് രണ്ടാം സ്ഥാനത്ത് പോലും എത്താനാകില്ല. കേരളത്തിനെതിരായ നിലപാട് എടുത്ത ബിജെപിക്കും കോൺഗ്രസിനെതിരെയുള്ള വികാരം അലയടിച്ച് ഉയർന്നിരിക്കുന്നു. മികച്ച വിജയം എൽഡിഎഫ് സ്ഥാനാർഥികൾ നേടുമെന്നും മുഖ്യമന്ത്രി.
തികഞ്ഞ വിജയ പ്രതീക്ഷയെന്ന് കോഴിക്കോട് യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവൻ. നല്ല ക്യൂ ആണെന്നും എം കെ രാഘവൻ. എം കെ രാഘവൻ കോഴിക്കോട് മണ്ഡലത്തിലെ മാതൃ ബന്ധു വിദ്യാശാല എഎൽപി സ്കൂളിൽ 84ാം ബൂത്തിൽ വോട്ട് ചെയ്തു.
ഇന്ത്യാ സഖ്യം മികച്ച വിജയം നേടുമെന്ന് കെ സി വേണുഗോപാൽ. കേരളത്തിൽ യുഡിഎഫ് അനുകൂല തരംഗം. 20 ൽ 20 സീറ്റും നേടും. തരംഗത്തിൻ്റെ സൂചനയാണ് കനത്ത പോളിങ്ങെവ്വും കെ സി.
കേരള ഭരണത്തിനെതിരായ ശക്തമായ വിധിയെഴുത്ത് ഉണ്ടാകുമെന്ന് കെ സുരേന്ദ്രൻ. ജനവികാരം കോൺഗ്രസിന് ഗുണം ചെയ്യില്ല. വയനാട്ടിൽ ബൈ ബൈ രാഹുൽ എന്നാണ് പറയുന്നത്. കിറ്റിനെ കുറിച്ചല്ല ക്വിറ്റ് രാഹുൽ എന്നാണ് വയനാട് പറയുന്നതെന്നും കിറ്റ് വിവാദം വ്യാജ പ്രചാരണമെന്നും കെ സുരേന്ദ്രൻ.
പോളിംഗ് ബൂത്തുകളിലെ തിരക്ക് തനിക്ക് അനുകൂലമെന്ന് കോട്ടയം എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. എട്ടാം തവണയാണ് മത്സരിക്കുന്നത്. എല്ലാത്തവണയും രണ്ടില ചിഹ്നത്തിലാണ് മത്സരിച്ചത്. മണ്ഡലത്തിൽ വോട്ടുള്ളത് എനിക്ക് മാത്രമാണ്. മറ്റ് രണ്ട് സ്ഥാനാർത്ഥികൾക്കും കോട്ടയത്ത് വോട്ടില്ല. അത് ആളുകൾ ശ്രദ്ധിക്കുന്നുണ്ടെന്നും പരമാവധി ബൂത്തുകൾ ഇന്ന് കയറുമെന്നും തോമസ് ചാഴികാടൻ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ വയനാട് പിണറായിയിലെ സിആർസി അമല സ്‌കൂളിൽ എത്തി വോട്ടു ചെയ്തു.
പാലക്കാട് പട്ടാമ്പിയിൽ മരിച്ചയാളുടെ വോട്ട് ചെയ്യാൻ ശ്രമം. കൊപ്പം മുതുതല എയ്ഡഡ് അപ്പർ പ്രൈമറി സ്കൂളിലാണ് മരിച്ചയാളുടെ വോട്ട് ചെയ്യാൻ ശ്രമം നടന്നത്. ഒരു മാസം മുൻപ് മരിച്ചയാളുടെ വോട്ട് ചെയ്യാനായിരുന്നു ശ്രമം. പർദ്ദ ധരിച്ച് എത്തിയ സ്ത്രീയാണ് വോട്ട് രേഖപ്പെടുത്താൻ ശ്രമിച്ചത്.
