'ഷാഫി പറമ്പില്, അവിട്ടം നക്ഷത്രം'; ചുറ്റുവിളക്ക്; വഴിപാട് നേര്ന്ന് വീട്ടമ്മ

ഇന്ന് ഷാഫി പറമ്പില് നാമനിര്ദേശ പത്രിക സമര്പ്പിച്ചു.

dot image

മുടപ്പല്ലൂര്: വടകര ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്ത്ഥി ഷാഫി പറമ്പിലിന്റെ വിജയത്തിനായി ചുറ്റുവിളക്ക് വഴിപാട് നേര്ന്ന് വീട്ടമ്മ. മുടപ്പല്ലൂര് മാത്തൂര് തണ്ടലോട് ശിവക്ഷേത്രത്തിലാണ് ചുറ്റുവിളക്ക് കഴിപ്പിച്ചത്. പ്രദേശവാസിയായ കെ. രുക്മിണി എന്ന വീട്ടമ്മയാണ് 2,000 രൂപയുടെ വഴിപാടുനേര്ന്നത്. ഷാഫി പറമ്പില്, അവിട്ടം നക്ഷത്രം എന്നാണ് വഴിപാട് രസീതിലുള്ളത്.

ഇന്ന് ഷാഫി പറമ്പില് നാമനിര്ദേശ പത്രിക സമര്പ്പിച്ചു. വനിതാ റാലിയുടെ അകമ്പടിയോടെത്തിയാണ് ഷാഫി നാമനിര്ദേശ പത്രിക സമര്പ്പിച്ചത്. ഉപഭരണാധികാരി ആര്ഡിഓ പി അന്വര് സാദത്ത് മുന്പാകെയാണ് പത്രിക സമര്പ്പിച്ചത്.

മുല്ലപ്പള്ളി രാമചന്ദ്രന്, കെ കെ രമ എംഎല്എ, അഡ്വ കെ പ്രവീണ്കുമാര്, രാഹുല് മാങ്കൂട്ടത്തില്, കെ എം അഭിജിത്ത്, പാറക്കല് അബ്ദുല്ല, അച്ചു ഉമ്മന് എന്നീ നേതാക്കളും ഷാഫിയോടൊപ്പമുണ്ടായിരുന്നു. ഷാഫിയുടെ പിതാവ് ഷാനവാസ്, മാതാവ് മൈമുന തുടങ്ങിയവരും എത്തിച്ചേര്ന്നിരുന്നു.

dot image
To advertise here,contact us
dot image