ട്രെയിനില്‍ യുവാവിന് പാമ്പ് കടിയേറ്റതായി സംശയം; ബോഗി സീല്‍ ചെയ്തു

മധുര സ്വദേശി കാര്‍ത്തിയെന്നയാള്‍ക്കാണ് പരിക്കേറ്റത്
ട്രെയിനില്‍ യുവാവിന് പാമ്പ് കടിയേറ്റതായി സംശയം; ബോഗി സീല്‍ ചെയ്തു

കോട്ടയം: ട്രെയിനില്‍ യുവാവിന് പാമ്പ് കടിയേറ്റതായി സംശയം. മധുര- ഗുരുവായൂര്‍ എക്‌സ്പ്രസിലാണ് സംഭവം. കോട്ടയം ഏറ്റുമാനൂരില്‍ വെച്ചാണ് യുവാവിന് പാമ്പുകടിയേറ്റതെന്നാണ് വിവരം. മധുര സ്വദേശി കാര്‍ത്തിയെന്നയാള്‍ക്കാണ് പരിക്കേറ്റത്. കടിച്ചത് പാമ്പാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.

യുവാവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാമ്പാണോ എലിയാണോ കടിച്ചത് എന്ന് പരിശോധിക്കുകയാണ്. പരിശോധന നടത്തി ബോഗി സീല്‍ ചെയ്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com