പ്രകാശ് ജാവദേക്കറെ കണ്ടിരുന്നു; രാഷ്ട്രീയകാര്യം സംസാരിച്ചിട്ടില്ല: ഇ പി ജയരാജന്കേരളത്തിൽ ഒന്നിലധികം സീറ്റുകളിൽ എൻഡിഎ വിജയിക്കുമെന്ന് എറണാകുളം മണ്ഡലം സ്ഥാനാർത്ഥി ഡോ. കെ എസ് രാധാകൃഷ്ണൻ. എറണാകുളത്തും എൻഡിഎ ജയിക്കുമെന്നും ഡോ. കെഎസ് രാധാകൃഷ്ണൻ പറഞ്ഞു
പത്തനംതിട്ടയിലെ ബൂത്തിൽ താമര ചിഹ്നത്തിന് വലിപ്പം കൂടുതലെന്ന് ആക്ഷേപംആറ്റിങ്ങൽ എൻഡിഎ സ്ഥാനാർഥി വി മുരളീധരൻ വോട്ട് രേഖപ്പെടുത്തി. ഉള്ളൂർ കൊട്ടാരം 163ാം നമ്പർ ബൂത്തിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.
ഒരു മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് 3.78 ശതമാനം പോളിങ് രേഖപ്പെടുത്തി.
മണ്ഡലം തിരിച്ചുള്ള കണക്ക്
1. തിരുവനന്തപുരം-2.97
2. ആറ്റിങ്ങല്‍ -2.18
3. കൊല്ലം -1.69
4. പത്തനംതിട്ട-3.05
5. മാവേലിക്കര -2.77
6. ആലപ്പുഴ -1.70
7. കോട്ടയം -3.25
8. ഇടുക്കി -2.22
9. എറണാകുളം-2.11
10. ചാലക്കുടി -1.85
11. തൃശൂര്‍-2.60
12. പാലക്കാട് -2.72
13. ആലത്തൂര്‍ -1.66
14. പൊന്നാനി -2.03
15. മലപ്പുറം -2.35
16. കോഴിക്കോട് -2.32
17. വയനാട്- 2.83
18. വടകര -2.08
19. കണ്ണൂര്‍ -1.45
20. കാസര്‍ഗോഡ്-1.32
പൊന്നാനി എൽഡിഎഫ് സ്ഥാനാർതഥി കെ എസ് ഹംസ തൃശൂർ പാഞ്ഞാൾ പഞ്ചായത്തിലെ തൊഴുപ്പാടം സെന്റർ അംഗനവാടിയിലെ 53-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി
നല്ല പോളിങ്ങ് നടന്നാൽ നല്ല വിജയം ഉണ്ടാകുമെന്ന് ആലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർത്ഥി എ എം ആരിഫ്. തീരദേശത്തെ വോട്ടർമാരുടെ നീണ്ട നിര തരംഗത്തിൻ്റെ ലക്ഷണമാണ്. തീരദേശത്തെ പോളിങ്ങ് എൽഡിഎഫിന് അനുകൂലമായി വരും. കുടുംബയോഗങ്ങൾ ഉൾപ്പെടെ നടത്തിയതിൻ്റെ ഫലമാണിതെന്നും എ എം ആരിഫ്.
ജനാധിപത്യത്തെ സംരക്ഷിക്കാനായി വോട്ട് രേഖപ്പെടുത്തണമെന്ന് രാഹുൽ ഗാന്ധി. അടുത്ത സർക്കാർ ശതകോടീശ്വരന്മാരുടേതാണോ 140 കോടി ഇന്ത്യക്കാരുടേതാണോ എന്ന് തീരുമാനിക്കുന്നത് നിങ്ങളുടെ വോട്ടാണ്. ഭരണഘടനാ സംരക്ഷകനായ സൈനികനാവുക ഓരോ പൗരൻ്റെയും ഉത്തരവാദിത്തമാണ്. ഭരണഘടനാ സംരക്ഷകനായ സൈനികനാവുക ഓരോ പൗരൻ്റെയും ഉത്തരവാദിത്തമാണെന്നും രാഹുൽ.
