ഒടുവില്‍ സൗമ്യ നാണുവിന് ജോലി; ഒന്നാം റാങ്കുകാരിയുടെ കുത്തിയിരിപ്പ് സമരത്തിന് ഫലം

നിയമന ശുപാര്‍ശ തീരുന്ന ബുധനാഴ്ച പട്ടികജാതി വികസന വകുപ്പ് നിയമന ഉത്തരവ് കൈമാറി
ഒടുവില്‍ സൗമ്യ നാണുവിന് ജോലി; ഒന്നാം റാങ്കുകാരിയുടെ കുത്തിയിരിപ്പ് സമരത്തിന് ഫലം

കണ്ണൂര്‍: ഒന്നാം റാങ്ക് കിട്ടിയിട്ടും പിഎസ്‌സി നിയമനം ലഭിക്കാത്തതിനെ തുടര്‍ന്ന് കുത്തിയിരുപ്പ് സമരം നടത്തിയ ഉദ്യോഗാര്‍ഥിനിയുടെ പോരാട്ട വീര്യത്തിന് ഫലപ്രാപ്തി. ഒടുവില്‍ സൗമ്യ നാണുവിന് നിയമനമായി. പിഎസ്‌സി അഡൈ്വസ് മെമ്മോ നല്‍കിയിട്ടും നിയമനം ലഭിക്കാത്തതായതോടെയാണ് കണ്ണൂര്‍ ജില്ലാ പട്ടികജാതി വികസന വകുപ്പ് ഓഫിസിനു മുന്നില്‍ കൂത്തുപറമ്പ് ചെറുവാഞ്ചേരി വേളായി സ്വദേശിനി എന്‍ സൗമ്യ നാണു മൂന്നാഴ്ചയായി കുത്തിയിരിപ്പു സമരം നടത്തിയത്. 2023 മെയില്‍ വിവിധ തസ്തികകളിലേക്ക് പിഎസ്സി നടത്തിയ പരീക്ഷയിലെ ഒന്നാം റാങ്കുകാരിയാണ് സൗമ്യ.

പട്ടികജാതി വികസന വകുപ്പാണ് നിയമന ഉത്തരവ് നല്‍കിയത്. കണ്ണൂര്‍ ജില്ലാ പട്ടിക ജാതി വികന ഓഫീസിന് കീഴിലെ സ്‌കൂളില്‍ ആയ ആയാണ് സൗമ്യക്ക് പിഎസ്‌സി നിയമന ശുപാര്‍ശ നല്‍കിയത്. എന്നാല്‍, ഈ സ്‌കൂളില്‍ കുട്ടികള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് പട്ടിക വര്‍ഗ്ഗ വകുപ്പിന് കൈമാറിയിരുന്നു. ഇതോടെ തസ്തിക ഇല്ലാതായി. സൗമ്യയുടെ നിയമനം അനിശ്ചിത്വത്തിലുമായി. രാവിലെ യുവതി കണ്ണൂര്‍ ജില്ല പിഎസ്‌സി ഓഫിസിനു മുന്നിലെത്തും. ഉദ്യോഗസ്ഥരെ സമീപിക്കും. തന്റെ ജോലിക്കാര്യം ചോദിക്കും. എല്ലാവരും കൈമലര്‍ത്തും. ഓഫിസ് അടയ്ക്കുമ്പോള്‍ തിരികെ വീട്ടിലേക്കു പോകും. മൂന്ന് ആഴ്ചയായി യുവതി ഇതു തുടരുകയാണ്.

ജനുവരി നാലിാണ് പിഎസ്‌സി നിയമന ഉത്തരവ് നല്‍കുന്നത്. ഓഫിസില്‍ എത്തിയപ്പോള്‍ ഇപ്പോള്‍ ഒഴിവില്ല എന്നായിരുന്നു പട്ടികജാതി വികന ഓഫിസില്‍ നിന്നുള്ള മറുപടി. തുടര്‍ന്ന് ജില്ല പട്ടികജാതി വികന ഓഫിസിന്റെ നടപടി നിരുത്തരവാദപരമാണെന്ന് കാണിച്ച് പിഎസ്‌സി ജില്ലാ പട്ടികജാതി വികന ഓഫിസര്‍ക്ക് കൈമാറി. പിഎസ്‌സി ഒരിക്കല്‍ റിപ്പോര്‍ട്ട് ചെയ്ത ഒഴിവ് പിന്നീട് റദ്ദാക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ടെന്നും സൗമ്യ കത്തില്‍ സൂചിപ്പിച്ചു. ഒടുവില്‍ നിയമന ശുപാര്‍ശ തീരുന്ന ബുധനാഴ് പട്ടികജാതി വികസന വകുപ്പ് സൗമ്യക്ക് നിയമന ഉത്തരവ് കൈമാറുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com