രാഹുല് ഗാന്ധി വിസിറ്റിങ്ങ് പ്രൊഫസര്, പ്രധാനമന്ത്രി തനി തറ ആര്എസ്എസുകാരന് : എം വി ഗോവിന്ദന്

പ്രധാനമന്ത്രി സംസാരിക്കുന്നത് തനി തറ ആര്എസ്എസുകാരനെ പോലെയെന്നും എം വി ഗോവിന്ദന്

dot image

കൊച്ചി: രാഹുല് ഗാന്ധി വിസിറ്റിംഗ് പ്രൊഫസറെ പോലെയാണ് കേരളത്തിലും സ്വന്തം മണ്ഡലത്തിലും വന്നുപോകുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. നരേന്ദ്ര മോദി അടക്കമുള്ള ബിജെപി നേതാക്കള് ഇടയ്ക്കിടയ്ക്ക് കേരളത്തില് വരുന്നു. അത് സ്നേഹം കൊണ്ടല്ല. ഒരു സീറ്റില് പോലും വിജയിക്കില്ല എന്ന് ബിജെപിക്കറിയാം. എന്നിട്ടും വരുന്നത് കേരളം അവരുടെ ഏറ്റവും പ്രധാനപ്പെട്ട ടാര്ഗറ്റ് ആയത് കൊണ്ടാണ്. കേരള സ്റ്റോറി മുസ്ലീം വിരുദ്ധമാണ്, മാര്ക്സിസ്റ്റ് വിരുദ്ധമാണ്, കേരള വിരുദ്ധമാണ് എന്നും എം വി ഗോവിന്ദന് അഭിപ്രായപ്പെട്ടു.

പൗരത്വ ഭേദഗതി നിയമത്തിന്റെ കാര്യത്തില് കോണ്ഗ്രസിന് മൗനമാണ്. വിഷയത്തില് കോണ്ഗ്രസിന് നിലപാട് ഇല്ല. ഏക സിവില് കോഡിന്റെ കാര്യത്തിലും കോണ്ഗ്രസിന് നിലപാട് ഇല്ല. സിഎഎയില് രാഹുല് ഗാന്ധിയോട് നിലപാട് ചോദിച്ചപ്പോള് ഇന്ന് രാത്രി ആലോചിച്ച് നാളെ പറയാം എന്ന് പറഞ്ഞു. എത്ര രാത്രികള് കഴിഞ്ഞു. ഒന്നും പറഞ്ഞിട്ടില്ല.

കേരളത്തില് ബിജെപി സ്ഥാനാര്ഥികള് മത്സരിക്കുന്നത് കോടികള് കിട്ടാനാണ്. ജയിക്കില്ലെന്ന് ആര്ക്കാണ് അറിയാത്തത്. ഇലക്ടറല് ബോണ്ടില് കോടതി വിധി വന്നപ്പോള് കുചേലന്റെ അവില് പൊതി വാങ്ങിയ ശ്രീകൃഷ്ണനെതിരെ കോടതി കേസ് എടുക്കുമോ എന്നാണ് നരേന്ദ്ര മോദി ചോദിച്ചത്. തനി തറ ആര്എസ്എസുകാരനല്ലാതെ ഒരു പ്രധാനമന്ത്രിക്ക് ഇങ്ങനെ പറയാന് കഴിയുമോ.

പാകിസ്ഥാന് കൊടി അല്ല ലീഗിന്റെ കോടി ആണെന്ന് പറയാന് കോണ്ഗ്രസിന് ധൈര്യമില്ല. അതുകൊണ്ട് ഇത്തവണ കോണ്ഗ്രസിന്റെയും ലീഗിന്റെയും കൊടി വേണ്ടെന്ന് തീരുമാനിച്ചു. ഇവര് എങ്ങനെയാണ് ഫാസിസത്തെ നേരിടുകയെന്നും എം വി ഗോവിന്ദന് ചോദിച്ചു.

'പാനൂരിലേത് ക്രിമിനൽ പ്രവർത്തനം, പാർട്ടിക്ക് ബന്ധമില്ല, തിരഞ്ഞെടുപ്പില് ചർച്ചയാകുമെന്നത് വ്യാമോഹം'
dot image
To advertise here,contact us
dot image