കോഴഞ്ചേരി പഞ്ചായത്തിലെ 67, 78, 74 ബൂത്തുകളിൽ വോട്ടിങ്ങ് മെഷീൻ തകരാറിൽ. വോട്ട് ചെയ്യാൻ എത്തിയ നൂറിലധികം ആളുകൾ തിരിച്ചുപോയി. കോയിപ്രം നാൽപ്പതാം നമ്പർ ബൂത്തിലെ മെഷീൻ തകരാറിലായി.
പൊന്നാനി മണ്ഡലത്തിൽ മൂന്നിടങ്ങളിൽ വോട്ടിംഗ് യന്ത്രം തകരാറിൽ. വോട്ടിങ് തുടങ്ങാനായില്ല. കോട്ടക്കൽ ആമപ്പാറ എഎൽപി സ്കൂളിലെ 29ാം നമ്പർ ബൂത്ത്, തിരൂർ ബിപി അങ്ങാടി ഗേൾസ് സ്കൂൾ 112ാം ബൂത്ത്, തൃത്താല ഞാങ്ങാട്ടിരി യുപി സ്കൂൾ 107ാം ബൂത്ത് എന്നിവടങ്ങളിലാണ് വോട്ടിംഗ് യന്ത്രം തകരാറിലായത്.
ഏകാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള തിരഞ്ഞെടുപ്പെന്ന് മല്ലികാർജുൻ ഖർഗെ. വോട്ട് രേഖപ്പെടുത്തും മുൻപ് ഭരണഘടനയുടെ ആത്മാവായ " we the people of india" മനസിൽ മുഴങ്ങട്ടെ എന്നും ഖർഗെ.
മലപ്പുറം വള്ളിക്കുന്ന് നവജീവൻ എ എൽ പി സ്കൂളിലെ 108ആം നമ്പർ ബൂത്തിലെ വോട്ടിംഗ് യന്ത്രം തകരാറിലായി. മോക് പോളിങ്ങിന് ശേഷമാണ് യന്ത്രം തകരാറിലായത്. പോളിംഗ് തുടങ്ങാനായിട്ടില്ല.
മലപ്പുറം മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി വി വസീഫ് വോട്ട് ചെയ്തു. കൊടിയത്തൂർ 178ാം ബൂത്തിൽ എത്തിയാണ് വോട്ട് ചെയ്തത്.
തൃശൂർ മുക്കാട്ടുക്കര സെൻ്റ്ജോർജ് എൽപി സ്കൂളിലെത്തി തൃശൂർ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി വോട്ട് ചെയ്തു. 115ാം ബൂത്തിൽ വച്ചാണ് കുടുബാംഗങ്ങൾക്കൊപ്പം എത്തി വോട്ട് രേഖപ്പെടുത്തിയത്.
'എനിക്ക് വേണ്ടി എന്റെ ആദ്യ വോട്ട്'; തൃശ്ശൂരിൽ സമ്മതിദാനാവകാശം നിർവഹിച്ച് സുരേഷ് ഗോപിയും കുടുംബവുംമാണി സി കാപ്പൻ എംഎൽഎ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. കാനാട്ടുപാറ ഗവൺമെൻറ് പോളിടെക്നിക് കോളേജിലെ 119-ാം നമ്പർ ബൂത്തിലായിരുന്നു മാണി സി കാപ്പന്റെ വോട്ട്. കുടുംബാംഗങ്ങളോടൊപ്പം എത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. പാലായിൽ 25000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ് വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കാസർകോട് യുഡിഎഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ വോട്ട് രേഖപ്പെടുത്തി. കാസർകോട് പടന്നാക്കാട് 170 എസ് എൻ എയുപിഎസ് ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ സുധാകുമാരിയും ഒപ്പം വോട്ട് ചെയ്തു. ആദ്യമായാണ് താനും ഭാര്യയും തനിക്ക് വോട്ട് ചെയ്യുന്നതെന്ന സന്തോഷവും അദ്ദേഹം പങ്കുവച്ചു.
