സംസ്ഥാനത്ത് വിവിധയിടങ്ങളില് വാഹനാപകടം; അഞ്ച് മരണം

തിരുവനന്തപുരം വര്ക്കലയില് ഇരുചക്രവാഹനത്തില് ബസിടിച്ച് ഒരാള് മരിച്ചു

dot image

കൊച്ചി: സംസ്ഥാനത്ത് വിവിധയിടങ്ങളിലുണ്ടായ വാഹനാപകടത്തില് അഞ്ച് പേര് മരിച്ചു. എറണാകുളം തൃപ്പൂണിത്തുറ കാഞ്ഞിരമറ്റത്ത് വാഹനാപകടത്തില് രണ്ട് പേര് മരിച്ചു. കാഞ്ഞിരമറ്റം സ്വദേശികളായ ജോയല് ജോണ് ആന്റണി(22), ഇന്സാം(24) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെ ബൈക്ക് കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഇരുവരെയും ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.

തിരുവനന്തപുരം വര്ക്കലയില് ഇരുചക്രവാഹനത്തില് ബസിടിച്ച് ഒരാള് മരിച്ചു. അഞ്ചുതെങ്ങ് കോവില്ത്തോട്ടം സ്വദേശി പ്രതിഭ(44) ആണ് മരിച്ചത്. വര്ക്കല റെയില്വേ സ്റ്റേഷന് സമീപമായിരുന്നു അപകടം.

തിരുവനന്തപുരത്ത് ബൈക്ക് അപകടത്തില് രണ്ട് പേര് മരിച്ചു. ഇന്ന് പുലര്ച്ചെ മൂന്നുമണിയോടെ കഴക്കൂട്ടം കുളത്തൂര് തമ്പുരാന്മുക്കിലായിരുന്നു അപകടമുണ്ടായത്. കഴക്കൂട്ടം ഭാഗത്തേക്ക് അമിത വേഗതയിലായിരുന്നു ബൈക്ക് വന്നതെന്ന് ദൃക്സാക്ഷികള് പറയുന്നു. ബൈക്കോടിച്ചിരുന്ന മണക്കാട് സ്വദേശി അല് താഹിര്(20), റോഡ് മുറിച്ചുകടക്കുകയായിരുന്ന സുനീഷ്(29) എന്നിവരാണ് മരിച്ചത്.

അമിതവേഗതയിലെത്തിയ ബൈക്ക് സുനീഷിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില് അപകടം നടന്ന സ്ഥലത്തുനിന്നും 100 മീറ്റര് മാറിയാണ് സുനീഷ് തെറിച്ചുവീണത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കല് കോളേജിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ബൈക്കില് ഉണ്ടായിരുന്ന മണക്കാട് സ്വദേശി അല് അമാന്(19) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

തിരുവനന്തപുരം അപകടം: ബൈക്ക് മത്സരയോട്ടത്തിനായി രൂപമാറ്റം വരുത്തിയത്, നിയമലംഘനത്തിന് 12 തവണ പിഴ
dot image
To advertise here,contact us
dot image