കണ്ണൂരിൽ ഇരിക്കൂറിൽ രണ്ടിടത്ത് വോട്ടിംഗ് മെഷീൻ തകരാറിലായി. വോട്ടിംഗ് താൽകാലികമായി നിർത്തിവെച്ചു. ആലക്കോട് രാമവർമ രാജ വിദ്യാനികേതൻ യുപി സ്കൂൾ അരങ്ങം, മടമ്പം മേരി ലാൻ്റ് ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് വോട്ടിംഗ് നിർത്തിവെച്ചു. ഇരിക്കൂർ മണ്ഡലത്തിലെ 21, 108 ബൂത്തുകളിലാണ് യന്ത്രം തകരാറിലായത്.
കേരളത്തിലെ ഏക ഗോത്രവർക്ക് പഞ്ചായത്തായ ഇടമലക്കുടി ട്രൈബൽ സ്കൂളിൽ വോട്ടിംഗ് ആരംഭിച്ചു.
കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ് മൂവാറ്റുപുഴ ടൗൺ യുപി സ്കൂളിലെ 46 ആം നമ്പർ ബൂത്തിൽ ഒന്നാമനായി വോട്ട് രേഖപ്പെടുത്തി.
ആലപ്പുഴ ലജനത്ത് സ്കൂളിലെ 9-ാം നമ്പർ ബൂത്തിൽ ഇതുവരെ വോട്ടെടുപ്പ് തുടങ്ങിയില്ല. യന്ത്രം തകരാറിലായതാണ് കാരണം. പുറക്കാട് പഞ്ചായത്തിലെ 173 - നമ്പർ ബൂത്തിലും യന്ത്രത്തകരാർ. വോട്ടെടുപ്പ് ആരംഭിക്കാൻ ആയിട്ടില്ല. ബൂത്തിൽ നീണ്ട ക്യൂ. കായംകുളം കൊയ്പള്ളി കാരാഴ്മ 82-ാം നമ്പർ ബൂത്തിലും യന്ത്ര തകരാർ. പോളിങ്ങ് തടസപ്പെട്ടു.
കൊല്ലം ചവറ മണ്ഡലത്തിലെ അയ്യൻകോയിക്കൽ ബൂത്ത് 93ഇൽ വോട്ടിങ് യന്ത്രം തകരാറിൽ. വോട്ടിംഗ് തടസപ്പെട്ടു. അറ്റിങ്ങൽ മണ്ഡലത്തിലെ 154-ാം ബൂത്തിൽ കൺട്രോൾ യൂണിറ്റ് തകരാർ. വോട്ടിങ് തുടങ്ങാനായില്ല. ബൂത്തിൽ നീണ്ട ക്യൂ.
പൊന്നാനി - കോട്ടക്കൽ ആമപ്പാറ എഎൽപി സ്കൂളിലെ 29-ാം നമ്പർ ബൂത്തിൽ വോട്ടിംഗ് യന്ത്രം തകരാറിൽ. പെരുങ്കുഴി എൽപി സ്‌കൂളിലെ വോട്ടിങ് യന്ത്രമാണ് തകരാറിലായത്.
പൊന്നാനിയിൽ പത്തരമാറ്റിന്റെ പൊന്നും തിളക്കത്തിന്റെ മഹത്തായ വിജയം ഉണ്ടാവുമെന്ന് ഡോ. എം പി അബ്ദുസ്സമദ് സമദാനി. നാട്ടുകാരുടെ അഭിമാനവും അന്തസും ഉയർത്തുന്ന വിജയമാവും. വലിയ ആത്മവിശ്വാസമുണ്ട്. കേരളത്തിൽ യുഡിഎഫിന് പ്രത്യാശയുടെ പ്രഭാതം. മതേതര ഇന്ത്യയെ തിരിച്ചെടുക്കുന്നതിനുള്ള വലിയ സൂര്യോദയം. ഇന്ത്യ മുന്നണിക്ക് തിളക്കമാർന്ന വിജയം ഉണ്ടാവും. രാവിലെ തന്നെ കാണുന്ന തിരക്ക് ജനങ്ങളുടെ രാഷ്ട്രീയ ബോധമാണ് വ്യക്തമാക്കുന്നതെന്നും ഡോ. എം.പി അബ്ദുസ്സമദ് സമദാനി.
2004 വർഷത്തിൽ ഉണ്ടായതിനോടടുത്ത വിജയം സംസ്ഥാനത്ത് ഇടതുപക്ഷം നേടുമെന്ന് ടി എം തോമസ് ഐസക്. പത്തനംതിട്ടയിൽ വിജയം ഉറപ്പാണ്. രാജ്യത്ത് ഇന്ത്യ മുന്നണി അധികാരത്തിലെത്തും. പത്തനംതിട്ടയിൽ ത്രികോണ മത്സരമില്ല. പത്തനംതിട്ടയിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം. കേന്ദ്ര ഏജൻസികൾ വർഷങ്ങളായി പിറകെ നടക്കുന്നു എന്നിട്ട് എന്ത് ചെയ്തുവെന്നും തോമസ് ഐസക് ചോദിച്ചു.
കണ്ണൂരിലെ എൽഡിഎഫ് സ്ഥാനാർഥി എം വി ജയരാജൻ വോട്ട് ചെയ്തു. പെരളശ്ശേരി ജിഎച്ച്എസ് സ്കൂളിലാണ് വോട്ട് ചെയ്തത്.
കേരളത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരായ തരംഗമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യുഡിഎഫ് 20 ൽ 20 സീറ്റ് നേടും. തൃശൂരിൽ സിപിഐഎം - ബിജെപി ധാരണയുണ്ട്. കരുവന്നൂർ കേസിലെ നേതാക്കളെ ഭീഷണിപ്പെടുത്തി ബിജെപിക്ക് വോട്ട് ചെയ്യിപ്പിക്കുന്നു. തൃശൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി വിജയിക്കുമെന്നും സതീശൻ.
തിരുവനന്തപുരം എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കണ്ണൂർ കക്കാട് ഗവ. യുപി സ്കൂൾ - ബൂത്ത് നമ്പർ 148-ൽ വോട്ട് രേഖപ്പെടുത്തി.
പൊന്നാനി യുഡിഎഫ് സ്ഥാനാർഥി ഡോ. എം.പി അബ്ദുസ്സമദ് സമദാനി വോട്ട് രേഖപ്പെടുത്തി. കോട്ടക്കൽ ആമപ്പാറ എഎൽപി സ്കൂളിലെത്തിയാണ് വോട്ട് ചെയ്തത്.
കോഴിക്കോട് യുഡിഎഫ് സ്ഥാനാർഥി എം കെ രാഘവൻ വോട്ട് ചെയ്യേണ്ട 84ാം ബൂത്തിലാണ് യന്ത്രത്തകരാർ. മാതൃ ബന്ധു വിദ്യാലയത്തിലാണ് യന്ത്രത്തകരാർ ഉണ്ടായിരിക്കുന്നത്.
സംസ്ഥാനത്ത് സർക്കാർ വിരുദ്ധ തരംഗമുണ്ടെന്ന് എറണാകുളം യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ. എല്ലാ യുഡിഎഫ് സ്ഥാനാർത്ഥികളും ഉജ്വല വിജയം നേടുമെന്നും എറണാകുളത്ത് ചരിത്ര വിജയം ഉണ്ടാകുമെന്നും ഹൈബി ഈഡൻ. മാമംഗലം എസ് എൻ ഡി പി ഹാളിലെ 20 ആം നമ്പർ ബൂത്തിൽ ഹൈബി ഈഡൻ വോട്ട് രേഖപ്പെടുത്തി.
20 സീറ്റിലും വിജയിക്കുമെന്ന് സാദിഖലി തങ്ങൾ. രാജ്യത്ത് ഭരണമാറ്റം അനിവാര്യമാണ്. ഇൻഡ്യ മുന്നണിക്ക് പ്രതീക്ഷ നൽകുന്ന കാര്യങ്ങളാണ് സംസ്ഥാനത്തുള്ളതെന്നും സാദിഖലി തങ്ങൾ.
ബിജെപിയുടെ താമര ചിഹ്നത്തിന് വലിപ്പം കൂടുതലെന്ന് ആക്ഷേപവുമായി മറ്റ് മുന്നണി പ്രവർത്തകർ. പത്തനംതിട്ടയിലെ 232-ാം ബൂത്തായ കാതോലികേറ്റ് ഹയർസെക്കന്ററി സ്കൂളിൽ നിന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.
പത്തനംതിട്ടയിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ടി എം തോമസ് ഐസക്.
കേരളത്തിൽ യുഡിഎഫ് തരംഗമാണുള്ളതെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. നേരത്തെയുള്ള 19 സീറ്റെന്നത് ഇത്തവണ 20 ആകുമെന്ന ആത്മവിശ്വാസം കുഞ്ഞാലിക്കുട്ടി പങ്കുവച്ചു. മലപ്പുറത്ത് രണ്ട് ലക്ഷത്തിലധികം ഭൂരിപക്ഷം ഇ ടി മുഹമ്മദ് ബഷീറിന് ലഭിക്കും. പൊന്നാനിയിലും സമാന ഭൂരിപക്ഷം സമദാനിക്ക് ലഭിക്കുമെന്ന് കുഞ്ഞാലിക്കുട്ടി.
രാജ്യത്തെ വീണ്ടെടുക്കാനുള്ള തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നതെന്ന് വടകര യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. ഈ നാട്ടിലെ ഭരണകൂടങ്ങളും ജനങ്ങളെ വെറുപ്പിച്ചിരിക്കുന്നു. എൽഡിഎഫ് ഒടുവിൽ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളും പൊളിഞ്ഞു. വർഗീയ വേർതിരിവ് ഉണ്ടാക്കാനുള്ള ശ്രമമാണ് നടത്തിയത്. ഭൂരിപക്ഷത്തിന്റെ കാര്യം ജനങ്ങൾ ആണ് തീരുമാനിക്കേണ്ടതെന്നും പാലക്കാട് ഇടക്കിടക്ക് വന്ന് പോകുമെന്നും ഷാഫി പറമ്പിൽ.
സംസ്ഥാനത്ത് ഏഴ് മണിയോടെ വോട്ടിങ് ആരംഭിച്ചു. മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ആദ്യ വോട്ടർമാരിലൊരാളായി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, വടകര ലോക്സഭാ സ്ഥാനാർത്ഥി ഷാഫി പറമ്പിൽ, കോഴിക്കോട് എൽഡിഎഫ് സ്ഥാനാർത്ഥി എളമരം കരീം തുടങ്ങിയവരും വോട്ട് ചെയ്തു.
കൊല്ലം യുഡിഎഫ് സ്ഥാനാർത്ഥി എൻ കെ പ്രേമചന്ദ്രൻ പോളിങ് ബൂത്തിലെത്തി.
ശക്തവും, സുരക്ഷിതവുമായ രാജ്യത്തിന് വോട്ട് ചെയാൻ അഭ്യർത്ഥിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. വികസനത്തിന് മുൻഗണന നൽകുന്ന സർക്കാരിനെ തിരഞ്ഞെടുക്കണമെന്ന് അമിഷ് ഷാ ആഹ്വാനം ചെയ്തു.
രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് മുമ്പ് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. യുവ , സ്ത്രീ , വോട്ടർമാരോട് വോട്ട് രേഖപ്പെടുത്താൻ പ്രത്യേക അഭ്യർത്ഥനയുമായാണ് പ്രധാനമന്ത്രിയുടെ സന്ദേശം. നിങ്ങളുടെ വോട്ട് നിങ്ങളുടെ ശബ്ദമാണെന്നും ഉയർന്ന പോളിംഗ് ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നും മോദി പറഞ്ഞു. വോട്ട് രേഖപ്പെടുത്താൻ മലയാളത്തിലാണ് പ്രധാനമന്ത്രിയുടെ അഭ്യർത്ഥ.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുന്ന നിയോജകമണ്ഡലങ്ങളിലെ എല്ലാവരോടും റെക്കോര്‍ഡ് സംഖ്യയില്‍ വോട്ട് രേഖപ്പെടുത്താന്‍ അഭ്യര്‍ത്ഥിക്കുന്നു. ഉയര്‍ന്ന വോട്ടിംഗ് ശതമാനം നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തും. പ്രത്യേകിച്ച്, നമ്മുടെ യുവ വോട്ടര്‍…
— Narendra Modi (@narendramodi) April 26, 2024
പ്രതിപക്ഷ നേതാവ് വിഡി സതീശൻ വോട്ട് രേഖപ്പെടുത്താൻ എത്തി. പറവൂർ കേസരി ബാലകൃഷ്ണ മെമ്മോറിയൽ കോളേജിൽ 109 ആം ബൂത്തിലാമ് സതീശനെത്തിയത്.
7 മണിക്ക് പോളിങ് തുടങ്ങാനിരിക്കെ മിക്ക ബൂത്തുകളിലും നീണ്ട ക്യൂ രൂപപ്പെട്ട് കഴിഞ്ഞു.
സ്ഥാനാർത്ഥികളെല്ലാം തങ്ങളുടെ വോട്ട് ആദ്യം തന്നെ രേഖപ്പെടുത്താനായി അതത് പോളിങ് ബൂത്തിലേക്ക് എത്തിത്തുടങ്ങി. പത്തനംതിട്ട എൽഡിഎഫ് സ്ഥാനാർത്ഥി ടി എം തോമസ് ഐസക് പോളിങ് ബൂത്തിലെത്തി. കവടിയാർ സാൽവേഷൻ ആർമി സ്കൂൾ ബൂത്ത് നമ്പർ 130ലാണ് അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്. സുരേഷ് ഗോപി തൃശൂരിലെ മുക്കാട്ടുകര സെന്റ് ജോർജ് എൽപി സ്കൂളിലാണ് വോട്ട് രേഖപ്പെടുത്തുന്നത്. കുടുംബത്തോടെ അദ്ദേഹം അവിടെ എത്തിക്കഴിഞ്ഞു.
മോക് പോളിങ്ങിനിടെ തകരാറിലായ വിവി പാറ്റ് മെഷീനുകളുടെ തകരാർ പരിഹരിച്ച് തുടങ്ങി. എറണാകുളം കുമ്പളങ്ങി 156-ാം ബൂത്തിൽ മോക് പോൾ തുടങ്ങിയപ്പോൾ കൺട്രോൾ യൂണിറ്റ് തകരാറിലായത് പരിഹരിച്ചു. കോഴിക്കോട് നടക്കാവ് സ്കൂളിലെ രണ്ടു ബൂത്തുകളിൽ യന്ത്രത്തകരാർ ഉണ്ടായിരുന്നത് പരിഹരിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ ആളുകൾ എത്തിത്തുടങ്ങി. ബൂത്തുകളിൽ വലിയ ക്യൂ ആണ്. വടകര മണ്ഡലത്തിലും വലിയ ക്യൂവാണ്. മണിയൂർ പഞ്ചായത്തിലെ 156 ബൂത്തിൽ വലിയ ക്യൂ രേഖപ്പെട്ട് കഴിഞ്ഞു.
മോക് പോൾ ആരംഭിച്ചപ്പോൾ തന്നെ ചില ബൂത്തുകളിൽ വിവി പാറ്റ് തകരാറിലായി. പത്തനംതിട്ട വെട്ടൂർ 22 -ാം നമ്പർ ബൂത്തിലെ വിവി പാറ്റ് മെഷിൻ പ്രവർത്തിച്ചില്ല. മോക്ക് പോളിൽ തകരാർ കണ്ടെത്തുകയായിരുന്നു. പുതിയ വിവി പാറ്റ് മെഷീൻ എത്തിക്കും. എറണാകുളം കുമ്പളങ്ങി 156 ആം ബൂത്തിൽ മോക് പോൾ തുടങ്ങിയപ്പോൾ തന്നെ കൺട്രോൾ യൂണിറ്റ് തകരാറിലായി.
കോഴിക്കോട് മണ്ഡലം, കട്ടിപ്പാറ ഹോളി ഫാമിലി സ്കൂളിലെ ബൂത്ത് നമ്പർ ഒന്നിൽ വോട്ടിംങ് മെഷീൻ തകരാറിൽ. മോക്പോൾ സമയത്താണ് ശ്രദ്ധയിൽപ്പെട്ടത്. പുതിയ മെഷീൻ എത്തിക്കും.